താൾ:39A8599.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 തലശ്ശേരി രേഖകൾ

കല്പിച്ചിരിക്കുന്നു എന്ന അവിണചാത്തപ്പനൊടു പറഞ്ഞതിന്റെ ശെഷം ഇവന നിങ്ങൾ
എടച്ചെരിക്ക കുട്ടികൊണ്ട പൊക അല്ലാതെകണ്ട വഴിക്കന്ന ശിക്ഷിക്കരുത എന്ന
ചാത്തപ്പൻ പറഞ്ഞതിന്റെശെഷം ഞങ്ങൾ വഴിക്കന്ന ശിക്ഷിക്കയും ഇല്ലാ എന്ന
ചുണ്ടുവും കുഞ്ഞികുട്ടിയും കുടി പറഞ്ഞ കയ‌്യെറ്റ സഹായത്തിന കുടിയ കെളു
കണാരനും ഇവര നാലാളുംകുടി ഈ മലയനയും കൂട്ടി കൊണ്ടുപൊകുമ്പൊൾ വഴിക്കന്ന
കയിതെറുപ്പിച്ചി പഞ്ഞാരെ ചുണ്ടു വെടിവെച്ചു. കുഞ്ഞികുട്ടി കൊത്തിവലിച്ച അവിട
ഒരു കെനറ്റിൽ വലിച്ചിട്ട ഞങ്ങൾ പൊകയും ചെയ്തു എന്നത്രെ കുഞ്ഞിക്കുട്ടിയും ചുണ്ടുവും
കുടി ഇവിടുന്ന പറഞ്ഞ കെട്ടത. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 20നു
ഇങ്കരിസ്സ കൊല്ലം 1796 ആമത ജുൻമാസം 30 നു എഴുതിയത.

32 C& D

35 ആമത എല്ലാ ജാതികൾക്കും അറിവാനായിട്ട പരസ്യമാക്കുന്നത. ഈ മുതൽക്ക
അദാലത്ത കച്ചെരിയിൽ വല്ല ഹെതുക്കൾക്കുംമുമ്പെ നൂറ്റിന്ന ആറപ്രകാരം അമാന
മായി വെച്ച കൊടുത്തുട്ടുള്ളതിന ഇപ്പൊൾ അപ്രകാരം ഉള്ള ഹെതുവിനായിട്ട നൂറ്റിന്ന
ഒന്നപ്രകാരം അടങ്ങിവരുവാൻ സമ്മതിച്ചി ഇരിക്കുന്നു. അദാലത്തിൽ നിന്ന കൊല്ലം
971 ആമത മിഥുനമാസം 21 നു ഇങ്കരിസ്സ കൊല്ലം 1796 ആമത ജൂലായിമാസം 1 നു മണ
ത്തണയിൽ നിന്ന എഴുതിയത.5

33 C& D

37 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾ വടകര മുട്ടുക്കൽ അദാലത്ത ദൊറൊഗക്ക എഴുതി അനുപ്പിന
കാരിയം. ഇതിനൊടകുട വരുന്ന പരസ്യകത്ത തന്റെ കച്ചെരിയിൽ എല്ലാരും എറ്റം
നല്ലവണ്ണം കാമാൻ ഉള്ള ദിക്കിൽ തറച്ചികൊള്ളുകയും വെണം. ഇതിൽ എഴുതി
വെച്ചപ്രകാരം നിശ്ചയമായിട്ട നടന്നുകൊള്ളുകയുംവെണം. ശെഷം ഇനി മെൽപ്പട്ടും
തന്റെ കച്ചെരിയിൽ വരുവാൻ ഉള്ള ഹെതുക്കൾക്ക നൂറ്റിന ഒന്നപ്രകാരം അല്ലാതെകണ്ട
അതിൽ എറ്റവാങ്ങിപ്പൊകയും അരുത. എന്നാൽ കൊല്ലം 971 ആമത മിഥുനമാസം 22 നു
ഇങ്കരിസ്സ കൊല്ലം 1796 ആമത ജൂലായി മാസം 2 നു എഴുതിയത. മണത്തണയിൽ നിന്ന
കത്ത. തപയിനാട്ടും കുറുമ്പ്രനാട്ടും ഇരിവെനാട്ടും കണ്ണൂരും തലച്ചെരിയുംകുടി എഴുതിയ
കത്ത.6

34 C& D

39 ആമത വടക്കെ അധികാരി മെസ്തർ പീലി സായ്പു അവർകൾക്ക കടത്തനാട്ട
പൊറർള്ളാതിരി കൊദവർമ്മാരാജാ അവർകൾ സല്ലാം. സാഹെബ്ബ അവർകൾ കല്പന
കൊടുത്തപ്രകാരം മെസ്തർ വാഡല സാഹെബു അവർകൾ കച്ചെരിയിട്ട പാക്കുന്നു.
ഇപ്പൊൾ വടകര കുടിയാമ്മാര എല്ലാവരെയും വരുത്തി കണക്ക 70 ആമതിലെ പുക്കുശീട്ടു
നൊക്കി കഴിച്ചശെഷം പണം തരണംമെന്നു ചെല മാപ്പിളമ്മാര തടവിൽ ആക്കി
യിരിക്കുന്നു. ചെല കുടിയാമ്മാര വന്നു കച്ചെരിയിൽ പണം കൊടുക്കുന്നു. ശെഷം
ഹൊബളിയിൽ പണം കൊടുക്കുന്നു. ശെഷം ഹൊബിളി കുടിയാമ്മാര എല്ലാവരയും
വരാൻ തക്കവണ്ണം കല്പന കൊടുത്തയച്ചിരിക്കുന്നു. കുടിയാമ്മാര ചെലര വന്നിരി
ക്കുന്നു. മുവ്വായിരം നായര എന്നു പറയിന്നവർ വരതക്കവണ്ണം കണക്കും പുക്കവാറും
കൊണ്ടുവരാൻ തക്കവണ്ണം സാഹെബ അവർകൾയെഴുതി അയച്ചിരിക്കുന്ന. എട്ട ദിവസം

5. അടുത്ത കത്ത് പ.രേ.ക. 5 6. അടുത്ത കത്ത് പ.രേ.ക 6

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/74&oldid=200369" എന്ന താളിൽനിന്ന് ശേഖരിച്ചത്