താൾ:39A8599.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 തലശ്ശേരി രേഖകൾ

ചെയ്തു. കുടിയാമ്മാര എല്ലാവരെയും മുട്ടിച്ച പണം എടുപ്പിക്കുന്നതും ഉണ്ട. സായ്പു
അവർകൾക്ക വരുവാൻ വഴിഅറിയുന്ന കൊൽക്കാരന അങ്ങെട്ടു അയച്ചിട്ടും ഉണ്ട.
സായ്പു അവർകൾക്ക പാർപ്പാൻ കല്ലായിലെ നല്ല സ്ഥലം ഉള്ളൂ. അല്ലാതെ മറ്റ എങ്ങും
നല്ല സ്ഥലം കാമാൻ ഇല്ലാ. എന്നാൽ കൊല്ലം 972 ആമത കന്നിമാസം 5 നു എഴുതിയത
കന്നിമാസം 6 നു വന്നത. സപടബർ മാസം 19 നു വന്നത.

133 C & E

142 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ ചെറക്കൽ കാനഗൊവി ശാമാരായർക്ക എഴുതി അനുപ്പിന
കാരിയം. ഈ എഴുതിയത തനിക്ക കൽപ്പന ആകുന്നൂ. താമസിയാതെകണ്ട ചെറക്കൽ
രാജാവിന്റെ രെണ്ടു ആളയും പൊനനെല്ലന്റെ കണക്ക നെരായിട്ട എഴുതുന്നത
കാണുവാൻ തക്കവണ്ണം ചൊഴലി നമ്പ്യാരുടെ നല്ല രണ്ടു ആളയും കൂട കൂട്ടിക്കൊണ്ട
ചൊഴലി നാട്ടിലെക്ക പൊകയും വെണം. ബഹുമാനപ്പെട്ട കുംബഞ്ഞിയിൽക്കൊണ്ട
പ്രവൃത്തിക്കുന്നു എന്ന താൻ തന്നെ വിചാരിക്കണം. ആയതുകൊണ്ട കണക്കുകൾ
വഴിപൊലെ ഒപ്പിച്ച പ്രകാരം മലയാംഅക്ഷരത്തിൽതന്നെ എഴുതിവെക്കുകയുംവെണം.
ശെഷം വെഗെന നാം അവിടെത്തന്നെ വരും എന്ന നാം തന്നെ വിചാരിക്കയും ചെയ‌്യും.
അപ്പൊൾക്കി എതാൻ നെരുകെടായിട്ടുള്ള കണക്കകൾ എഴുതുവാൻ തക്കവണ്ണം
സമ്മതകൊടുത്തു എന്ന വരികിൽ നിന്റെ സ്ഥാനത്തിൽ നിന്ന ഒഴിപ്പിക്കുകയും ചെയ‌്യും.
എന്നാൽ കൊല്ലം 972 ആമത കന്നിമാസം 7 നു ഇങ്കരസ്സകൊല്ലം 1796 ആമത സപടബർ
മാസം 20 നു എഴുതിയത.

134 C & E

143 ആമത മലയാംപ്രവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പീൽ എസ്ക്കുയെർ
സായ്പു അവർകൾക്ക കണ്ണൂര ആദിരാജാബീബി സല്ലാം. കൊടുത്തയച്ച കത്ത വായിച്ച
അവസ്ഥയും അറിഞ്ഞു. ഇപ്പൊൾ ഒരുപൊലെ രണ്ടുമൂന്ന വട്ടം നമ്മുടെ സങ്കടങ്ങൾ
ഒക്കയും അറിയിച്ചിട്ട നിങ്ങൾക്ക അത നല്ലവണ്ണം ബൊധിച്ചില്ല എന്നല്ലൊ ഈ കത്ത
കണ്ടാൽ തൊന്നുന്നു. ഇന്നൊരക്കും നിങ്ങൾ അറിവിച്ച ഇക്കണക്കിൽ ഉള്ള തെങ്ങുകളും
പിലാവുകളും മുറിച്ച നെരത്തുന്നതിന്ന ഒരു കൊറപടി വന്നിട്ടും ഇല്ലാ. നമുക്ക
വഴിയാക്കെണ്ട കാരിയങ്ങൾ ഒക്കയും അറിവിക്കെണ്ടിയടത്ത അറിവിച്ചിട്ട എങ്കിലും
നിങ്ങളല്ലൊ വഴിയാക്കി തരെണ്ടിയത. അതിന ഒരു കൃപ നമ്മൊടു നിങ്ങൾക്ക
തൊന്നാത്തത എന്തുകൊണ്ടെന്ന അറിഞ്ഞില്ലാ. നമുക്ക ഉള്ള സങ്കടങ്ങൾ ഒക്കയും
നിങ്ങളെ മനസ്സിൽ ഒരു കൃപ തൊന്നി എങ്കിൽ തിരുവാൻ തക്കത്തതെ ഉള്ളൂ. അതിന്റെ
അവസ്ഥ ഒക്കയും വിവരമായിട്ട ഞാൻ മുബെ നിങ്ങൾക്ക എഴുതിയ കത്തുകളിൽ
ഉണ്ടെല്ലൊ. അതല്ല ഇക്കാരിയങ്ങൾ ഒന്നും നിങ്ങൾക്കായിട്ട തന്നെ വഴിയാക്കി തന്നൂടാ
എങ്കിൽ നിങ്ങടെ കൃപ നമ്മൊടു ഉണ്ടെങ്കിൽ എന്റെ സങ്കടം നാം തന്നെ മറ്റും
അറിവിക്കെണ്ടിയടത്ത അറിവിക്കയും ചെയ‌്യാം. എന്നാലും അങ്ങിനെ ഉളെള്ളടത്തക്ക
എഴുതിഅതിന്റെ ഉത്തരം വരുവൊളത്തെക്ക നിങ്ങൾ എനിക്ക സമ്മതം തരാഞ്ഞാൽ
നമുക്ക വലിയ സങ്കടമായിപ്പൊകുമെല്ലൊ. അതിന നിങ്ങടെ കൃപ ഉണ്ടായിരിക്കയും
വെണം. ശെഷം ചുങ്ക കണക്ക ഇവിടെ നിക്കുന്ന ചുങ്കക്കാരനുമായിട്ട നൊക്കിയാൽ
ഇങ്ങന്ന പൊറപ്പാട ഉള്ളത അവർക്ക ബൊധിപ്പിച്ച കൊടുക്കയും ചെയ‌്യാം. ആർയ്യ
എഴുത്തുകാരന രണ്ടുനാളെത്തെ ദിനമായിട്ടെത്ത്രെ ഇക്കത്ത എഴുതുവാൻ താമസിച്ച
പൊയത. നിങ്ങടെ കൂറും പിരിശവും എപ്പൊളും ഉണ്ടായിരിക്കയും വെണം. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 7 നു സപടബർ മാസം 21 നു വന്നത. കന്നിമാസം 8 നു
വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/128&oldid=200495" എന്ന താളിൽനിന്ന് ശേഖരിച്ചത്