താൾ:39A8599.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 27

സലാം. എഴുതി അയച്ച കത്ത എത്തി. വിവരങ്ങൾ ഒക്കയും മനസ്സിൽ ബൊധിക്കയും
ചെയ്തു. കുറുമ്പ്രനാട്ടരാജ അവർകൾ നമുക്ക നിശ്ചയമായി പറഞ്ഞികൊടുത്തത
കടത്തനാട്ടിലെ കുടിയാമ്മാര എതാനും കുറുമ്പ്രനാട്ടിൽ ഉണ്ടന്ന വരികിൽ കടത്ത
നാട്ടെക്ക അയപ്പിക്കയും ചെയ്യും. ആവണ്ണം ആക്കുമെന്ന തങ്ങൾക്ക നിശ്ചയമായിരിക്കാ.
കുടിയ‌്യാൻമ്മാര എല്ലാവർക്കും വഴിപൊലെ ഒരു പരസ്യകത്ത ഇവിടെനിന്ന എഴുതി
അയച്ചിരിക്കുന്ന തങ്ങൾക്ക വരെണ്ടുന്ന നികിതി മുതൽ ബൊധിപ്പിക്കാതെ ഇരിക്കു
മെങ്കിൽ ബൊധിപ്പിക്കുവൊളത്തെക്ക അവരെ വസ്തുവഹ മുട്ടിപ്പിക്കയും തങ്ങളുടെ
പറ്റിൽ വെക്കുകയും ചെയ്യും. ശെഷം വഡാൽ സായ്പു അവർകൾ ഇങ്ങൊട്ട എഴുതി
അയച്ചത തങ്ങൾക്ക നിന്ന വരെണ്ടുന്ന 69 താമതിലെയും 70 ആമതിലെയും നിലവ
ഉറുപ്പിക ബൊധിപ്പിക്കെണ്ടതിന്ന മതിയായിട്ട പിരിഞ്ഞ വന്നതും ഇങ്ങൊട്ട ബൊധി
പ്പിപ്പാൻ ഭാവിച്ചിരിക്കുന്നു. ഈ വർത്തമാനം നമുക്ക വളര പ്രസാദമാകയും ചെയ്തു.
ബഹൂമാനപ്പെട്ട കുമ്പണി സർക്കാരിലെക്കി പ്രസാദം ഉണ്ടായിവരുമെന്നു തങ്ങൾക്ക
തന്നെ അറികയുംആമെല്ലൊ. അതുകൊണ്ട തങ്ങൾനിന്ന വെറെ നടത്തീട്ടുള്ള വഴി
അവര കഠിനമായിട്ടുള്ള പ്രസാദക്കെടു ഉണ്ടായിവരുത്തുകയും ചെയ്യും. കർക്കിടകമാസം
30നു എങ്കിലും അതിൽ അകത്ത എങ്കിലും നിലുവപ്പണം ഇങ്ങൊട്ട ബൊധിപ്പിക്കുമെന്ന
നാം വിശ്വസിച്ചിരിക്കുന്നു. അതിന്റെശെഷം തങ്ങൾക്ക എറ താമസം കൊടുപ്പാൻ
നമുക്ക കഴികയും ഇല്ലല്ലൊ മറ്റും ഉള്ള കാര്യംങ്ങൾ നമ്മാൽ ആകുന്നത പ്രയത്നം
കൊടുക്കെണ്ടതിന്ന വളര സന്തൊഷമായി ഇരിക്കയും ചെയ്യും. എന്നാൽ കൊല്ലം 971
ആമത കർക്കിടകമാസം 19 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജൂലായിമാസം 31 നു
തലച്ചെരിയിൽ നിന്നും എഴുതിയത.

58 C& D

64 ആമത തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ പീലീസായ്പു അവർകൾക്ക
ചെറക്കൽ വീരവർമ്മരാജാ അവർകൾ സല്ലാം. മുൻപെ 41 ആമാണ്ട നഭാ വന്നപ്പൊൾ 12
സംത്സരം ഈ രാജ്യം കണ്ണുക്കാറൻ അടക്കിയിരിക്കുന്നു. അന്ന ഈ രാജ്യത്ത ഉള്ള
ക്ഷെത്രങ്ങെളും നമ്മുടെ കുലകംങ്കളും പൊളിച്ച അവര കണ്ണൂൽകൊണ്ടുപൊയി
കെട്ടിയിരിക്കുന്നു. അവർ നാട അടക്കി വരുംമ്പൊൾ നാട്ടിൽ ചെല പാണ്ടിയാലകൾ
അവർ കെട്ടിട്ടും ഉണ്ട. പിന്ന രാജ്യത്ത എഴുന്നള്ളിയപ്പൊൾ ആയത അവരയിങ്ങുന്നും
കൊടുത്തിട്ടില്ല. ഇങ്ങിനെ ആകുന്നു നടന്നവന്നത. 41 ആമാണ്ട കണ്ണൂക്കാറൻ രാജ്യം
അടക്കി വരുംബൊൾ തെയ‌്യാറചിറരെ കരമ്മൽ അവർ ഒരു പാണ്ടിയാല കെട്ടിയത
യിപ്പൊൾ നമ്മൊടു പറയാതെ ആൾ അയച്ചു പൊളിച്ചുകൊണ്ടുപൊകയും ചെയ്തു. ആ
വർത്തമാനം കെട്ടതിന്റെ ശെഷം യിവിടന്ന ആളയച്ച വിരൊധിക്കുമ്പൊൾ പാതിയും
അവർ കൊണ്ടുപൊയിരിക്കുന്നു. അതുകൊണ്ട സായ്പ അവർകൾ നെരും ഞായ
വുംപൊലെ വിസ്തരിച്ച ആ മരങ്ങൾ ഒക്കയും നമുക്ക തരിയിക്കണം. അതല്ല അന്നവർ
തീർത്തത ഒക്കയും അവന തന്നെ ആകുന്നകിൽ അന്ന നമ്മുടെ ക്ഷെത്രങ്ങളും
കൂലകങ്ങളു പൊളിച്ചുകൊണ്ടുപൊയത ഒക്കയും നമുക്കും തരിയിക്കെണമെല്ലൊ.
ഇക്കാര്യത്തിന്റെ നെരും ഞായവുംപൊലെ വിസ്തരിച്ച തീർത്തുതരുവാൻ സായ്പു
അവർകളൊട നാം അപെക്ഷിക്കുന്നു. എന്നാൽ കൊല്ലം 971 ആമത കർക്കിടകമാസം 19
നു എഴുതിയത കർക്കിടകമാസം 20 നു ഇങ്കിരസ്സ കൊല്ലം 1796 ആമത അഗുസ്തുമാസം 1
നു വന്നത.

59 C& D

65 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ
പീലി സാഹൈബ അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/87&oldid=200396" എന്ന താളിൽനിന്ന് ശേഖരിച്ചത്