താൾ:39A8599.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 197

കൊടുത്തയച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 23 നു ഇങ്കിരെ
ശ കൊല്ലം 1797 ആമത അഗൊസ്തു മാസം 4നു കണ്ണൂരിൽ നിന്നും എഴുതിയത.

438 H

614 ആമത മഹാരാജശ്രീ വടക്കെ അധികാരിയമായിരിക്കുന്ന പീലിസായ്പി അവർക
ളുടെ സന്നിധാനത്തക്ക വിട്ടലത്ത രെവിവർമ്മ നരസിഹരാജാ സല്ലാം. കുബഞ്ഞി
ബൊണ്ടവകയിൽ നമുക്ക സംമ്മത്സരത്തിൽ വരുന്ന പലിശയിൽ സംമ്മത്സരം
തരുംപ്രകാരം സാഹെബര അവർകളെ കൃപ ഉണ്ടായിവരെണം. നമുക്ക അസാരം ദെഹം
സൊസ്തമില്ലായ്കകൊണ്ട സാഹെബര അവർകളെ സന്നിധാനത്തക്ക വരുവാൻ
കൂടിയില്ലാ. അതുകൊണ്ട സാഹെബര അവർകളെ കൃപ ഉണ്ടായി വരെണം. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 22നു കർക്കിടകം 24 നു അഗൊസ്തു 5നു വന്നത.
ഉടനെ ബൊധിപ്പിച്ചത.

439 H

615 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ പീലിസായ്പി
അവർകളുടെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട താമരശ്ശെരി പൊഴവായി അദാലത്ത
ദൊറൊഗ ചന്ദ്രയ്യ്യൻ എഴുതിക്കൊണ്ട അർജി. കുറുമ്പ്രനാട്ട മണ്ണാൻ പൊയിൽ
തറയിൽനിന്ന നെടുവൻചാലിൽ ഗൊവിന്തൻ നായരും താന്നിയത്ത എമ്മൻകുട്ടിയും
ആയിട്ട കള്ളകുടിച്ച വാക്കെറ്റം പറഞ്ഞ തമ്മിൽ വെട്ടുംമുറിയും ആയി. ഗൊവിന്തൻ
നായർക്ക മരിപ്പാൻന്തക്കമുറി ഒന്നും എമ്മക്കുട്ടിക്ക പൊറുക്കുംന്നെ മുറി ആയിട്ട അഞ്ച
മുറിയും എമ്മൻകുട്ടിന്റെ അനന്തിരവന പൊറുക്കുംന്ന മുറി ഒന്നും അവരെ രണ്ടു
പരിഷെന്റെ അനന്തരവരെ കൊണ്ടുവന്ന പാർപ്പിച്ചിരിക്കുന്നു. താമരച്ചെരിനാട്ടിൽ
നടുവിലെ തറയിൽ കുറ്റിപട്ടത്ത നമ്പുരിന്റെ ഇല്ലത്ത ഒരു അന്തർജെനത്തിന അപരാധം
ഉണ്ടാകകൊണ്ട രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകളും പൊഴവായി അള്ളിയിൽ
നായരും മണ്ണിൽ എടത്തിൽ നായരുംകൂടി കൊഴിക്കൊട്ട ഒരു ചെട്ടിക്ക വിറ്റ പണം
വാങ്ങിയിരിക്കുംന്നു. അതിൽ പാതി പണം രാജശ്രീ കുറുമ്പനാട്ട രാജാവ അവർകൾക്കും
പാതിപണംകൊണ്ട അള്ളിയിൽ നായർക്കും മണ്ണിൽലെടത്തിൽ നായർക്കും അത്രെ
ആകുന്നത. ആയത വിറ്റ വർത്തമാനം ഞാൻ കെട്ടാറെ അന്ന അവിടെ അക്കാരിയം കൂടി
കഴിച്ചിട്ട ഉള്ള ആളുകളെകൊണ്ട കച്ചിട്ട എഴുതി വെച്ചിട്ടും ഉണ്ട. എല്ലാക്കാരിയത്തിന്നും
സന്നിധാനത്തിങ്കന്ന കൽപന വരുംപ്രകാരം നടക്കുംന്നതും ഉണ്ട. കൊല്ലം 972 ആമത
കർക്കിടകമാസം 23 നു എഴുതിയത. കർക്കിടകം 26 നു അഗൊസ്തു മാസം 7നു വന്നത.
ഉടനെ പെർപ്പാക്കിക്കൊടുത്തു.

440 H

616 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. ഇവി
ടുത്തെ വർത്തമാനംങ്ങൾ സായ്പി അവർകൾക്ക ബൊധിക്കെണ്ടതിന നാം
ഇവിടെനിന്നും അയച്ചിരിക്കുംന്നെ ആളുകൾ അവിടെ വന്ന വർത്തമാനങ്ങൾ സായ്പി
അവർകളെ ബൊധിപ്പിച്ചിട്ടും ഉണ്ടല്ലൊ. നമുക്ക ഇപ്പൊൾ വന്നിരിക്കുംന്നെ സങ്കട
ങ്ങൾ ഒക്കയും ബെഹുമാനപ്പെട്ട കുബഞ്ഞിന്നതന്നെ തിർത്ത വെണ്ടുംവണ്ണം നടത്തിച്ച
കൊള്ളുമെന്നതന്നെ വിചാരിച്ച നിശ്ചയിച്ച സങ്കടംങ്ങൾ അടക്കിയിരിക്കുംന്നു
കിഴുമരിയാത. നമ്മുടെ കാരണൊൻമ്മാര തിപ്പെട്ടുപൊയാൽ പതിനൊന്ന ദിവസത്തെ
ക്രിയയും കഴിഞ്ഞ പന്തറണ്ടാം ദിവസത്തെ ക്രിയക്ക കബിലെസ്സഇട്ട വെടിവെപ്പാനും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/257&oldid=200726" എന്ന താളിൽനിന്ന് ശേഖരിച്ചത്