താൾ:39A8599.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 145

317 G &H

497 ആമത കുറുങ്ങൊട്ട കാരിയം പറയുംന്നൊര കൈയ്യാൽ തരക. ഇരിവെനാട്ട
മൊന്തൊൽ കച്ചെരിയിൽ ദൊറൊഖാൻ കണ്ടു. കാരിയമെന്നാൽ അണ്ടത്തൊടൻ
കലന്തരെ ആള മെടമാസം 8 നു രാത്രിയിൽ കാനപ്പിറവൻ രാമറെയും മെക്കരചാപ്പന്റെയും
പറമ്പത്ത കയറി വാതിൽ തൊറക്കിനെന്ന തിയ്യരൊട പറഞ്ഞതിന്റെശെഷം
അവറ്റിൻങ്ങൾ വാതിൽ തൊറക്കുകയും ചെയ്തു. എന്നതിന്റെശെഷം അതിനകത്ത
കയറി തിയ്യരെ പിടിച്ചകൊണ്ടു പൊകയും ചെയ്തു. ഇപ്രകാരം രാവ അവറ്റിങ്ങൾക്ക
കെടന്ന ഒറങ്ങികൂട യെന്നവെച്ചാൽ വളരെ സങ്കടം തന്നെ അല്ലൊ ആകുന്നു. മറ്റും
ഇപ്രകാരം തന്നെ അവര പല നിർമ്മരിയാതംങ്ങൾ കാണിക്കുന്നു. എന്നാൽ മെടമാസം
9 നു എഴുതിയത മെടം 11 നു എപ്രെൽ 20 നു വന്നത. ഈ ദിവസംതന്നെ പെർപ്പാക്കി
അയച്ചത.

318 G&H

498 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്പർ പീലിസായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. സാഹെബര അവർകളും നാമും വടകരെയിന്ന കണ്ട കല്പനയുംവാങ്ങി
11 നു രാവിലെ എടച്ചെരി എത്തി പാർക്കയും ചെയ്യുംന്നു. കമിശനർ സാഹെബര
അവർകൾക്ക നാം എഴുതി അയച്ചതിന്റെ മറുപടി ഇന്ന യിത്ര നെരമായിട്ടും വന്നതും
ഇല്ലാ. ആയതിന്റെ കല്പന വന്നാൽ ഉടനെ നാം തലശ്ശെരിയിൽ വരികയും ചെയ്യാം.
മുമ്പിനാൽ സാഹെബര അവർകൾക്ക നാം വർത്തമാനം ഗ്രെഹിപ്പിക്കയും ചെയ്യാം.
ബഹുമാനപ്പെട്ട ഗെമനർ സാഹെബര അവർകളെ കാമാനും മറ്റും കുബനി എജ
മാനൻമ്മാരെ കാമാനും നാം പ്രസാദത്തൊട പാർത്തിരിക്കുന്നു. എന്നാൽ കൊല്ലം 972
ആമത മെടമാസം 11 നു എഴുതിയത മെടമാസം 12 നു എപ്രെൽ മാസം 21 നു വന്നത. ഈ
ദിവസംതന്നെ പെർപ്പാക്കി അയച്ചത.

319 G&H

499 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്പർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. കമിശനർ സാഹെബര അവർകൾക്ക നാം എഴുതിയതിന്റെ മറുപടി
ഇന്ന നാലു മണിക്ക യിവിടെ എത്തുകയും ചെയ്തു. കല്പന നല്ലവണ്ണംതന്നെ ആകുന്നു.
23 നു എടശ്ശെരിയിൽനിന്ന തലശ്ശെരി വരികയും ചെയ്യും. അവിടെ എത്തിയ ഉടനെ
സാഹെ ബര അവർകൾക്ക വർത്തമാനം കൊടുത്ത കല്പനപ്രകാരം നടക്കാമെന്ന നാം
നിശ്ചയിച്ചിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത മെടമാസം 12 നു മെടം 13 നു
യെപ്രൽ 22 നു വന്നത. ഉടനെ പെർപ്പാക്കി അയച്ചത.

320 G&H

500 ആമത മഹാരാജശ്രീ വടക്കെ അധികാരി മെസ്തർ പീലി സായ്പി അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ മുട്ടുങ്കൽ ദൊറൊക അയ്യാറകത്ത സൂപ്പി
എഴുതിയത. അങ്ങെ പിടികയിലെ കുഞ്ഞിപ്പക്കിയും കാന്തിലാട്ടെ കുട്ടിആലിയും
ആയിട്ടുള്ളെ കാന്തിലാട്ടെ പറമ്പിന്റെ കാരിയം വിസ്തരിച്ച എഴുതി അയപ്പാൻ അല്ലൊ
സായ്പി അവർകൾ എഴുതി അയച്ചത് ആകുന്നത. അതുകൊണ്ട അക്കാരിയംകൊണ്ട
വിസ്തരിച്ച പറവാൻന്തക്കവണ്ണം യിവിടെ നാട്ടിൽപ്പെട്ട കച്ചൊടക്കാര നായൻമ്മാരെയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/205&oldid=200607" എന്ന താളിൽനിന്ന് ശേഖരിച്ചത്