താൾ:39A8599.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 തലശ്ശേരി രേഖകൾ

190 F&G

378 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ കുറുമ്പ്രനാട്ട ദറൊഗ ചന്ദ്രയ്യന എഴുതി അനുപ്പിന കാർയ്യ്യം.
എന്നാൽ ഇവിടെക്ക എഴുതി അയച്ച കത്ത രണ്ടും എത്തി. ആയതിൽ ഉള്ള അവസ്ഥ
ഒക്കയും മനസ്സിൽ ആകയും ചെയ്തു. ഒടുക്കത്തിൽ എഴുതി അയച്ച കത്തിൽ രണ്ടു
ആളുകള കൊന്നിരിക്കുന്നു എന്ന എഴുതി കാണുന്നതുമുണ്ട. ആയതുകൊണ്ട
ഇക്കൊലപാദത്തിന്റെ വിവരങ്ങളും കള്ളന്മാരെ പിടിക്കായ്കകൊണ്ട അതിന്റെ
സങ്ങതിയും നമുക്ക എഴുതി അറിയിക്കയും വെണം. അഞ്ചു പ്രാവിശ്യം വെടിയും വെച്ച
മറ്റും ചെല അതിക്രമങ്ങൾ ചെയ്യുമെന്ന പറയുന്നവനെകൊണ്ട വിശെഷിച്ച മറ്റും എതാൻ
വർത്തമാനങ്ങൾ കെട്ട ഉടനെ ഇങ്ങൊട്ട എഴുതി അയക്കയും വെണം. വിശെഷിച്ച
ഇപ്പൊൾ തന്റെ സ്ഥാനപ്രവൃത്തിയിൽ എത്രയു സൂക്ഷമായിട്ടുള്ളവണ്ണം നടപ്പാൻ
വെണ്ടിയിരിക്കുന്നു. ദുർബ്ബുദ്ധി ആയിട്ടുള്ളവരുടെ പൊളിവാക്ക കെൾക്കാതെ
സൂക്ഷമായി നടപ്പാനും നമുക്ക എഴുതി അയക്കുന്നതിന്റെ മുമ്പെതാൻ തന്റെ മന
സ്സിലും വർത്തമാനം വഴിപൊലെ ചൊതിച്ച അറികയും വെണം. എന്നാൽ കൊല്ലം 972
ആമത കുമ്പമാസം 4നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരി മാസം 12 നു
കുറ്റിപ്പുറത്തന്നു എഴുതിയത.

191 F&G

379 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക പെഷ്കാര രാമരായര എഴുതിയ അർജി.
കല്പനപ്രകാരത്തക്ക എടച്ചെരിക്ക 3നു വന്ന എത്തുകയും ചെയ്തു. ഇവിടുത്തെ
കുടിയാന്മാര മുഖ്യസ്ഥന്മാര എല്ലാവർക്കും വരുത്തുവാനായിട്ടും ഞാനും തൊട്ടത്തിൽ
നമ്പ്യാരും പ്രയത്നംചെയ്ത അവിടവിട ആളെ അയച്ച ഇന്ന നാലാതിയ്യതി ചില മുഖ്യസ്തന്മാര
എത്തുകയും ചെയ്തു. അവരൊട സായ്പുന്റെ കൽപ്പനപ്രകാരംപൊലെ നല്ലവണ്ണമാ
യിട്ട പറകയും ചെയ്തു. സായ്പ ഇവിടെ എത്തുമ്പൊൾ എല്ലാവരുംകൂടി നികിതി പണം
ഇവിട തീർത്തകൊണ്ട വരികയും വെണം. അപ്രകാരം മുതല എത്തിയാൽ എല്ലാവര
മെലെ സായ്പിന്റെ കൃപയുണ്ടായി രക്ഷിക്കയും ചെയ്യും. അപ്രകാരം വന്ന ആളുകളൊട
പറഞ്ഞിട്ടും ഉണ്ട. വരാത്ത ആളെ വരുവാൻ തക്കവണ്ണം ആളെ പറഞ്ഞ അയച്ചിട്ടും ഉണ്ട.
സായ്പ ഇവിട എത്തുമ്പൊഴക്ക എല്ലാവരും ഇവിട എത്തുകയും ചെയ്യും. കൊല്ലം 972
ആമത കുമ്പമാസം 4നു എഴുതിയ അർജി 4നു പിപ്രവരി 12നു വന്നത. വർത്തമാനം
ബൊധിപ്പിച്ചത.

192 F&G

380 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ ചൊവ്വക്കാര മൂസ്സക്ക എഴുതിയത. എന്നാൽ ഈച്ചിലി
കുട്ടിയാലിയിന്റെ അവസ്ഥയിൽ താൻ നടന്നിരുന്ന കാര്യംകൊണ്ട ഈച്ചിലി
കുട്ടിയാലീന ഇവിടെക്ക അയപ്പാൻ വെണ്ടിയിരിക്കുന്നു എന്ന പല പ്രാവിശ്യമായിട്ട
കവാട സായ്പു നിങ്ങളൊട പറകയും ചെയ്തു എന്ന ഇവിടെക്ക എഴുതി അയച്ചിരിക്കുന്നു.
ഇപ്രകാരം ചെയ്യുമെന്ന താൻ പലപ്രാവിശ്യം കവാട സാഹെപൊട ഒത്തിരുന്നു.
അതകൂടാതെകണ്ട ആ എജമാനനെ ചതിച്ചു എന്ന എഴുതി അയപ്പാൻ നമുക്ക വളര
സങ്കടമായിരിക്കുന്നു. അതുകൊണ്ട മെൽപറഞ്ഞ ആളെ ഒട്ടും താമസിയാതെ കണ്ട
നമുക്ക കൽപ്പിച്ചയക്കണം. അല്ലാതെകണ്ട തനിക്കും നമുക്കും പ്രസാദക്കെടായിട്ടൊരു
വഴിനടപ്പാൻ നമുക്ക ആവിശ്യം ഉണ്ടായി വരികയും ചെയ്യും. എന്നാൽ കൊല്ലം 972

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/156&oldid=200538" എന്ന താളിൽനിന്ന് ശേഖരിച്ചത്