താൾ:39A8599.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 193

കൊണ്ട പൊരിക ആയത. പാണക്കാടൻ കുട്ടിയത്തൻ എറനാട്ടുകരെനിന്ന എഴുതി
അയച്ച സങ്കടം ഈ ക്കാകാതിത്തൊടഒപ്പം വെച്ചിരിക്കുന്നു. ഇപ്രകാരം അവിടെ പൊയി
വിചാരിച്ച പരമാർത്ഥം ജൂലായി 20നു കർക്കിടകം 8നു വന്നത.

427 H

603 ആമത മൊഴപ്പിലംങ്ങാട്ടതലവിൽ അനന്തൻക്കണക്കപ്പിള്ള സത്യമായി പറഞ്ഞത.
വടക്കെ അധികാരി ആയിരിക്കുന്ന മജിസ്ത്രാദ കൃസ്തപ്രർ പീലിസായ്പി അവർകൾ ഇനിക്ക
കാണിച്ചു കൊടുത്ത ഓലകളിൽ ഉള്ള അവസ്ഥ ഒക്കയും ഒരു ഓലയിന്റെ താഴെ
എഴുതിവെച്ച വാചകം 10,000 ഉറുപ്പ്യക പിരിച്ചു എന്ന എഴുതിയത അല്ലാതെകണ്ട
മറ്റുള്ളത ഒക്കയും ഞാൻ തന്നെ എഴുതിയിരിക്കുംന്നു എന്ന ഇപ്പൊൾ സത്യമായി
പറകയും ചെയ്തു. ആ എഴുതിയ 10,000 ഉറുപ്പ്യക്കും പിരിച്ച ഈ ഓലകൾ എന്റെ പറ്റിൽ
വെച്ചിരുന്നതിന്റെശെഷം നമ്മുടെ അറിവ കൂടാതെകണ്ട എഴുതിയിരിക്കുംന്നു. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 10നു ഇങ്കിരിയസ്സ കൊല്ലം 1797ആമത ജൂലായിമാസം
22നു എഴുതിയത.

428 H

604 ആമത പരസ്സ്യമാകുന്നത എന്നാൽ കച്ചൊടക്കാരങ്കിലും മറ്റും വല്ല ആളുകൾ
എങ്കിലും ഒരുത്തര ബെഹുമാനപ്പെട്ട കുബഞ്ഞിയെക്കൊണ്ട ആയുധം പിടിച്ച
ബെലമായിട്ട നിക്കുംന്ന കൊട്ടെത്തിൽ ഉള്ള കുടിയാൻമ്മാർക്ക വല്ല ചരക്കുകൾ
കൊണ്ടുപൊകുംന്നു എന്ന കണ്ടാൽ ആയവരുടെ വിട നശിപ്പിക്കയും അതിൽ കാണും
ന്ന ചരക്കുകളെ അടക്കുകയും ശെഷം ഇനിമെൽല്പട്ട ആ നാട്ടിൽ അവര കച്ചൊടം
ചെയ്യാതെകണ്ട വിരൊധിക്കയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം
10നു ക്ക ഇങ്കിരെശകൊല്ലം 1797 ആമത ജൂലായി മാസം 22നു എഴുതിയ പരസ്സ്യക്കത്ത.

429 H

605 ആമത എല്ലാവർക്കും പരസ്സ്യമാകുന്നത എന്നാൽ മലയാംപ്രവെശ്യയിൽ
വടക്കെപ്പകുതിയിലെ ഖജാനയിൽ ഇനിമെൽല്പട്ട പൊൻമ്പണം വാങ്ങുകയും ആയത
ഒരു ബെമ്പായെ ഉറുപ്പ്യക്ക പൊൻ പണം 3 1/2 പ്രകാരം വടക്കെപ്പകുതിയിൽ ഉള്ള
തുക്കിടികളിൽ ഒക്കയും നടക്കെണമെന്ന ഇതിനാൽ എല്ലാവർക്കും ബൊധിപ്പിക്കുന്നു.
ആയതുകൊണ്ട സൊൾജമാർ നിന്നങ്കിലും ശിപ്പായിമാർ നിന്നഎങ്കിലും വല്ല ചരക്കു
കൾ കൊള്ളുവാൻ വെണ്ടിയിരിക്കുന്ന സമയത്ത ചെതംകൂടാതെ കണ്ട മെൽപറഞ്ഞ
പ്രകാരത്തിന്ന കച്ചൊടക്കാരും മറ്റുള്ളവര ഒക്കയും വാങ്ങുകയും വെണം. എന്നാൽ
കൊല്ലം 972 ആമത കർക്കിടകമാസം 10നു ക്ക ഇങ്കിരിയസ്സ കൊല്ലം 1797 ആമത ജൂലായി
മാസം 22നു തലച്ചെരിനിന്നും എഴുതിയകത്ത 12.

430 H

606 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലിസായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ തലച്ചെരി ദിവാൻ കച്ചെരിയിൽ ഒന്നാമത ഗുമാ
സ്തൻ കൈയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ രണ്ടുതറയിൽ നിന്ന ഞാൻ
പിരിച്ച മടിശ്ശിലയും ആയതിന്റെ കണക്കും കാനംങ്കൊവി രാമയ്യ്യനെ ബൊധി
പ്പിച്ചിട്ടില്ലന്നല്ലൊ സായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക മെൽചൊല്ലിയ
കാനംങ്കൊവി അന്ന്യായം കെൾപ്പിച്ചത. സായ്പ അവർകളുടെ കല്പനപ്പടിക്ക രണ്ടു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/253&oldid=200708" എന്ന താളിൽനിന്ന് ശേഖരിച്ചത്