താൾ:39A8599.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 195

ബൊധിപ്പിക്കയും ആം. അല്ലാഞ്ഞാൽ അവർക്കതന്നെ പണം പിരിപ്പാൻന്തക്കവണ്ണം
കല്പന കൊടുത്ത എന്നെ സന്നിധാനത്തിങ്കലെക്ക വിളിപ്പിച്ച കൊള്ളുകയും വെണം.
ഈ രണ്ടു കൽപനയും വകതിരിച്ച എഴുതിവരുമാറാകയും വെണം. ഇത കൂടാതെ ഒരു
നാട്ടിൽ മുന്നനാലകല്പന ആയാൽ കുടിയാൻമ്മാർക്ക സങ്കടവും ഞാൻ യിരുന്ന പണം
പിരിച്ച ബൊധിപ്പിപ്പാൻ എന്നെക്കൊണ്ട കഴികയും ഇല്ലാ. മെൽല്പട്ട നടക്കെണ്ടും
കാരിയത്തിന്ന കല്പന എഴുതി വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമത
കർക്കിടകം 13 നു എഴുതിയത കർക്കിടകം 14നു ജൂലായി 26നു വന്നത. അഗൊസ്തു 2നു
കർക്കിടകം 21നു പെർപ്പാക്കിക്കൊടുത്തു.

432 H

608 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ കെഴക്കെടത്ത നമ്പ്യാര എഴുതിയ അർജി.
കാമ്പറത്തെ പൊൾത്തിയിൽ ഉറുപ്പ്യ എടുപ്പിക്കെണമെന്ന കല്പിക്ക കൊണ്ട
കർക്കിടകമാസം 9നു മുതൽക്ക 15നു വരെക്ക പാനൂര നിന്നും ചമ്പാട്ടനിന്നും കൂടി
എടുപ്പിച്ച ആകെ ഉറുപ്പ്യ 193 1/4 പണം മുക്കാല. ഈ ഉറുപ്പ്യ നുറ്റതൊണ്ണൂറ്റമുന്നെകാല
പണം മുക്കാലും ഇങ്ങുന്ന എടുപ്പിച്ചിരിക്കുംന്നു. എടുപ്പിച്ച കുടി വിവരം കണക്ക
മൊന്തൊൽക്ക കൊടുത്തയച്ചിട്ടും ഉണ്ട. കാമ്പറത്ത പൊൾത്തിന്ന 300 ഉറുപ്പ്യ ഞാൻ
എടുപ്പിച്ചിരിക്കുംന്നു എന്ന എന്നെക്കൊണ്ട ദുറ മൊന്തൊൽകച്ചെരിയിൽ പറകകൊണ്ട
പുത്തുപൊൾത്തിയിൽ വന്നിരുന്ന കുടിയാൻമ്മാരൊട ഉറുപ്പ്യവാങ്ങി കച്ചെരിയിൽ
കൊടുത്തുട്ടതും കൂടി കാമ്പറത്തെ നമ്പ്യാരെ പൊൾത്തിയിലെ ഉറുപ്പ്യ വഹക്കത്രെ
ദിവാനജി ശിട്ട എഴുതിക്കൊടുത്തുട്ടത സായ്പി അവർകളെ കൃപ ഉണ്ടായിട്ട കാമ്പറത്ത
നമ്പ്യാരെ പൊൾത്തിയിലെ ഉറുപ്പ്യ ഞാൻ തന്നെ എടുപ്പിക്കെണമെന്ന വെച്ചുവെങ്കിൽ
പണ്ടാരത്തിലെ ഒരു എഴുത്തകാരൻകൂടി നിന്ന എടുക്കാഞ്ഞാൽ എന്നെക്കൊണ്ട ദുറ
ഉണ്ടാകയും ചെയ്യ്യും. അതിന സായ്പി അവർകളുടെ കൃപ ഉണ്ടായിരിക്കയും വെണം.
972 ആമത കർക്കിടകമാസം 15 നു കർക്കിടകം 16നു ജൂലായി 28 നു വന്നത. ഉടനെ
പെർപ്പാക്കിക്കൊടുത്തു.

433 H

609 ആമത ബെഹുമാനപ്പെട്ട ഇങ്കിരശ കുബഞ്ഞി സറക്കാരിലെ അറിയിപ്പാകുന്നു.
എന്നാൽ പൊറാട്ടരെ കൊട്ടയത്തിലെക്ക സമാധാനമാക്കിയതുകൊണ്ട പൊറാട്ടുകരെ
ഉള്ള കുടിയാൻമ്മാര ഒക്കയും അവരവരുടെ സ്താനത്തവന്ന നല്ലവണ്ണം യിരിക്കയും
വെണം. മെൽത്താലുക്കിൽനിന്ന മറ്റു മലയാളത്തിൽ ബെഹുമാനപ്പെട്ട കുബഞ്ഞിയുടെ
താലുക്കകളിലെക്കും മുമ്പിലുത്തെപ്പൊലെ വിരൊധം ഒഴിഞ്ഞതുകൊണ്ട അവര
അങ്ങൊട്ടും ഇങ്ങൊട്ടും വരുന്നതിനും പൊകുംന്നതിനും വല്ലതും കൊണ്ടുവരുന്നതിനും
കൊണ്ടുപൊകുന്നതിനും വിരൊധം ഇല്ലാ. വല്ലവരു മരിയാതക്കെട കാണിച്ചു
എന്നവെച്ചാൽ അതിന കുബഞ്ഞിയിന്റെ ശിക്ഷ ഉണ്ടായിരിക്കയും ചെയ്യ്യും. കടൽക്കരെ
നിന്ന അക്കരെക്കടന്ന ഒരുത്തന്റെ പറമ്പത്തനിന്ന മരം മുറിക്ക എങ്കിലും ഒടയക്കാരന്റെ
സമ്മതം കൂടാതെ കൊണ്ടുപൊന്നു എങ്കിലും അതിന ശിക്ഷ ഉണ്ടാകയും ചെയ്യും.
കൊല്ലം 972 ആമത കർക്കിടകം 11നു ജൂലായി മാസം 23 നു എഴുതിയത.

434 H

610 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടിയിൽ സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക പറപ്പനാട്ടിൽ വിരവർമ്മ രാജാവ അവർകൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/255&oldid=200719" എന്ന താളിൽനിന്ന് ശേഖരിച്ചത്