താൾ:39A8599.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 തലശ്ശേരി രേഖകൾ

സല്ലാം. കൊട്ടത്തെ നാട്ടിലെ നാനാവിധങ്ങൾ തിരുവൊളത്തിന്ന കുസെൽക്കാർക്ക
ഇരിപ്പാൻ നൊം പാർത്തിരുന്നെ കതിരൂര കൊവിലകം ഒഴിച്ചതരെണമെന്നും
കുഡുബത്തൊട കൂടി പാർക്കെണ്ടുംന്നതിന്ന തിരുവങ്ങാട്ട ഒഴിപ്പച്ചതരാമെന്നും എല്ലൊ
മുമ്പിനാൽ വന്ന കത്തിൽ ആകുന്നത. ഇപ്പൊൾ നൊക്കിയിരിപ്പാൻ സ്തലം ഇല്ലാ
യ്കകൊണ്ട വളരെ ഞെരുക്കമായിരിക്കുംന്നു. അതുകൊണ്ട കതിരൂരക്കൊവിലകത്ത
നമുക്കയിരിക്കാറാക്കിത്തരികയും വെണം. ശെഖരനെ മയ്യഴിക്ക പറഞ്ഞ അയക്കാം.
കൊല്ലം 972 ആമത കർക്കിടകമാസം 17 നു കർക്കിടകം 19 നു ജൂലായി 31നു വന്ന ഓല
ഈ ദിവസം തന്നെ പെർപ്പാക്കിക്കൊടുത്തു.

435 H

611 ആമത തലച്ചെരി ദിവാൻ ബാളാജിരായര കുഴിക്കാണ മരിയാതി
എഴുതിക്കൊടുത്ത വിവരം. നാട്ടിൽ കുഴിക്കാണം കെട്ടുംന്നെ വിവരം ഉഭയങ്ങൾ വെച്ച
പന്തറണ്ട കൊല്ലം തെകഞ്ഞാൽ പാട്ടവും കുഴിക്കാണവും കെട്ടുന്നത. അപ്രകാരം
കുടികൾക്ക കുഴിക്കാണം തിർത്ത കൊടുത്തിട്ടില്ലായ്കകൊണ്ട മുന്നിലൊര അവശം
കുടികൾക്ക കൊടുക്കുന്ന മരിയാതി പണ്ടുപണ്ടെ ഉണ്ടെന്നും അഞ്ചു വരിഷത്തിന്ന ഒരു
പ്രാവിശ്യം പാട്ടം കൊട്ടുംന്നത എന്നും തലച്ചെരിക്കാര പറഞ്ഞുകെട്ടത. എന്നാൽ കൊല്ലം
972 ആമത കർക്കിടകമാസം 22നു അഗൊസ്തു മാസം 3 നു എഴുതിയതും വന്നതും
ആകുന്നു. ഉടനെ ബൊധിപ്പിച്ചു.അഗൊസ്തു 6നു പെർപ്പകൊടുത്തു.

436 H

612 ആമത മഹാരാജശ്രീ സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക ദിവാൻ
ബാളാജിരായര എഴുതിയ അർജി. എന്നാൽ സായ്പി അവർകളുടെ കല്പനപ്രകാരം
വളപട്ടത്ത ഞാൻ പൊയി കൊലത്തിരി രാജാവിനെ കണ്ട സായ്പി അവർകൾ
കല്പിച്ചപ്രകാരം രാജാവിനെ കെൾപ്പിച്ചതിന്റെ ശെഷം രാജാവ പറഞ്ഞത
പുലകഴിഞ്ഞപ്പിന്നെ കാണുംന്നത നന്നായിരുന്നു എന്ന പറഞ്ഞു. മറ്റുള്ള മുഖ്യസ്തൻമ്മാര
പറഞ്ഞത എല്ലാവരും എന്നൊടുപറയാൻ വന്നാറെ ഇനിക്ക സായ്പിന്റെ കല്പന
കൊലത്തിരി രാജാവിനെ കണ്ട ഒരു വാക്ക പറഞ്ഞവരുവാൻ തന്നെ ഉള്ളു എന്ന
പറഞ്ഞാറെ അവര പറഞ്ഞത നമ്മുടെ സങ്കടം പറയെണമെന്ന പറഞ്ഞാറെ ഞാൻ
കൊട്ടാരത്തിൽ ചെന്നു. അവിടെ വാരിക്കരെ ചന്തു മൊയൻ രാമൻ ചിണ്ടൻ നമ്പ്യാര
പറപ്പുനാട്ടിൽ രാജാവ വാരിക്കരെ ഉദയനൻ ശെഷം ഉള്ളവരും പറഞ്ഞത ഞാങ്ങൾ
എല്ലാവരും നാളെ സായ്പിനെ കാൺമാൻ വരുന്നതും ഉണ്ടെന്ന പറഞ്ഞു. അവർ
കളല്ലാവരുടെ മനസ്സിൽ തെക്കനിന്ന വന്ന തമ്പുരാന്തന്നെ രാജ്യ അന്ന്യെഷണം
ആയിവന്നാൽ നമുക്ക എല്ലാവർക്കും സമ്മതംതന്നെ എന്നും അല്ലാഞ്ഞാൽ ആ കല്പന
അനുസരിച്ച നടക്ക ഇല്ലന്നും പറകയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 22നുക്ക ഇങ്കിരെശകൊല്ലം 1797ആമത അഗൊസ്തുമാസം 3നു ദിവാനജി
കൊലത്തിരിരാജാവിനെ കണ്ടുവന്നതിന എഴുതിക്കൊടുത്തതിനാലാംന്തിയ്യതി വന്നത.
ഉടനെ പെർപ്പാക്കിക്കൊടുത്തു. കണ്ണൂരിൽനിന്നും.

437 H

613 ആമത രാജശ്രീ കണ്ണൂര വിവി അവർകൾക്ക വടക്കെ അധികാരി തലച്ചെരി
തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി അവർകൾ സല്ലാം. എന്നാൽ
ആഗ്രഹിച്ച പ്രകാരം ദിവിലെ ലാഭത്തിന്റെ അവസ്ഥകൊണ്ടുള്ളത തങ്ങൾക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/256&oldid=200723" എന്ന താളിൽനിന്ന് ശേഖരിച്ചത്