താൾ:39A8599.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 തലശ്ശേരി രേഖകൾ

489 H

663 ആമത എന്നാൽ രാജാക്കൻമ്മാരും നായൻമ്മാരും പരിപാലിക്കുംന്നെ താലുക്കു
കളിൽ ഉള്ള പെരുവഴികൾ നല്ലവണ്ണം വെപ്പിപ്പാൻ ബെഹുമാനപ്പെട്ട സറക്കാരുടെ
അപെക്ഷ പ്രത്യെകമായിട്ട ആകുന്നതുകൊണ്ട കൃഷിനടക്കുന്ന ആളുകള പെരുവഴി
വരമ്പുകള മുറിച്ച വഴിമൊടക്കാതെ ഇരിപ്പാൻന്തക്കവണ്ണം കല്പന കൊടുക്ക
വെണ്ടിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 4നു ഇങ്കിരെശകൊല്ലം 1797
ആമത സപ്തെമ്പ്രർ മാസം 17നു തലച്ചെരി നിന്നും എഴുതിയത. ഇപ്രകാരം എഴുതിയത
ചെറക്കൽ രാജാവ അവർകൾക്ക ഒന്ന. കടുത്തനാട്ട രാജാവ അവർകൾക്ക ഒന്ന.
കുറുമ്പ്രനാട്ട രാജാവ അവർകൾക്ക ഒന്ന. ഇരിവെനാട്ട നമ്പ്യാൻമ്മാർക്ക ഒന്നു.
വൈയ്യ്യൊർമ്മലെ നായർക്കും നായർക്കും രണ്ട. പൊഴവായിനായർക്ക 1. ആകെ 7.

490 H

664 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കൊടുത്തയച്ച കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. ഇപ്പൊൾ അവിടെ തരെ
ണ്ട വഹക്ക 20000 ഉറുപ്പ്യ അവിടെ കൊണ്ടുവന്നിട്ട ഉണ്ടന്ന രാമനാരായണൻ പറഞ്ഞു
എന്നും പിന്നെ 13000 ഉറുപ്പ്യെ ഉള്ളു എന്നും ആയത അപ്രകാരം വരുവാൻ എന്തൊരു
സങ്ങതി ആകുന്നു എന്നും അല്ലൊ എഴുതി അയച്ചത. പതിമുവ്വായിരത്ത ചില്ലാനം
ഉറുപ്പ്യ ഇവിടുന്ന കൊടുത്തയച്ചിട്ടുള്ളു. ശെഷം ഉറുപ്പ്യ മുസ്സയൊട വാങ്ങി
ഇരിപതിനായിരത്തിൽ ചില്ലുവാനം ഉറുപ്പ്യ അവിടെ ബൊധിപ്പിക്കെണമെന്ന ആകുന്നു
ഇവിടുന്ന പറഞ്ഞ അയച്ചത. കാരിയത്തിന്റെ അവസ്ഥ ഇതുംവണ്ണമാകുന്നു. ആയാള
സായ്പി അവർകളൊട വാക്ക മൊശമായി പറഞ്ഞ പൊയതാകുംന്നു. തെക്കുംങ്കരെ
തറക്കാരെ ഒക്കയും കൂട്ടിക്കൊണ്ട കാനംങ്കൊവി ബാബുരായര 8നു ഇവിടെ വരുംന്നെന്ന
നിശ്ചയമായിട്ട എഴുതി അയക്കകൊണ്ട ഇപ്പൊൾ അവിടെ മുൻവിളകണ്ടു ചാർത്തി
സമ്മദിച്ച കൊടുക്കെണ്ടതിന ഇവിടുന്ന ആളെ അയക്കയും ചെയ്തു. നമ്മുടെ കാർയ്യ്യങ്ങൾ
ഒക്കയും വെണ്ടുംവണ്ണമാക്കിത്തരെണമെന്നവെച്ച സായ്പി അവർകളൊട നാം
അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം (973) ആമത കന്നിമാസം 4നു എഴുതിയത. കന്നി
5നു ഇങ്കിരിയസ്സകൊല്ലം 1797 ആമത സപ്തെമ്പ്രർ മാസം 18നു വന്നത.

491 H

665ആമത നമ്പൂതിരിയൊട ചെയ്ത ചൊദ്യം രണ്ടിന്റെ ഉത്തരം. ചൊദ്യം ഒന്നാമതക്ക,
ഈ ത്തൊറച്ചെരിപൊഴക്ക വടക്കെദിക്കുകളിൽ ഒരു മാപ്പള മരിച്ചാൽ അവന
വസ്തുമൊതൽ ഇല്ലാതെ വന്നാലും അവന്റെ കടത്തിനും അവന്റെ അനുജനും അവന്റെ
പെങ്ങളെ മകനും അത്രെ കടക്കാർക്ക വഴി പറയെണ്ടതിന്ന അവകാശം. ചൊദ്യം
രണ്ടാമതക്ക, മെൽപ്പറഞ്ഞ മരുമകൻ തന്റെ കാരണവന്റെ വസ്തുവകമെൽ അവ
കാശമുള്ളപൊലെ തന്നെ കാരണവന്റെ കടം അവന്റെ വസ്തുവകകൊണ്ട ശെരി
വരായിട്ട വീട്ടുവാനത്രെ അവകാശം. ഇത ഈ നാട്ടിലെ നടപ്പായിട്ടുള്ളെ മരിയാത.
എന്നാൽ കൊല്ലം 973 ആമത കന്നിമാസം 5നു എഴുതിയത. അന്നുതന്നെ വന്നത.
ഇങ്കിരിയസ്സ കൊല്ലം 1797 ആമത സപ്തെമ്പ്രമാസം 18നു വന്നത.

492 H

666 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/276&oldid=200792" എന്ന താളിൽനിന്ന് ശേഖരിച്ചത്