താൾ:39A8599.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 തലശ്ശേരി രേഖകൾ

തറയിൽ മൊതൽ പിരിക്കുവാൻ ഞാൻ പൊയ ദിവസം മുതൽ ഇന്നെവരക്കും
പിരിച്ചെടത്തൊളം മടിശ്ശിലയിന്റെ കണക്കും ആളവിവരമായിട്ടും തിയ്യ്യതി വിവരമാ
യിട്ടും സംവ്വൽത്സരവിവരമായിട്ടും മിഥുനമാസം 31 നു വരക്ക മെൽ ചൊല്ലിയ കാനം
ങ്കൊവിക്ക ഞാൻ ബൊധിപ്പിച്ചിരിക്കുംന്നു. ആയത തനിക്ക ബൊധിച്ചപ്രകാരം എഴു
തിയ കത്ത എന്റെ പക്കൽ ഉണ്ട. ആയതിന്റെ മദ്ധ്യെ ഇത്ര വലുതായിട്ട കവടം
സായ്പി അവർകൾക്ക പെടിയും ശങ്കയും കൂടാതെ എഴുതി അയച്ച സങ്ങത്തി സായ്പി
അവർകൾതന്നെ വിചാരിച്ചാൽ ബൊധിക്കയും ചെയ്യ്യുംമെല്ലൊ. കുബഞ്ഞി സറക്കാർ
പലവകയിൽ പലരും മൊഷ്ഠിച്ച ഉറുപ്പ്യ വെളിച്ചത്ത വരാതെയിരിപ്പാൻന്തക്കവണ്ണം
മെൽച്ചൊല്ലിയാ കാനംങ്കൊവിരാമയ്യ്യൻ സഹായമായിട്ട പുറപ്പെട്ടിരിക്കുംന്നു. ഈ
മൊഷ്ഠിച്ചതും കാനംകൊവിന്റെ സഹയവും സായ്പി അവർകളുടെ കൃപകടാക്ഷവും
എന്നൊട ഉണ്ടന്ന വരികിൽ ഞാൻ തെളിച്ച കാണിക്കുകയും ചെയ്യാം. ഇതിന്റെ
മുമ്പിനാലത്തെ പ്രാവിശ്യം 1677 1/2 ഉറുപ്പ്യയും 24 രെസ്സും കാനംങ്കൊവിന ബൊധിപ്പിച്ച
രെശിതി എന്റെ പക്കൽ ഉണ്ട. ആയതിന്റെശെഷം പിരിച്ച ഉറുപ്പ്യ 695 1/2 യും രെസ്സ 62
-ം കാനംങ്കൊവിരാമയ്യ്യൻ ദുരെദിക്കിൽ പാർക്കുകകൊണ്ടും മടിശ്ശിലയിന്റെ യൊഗ്യം
വിചാരിക്കകൊണ്ടും അത്രെ സായ്പി അവർകൾയിരിക്കുംന്നെടത്തുതന്നെ
ബൊധിപ്പിച്ചത. ഇതിൽ ഈ കർക്കിടകമാസം 8നു സായ്പി അവർകൾക്ക ബൊധിപ്പിച്ച
മടിശ്ശിലെറ്റെ കണക്ക എത്രെ കാനംങ്കൊവിക്ക എത്തിക്കുവാൻ കൂടാഞ്ഞത ആയതുവും
എത്തിപ്പിക്കയും ചെയ്യായിരുന്നുവെല്ലൊ. ചെയ്യും മുൻമ്പെ അന്ന്യായം കെൾപ്പിപ്പാൻ
സങ്ങതി ഇല്ലല്ലൊ. ഈ ബ്രഹ്മണര എല്ലാവരും ഒരു മനസ്സായിട്ടഇപ്രകാരം പുറപ്പെടുന്നത
എനക്ക പെടിയില്ലാ. സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട നെരുംന്ന്യായവും
വിസ്തരിക്കെണമെന്നുവെച്ചാൽ അവരെ നെരും നെരുകെടും. എന്റെ നെരും നെരുകെടും
സായ്പി അവർകൾക്കതന്നെ ബൊധിക്കയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 11നു എഴുതിയ അർജി കർക്കിടകം 4നു ജൂലായി 26 നു വന്നത.
അഗൊസ്തു 2നു കർക്കിടകം 21 നു പെർപ്പാക്കിക്കൊടുത്തു.

431 H

607 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കലെക്ക രണ്ടുതറെ കാനംങ്കൊവി രാമയ്യ്യൻ എഴുതിയ അർജി.
സാഹെബര അവർകൾ കല്പനപ്രകാരം രണ്ടാം ഗെഡുവിന്റെ പണം പിരിപ്പിച്ച
പണ്ടാരത്തിൽ ബൊധിപ്പിക്കയും ചെയ്തുവെല്ലൊ. ഇപ്പൊൾ ഞാൻ കൊൽക്കാരെ തറക്ക
അയച്ചാൽ എന്റെ അരിയത്ത വരാതെകണ്ട അവരവർക്ക ഒത്തവണ്ണം എന്റെ
സഹായത്തിന്ന അയച്ച കൈയിത്താൻ കുവെലി കൊൽക്കാരെ നിപ്പിച്ചിരിക്കുന്നു.
അതുകൂടാതെകണ്ട മരുരക്കുടിയാൻ കനപ്പാത്ത അഞ്ചതറയിലും പറമ്പും കണ്ടവും
ഉള്ളതിന നികുതി കണക്കു തിർത്ത നൂറ ഉറുപ്പ്യ കൊടുക്കണ്ടതിന എമ്പത ഉറുപ്പ്യ
കൊടുത്ത ഇരിപത ഉറുപ്പ്യക്ക നാലഞ്ച ദിവസത്തിലെടെ തന്ന ബൊധിപ്പിക്കാമെന്ന
പറഞ്ഞപൊയ കുടിയാൻമ്മാരും ഉണ്ട. കുടിയാൻമ്മാര പണ്ടാരത്തിലെക്ക നികുതി
തന്നെ പുക്കവാറ മെടിച്ച അവരെ ശിട്ടപിടിക്ക ഇല്ല എന്നും ഇപ്പൊൾ തന്നു
കൊള്ളെണമെന്നും പറമ്പ വിരൊധിക്കയും കുടിയാൻമ്മാരെ പിടിച്ച തെയ്ക്കയും
ഇപ്രകാരം അവരവർക്ക ഒത്തവണ്ണം ഇനിക്ക സഹായമായിട്ട അയച്ച കൈയിത്താനും
നാറാണരായരും ചെയ്തുകൊണ്ടുപൊരുംന്നു. ഇപ്രകാരംതന്നെ ആയാൽ ഇവിടെയിരുന്ന
പണം പിരിപ്പിച്ച ബൊധിപ്പിപ്പാൻ എന്നെക്കൊണ്ട കഴികയും ഇല്ലാ. ഞാൻ മുന്നാം
ഗിസ്തിന്റെ പണം പിരിച്ച ബൊധിപ്പിക്കെണമെന്നു വെച്ചാൽ കൈയിത്താനെയും
നാറാണരായരെയും വിളിപ്പിച്ചുകൊണ്ട ഇനിക്ക തന്നെ പണം പിരിപ്പാൻന്തക്കവണ്ണം
കല്പന എഴുതിവന്നാൽ ഇപ്രകാരംതന്നെ മുന്നാംഗിസ്തിന്റെ പണംപിരിച്ച പണ്ടാരത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/254&oldid=200713" എന്ന താളിൽനിന്ന് ശേഖരിച്ചത്