താൾ:39A8599.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 തലശ്ശേരി രേഖകൾ

തറവാട്ടുകാരെയും വിളിച്ച കച്ചെരിയിൽനിന്ന അക്കാരിയംകൊണ്ട രണ്ടുപുറത്തെ
പ്രമാണവും നൊക്കി വിസ്തരിച്ചാറെ ആ കൂടിയെ ആളുകൾ പറഞ്ഞത911ൽ450 പണത്തിന
പാട്ടം കൊടുത്ത കൊണ്ടുവന്നെ പ്രമാണം കണ്ടതിന്റശെഷം കുഞ്ഞിപ്പക്കിന്റെ
കാരണവനൊട തുമ്പറുത്ത എടുത്തെ പ്രമാണംകൂടെ കണ്ടെങ്കിലെ കുട്ടിയാലിക്ക
വകമൽ ചെന്നകൂടും. എന്നത്രെ കച്ചൊടക്കാരും നായൻമ്മാരും കൂടി പറഞ്ഞത
അപ്രമാണം കണ്ടല്ലാണ്ടെ കുട്ടിയാലിക്ക വകമെൽ ചെന്നകൂട എന്നത്രെ അവര ഒക്കയും
പറഞ്ഞത. ഇവിടുന്ന കണ്ടെ പ്രമാണം. എന്നാൽ കൊല്ലം 972 ആമത ധനുമാസം 17 നു
എഴുതിയത മെടം 17 നു എപ്രെൽ 26 നു വന്നത.

അങ്ങെ പിടികയിൽലെ കുഞ്ഞിപ്പക്കിയും കാന്തിലാട്ടെ കുട്ടിആലിയും ആയിട്ടുള്ളെ
കാന്തിലാട്ടെ പറമ്പിന്റെ കാരിയത്തിന്ന തറവാട്ടുകാരെയും കച്ചൊടക്കാരെയും
കച്ചെരിയിൽ വരുത്തിരണ്ടുപുറത്തെപ്രമാണം കണ്ട വിസ്തരിച്ചെടത്ത തൊള്ളായിരത്തിൽ
പതിനൊന്നിൽ 450 പണത്തിന്ന പാട്ടം കൊടുത്ത കൊണ്ടുവന്നെ മുറികണ്ടതിന്റെ
ശെഷം കുഞ്ഞിപ്പക്കിന്റെ കാരണൊനൊട തുമ്പറുത്ത എടുത്തെ മുറികൂടി കണ്ടെങ്കിലെ
വക മെൽനിനക്ക ചെന്നൂടും. എന്നത്രെ കുട്ടിയാലിയൊട ഈ ക്കൂടിയെ കച്ചൊടക്കാരും
തറവാട്ടുകാരുംകൂടി പറഞ്ഞത. എന്നാൽ 972 തുലാമാസം 20 നു അതുകൊണ്ട
ആക്കുടിയെ ആളുകൾ ഒക്കയും പറഞ്ഞ കുട്ടി ആലിക്ക വകമെൽചെല്ലുവാൻ തുമ്പില്ലാ.
മെടം 17 നു യെപ്രൽ താരിക 20 വന്നത.

321 G&H

501 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മരാജാവ അവർകൾ സല്ലാം. മെടമാസം
ഗെഡുവകക്ക കുബഞ്ഞിക്ക ബൊധിപ്പിക്കെണ്ട ഉറുപ്പ്യനാട്ടിൽ നിന്ന എടുത്ത വന്നിട്ട
ബൊധിപ്പിക്കാമെന്നവെച്ചാൽ താമസിച്ച പൊകുമെല്ലൊ എന്നവെച്ച ആ ഉറുപ്പ്യ അവിടെ
ബൊധിപ്പിക്കെണമെന്ന ചെവ്വാക്കാരൻ മുസ്സയൊട പറഞ്ഞാറെ ആ ഉറുപ്പിക അവിടെ
ബൊധിപ്പിക്കാമെന്ന മുസ്സ ഇവിടെ എഴുതി അയച്ചിരിക്കുന്നു. അതുകൊണ്ട മെടമാസം
ഗെഡു വകക്ക ഉള്ള ഉറുപ്പ്യ 38333 റെസ്സ 33-ം ത്രെസ്സ 3-ം അവിടെ വാങ്ങിക്കൊൾകയും
വെണം. എന്നാൽ കൊല്ലം 972 ആമത മെടമാസം 17 നു എഴുതിയത മെടമാസം 18 നു
ഏപ്രെൽ 27 നു വന്നത.

322 G&H

502 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലക്ക കൊലത്തനാട്ട ചെറക്കലെ കാനംങ്കൊയി ബാബുരായർ എഴുതിയെ
അർജി. ഇവിടുത്തെ വർത്തമാനം 12 നു ചൊഴലികെളപ്പൻ നമ്പിയാരും കുറ്റിയാട്ട
കൊമനും നൂറ കുറ്റിവെടിക്കാരും തിരുനെല്ലിക്ക പിണ്ണംവെക്കുവാൻന്തക്കവണ്ണം
പൊയിരിക്കുംന്നു. 13 നു മൊളക പിരിഞ്ഞിട്ടും ഇല്ലാ. 14 പിരിഞ്ഞെ മൊളക തുലാം 4
പലം 56 1/2 ഈ വർത്തമാനം സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിട്ടും ഉണ്ട.
എന്നാൽ ഞാൻ നടക്കെണ്ടും കാരിയത്തിന്ന ബുദ്ധി ഉത്തരം കല്പിച്ച എഴുതി
വരുമാറാകയും വെണം. എന്നാൽ കൊല്ലം 972 ആമാണ്ട മെടമാസം 14 നു എഴുതിയെ
അർജി മെടം 18 നു എപ്രെൽ 27 നു വന്നത.

323 G&H

503 ആമത ബെഹുമാനപ്പെട്ട ഗെവനർ ഡെങ്കിനി സായ്പി അവർകൾ എഴുതിയ
കവുൽ ക്കാകിതം. ചെറക്കൽ രാജാവ അവർകളാലും അവർകളുടെ ആഗ്രഹത്താലും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/206&oldid=200608" എന്ന താളിൽനിന്ന് ശേഖരിച്ചത്