താൾ:39A8599.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 95

ണ്ടിരിക്കുന്നു. കുടിയാന്മാര എല്ലാം കയിക്കു കിട്ടായ്കകൊണ്ടത്രെ കൊഴങ്ങിയിരിക്കു
ന്നത സ്വാമി. കൊല്ലം 972 ആമത കുംഭമാസം 4നു എഴുതിയ അർജി. ഈ ദിവസം തന്നെ
വന്നു. 4നു പിപ്രവരി 12നു പെർപ്പാക്കി അയച്ചത.

187 F&G

375 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ പീൽ
സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവർകൾ സല്ലാം.
നാം സാഹെബ അവർകൾക്ക സന്തൊഷത്തൊട എഴുതുന്നു. ഇന്നെത്തെ ദിവസം
നമ്മുടെ അമ്മാമന്റെ സ്വർഗ്ഗാരൊഹണ തിരുനാൾ വലിയ ദിവസമാകുന്നു.
ആയതകൊണ്ട ഇന്ന നമ്മുടെ ആളുകൾ കച്ചെരിയിൽ വരുവാൻ നെരംപൊരാ.
അതുകൊണ്ട സാഹെബ അവർകൾ പ്രസാദിച്ച അപ്രകാരം തന്നെ കൽപ്പന ആകയും
വെണം. വിശെഷിച്ച കസബ ഹൊബളി പാറവത്യക്കാരൻ 7 നു 1000 ഉറുപ്പിക കൊണ്ടു
വരുമെന്ന പറഞ്ഞ കെട്ടു. ശിപ്പായികൂടി വെണമെന്ന പറഞ്ഞു. അപ്രകാരം സാഹെ
അവർകൾക്ക ബൈാധിച്ചാൽ ശിപ്പായിനകൂടി അയച്ച ഉറുപ്പിക പിരിച്ചൊണ്ട വരുവാൻ
കൽപ്പന കൊടുക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 3 നു എഴുതി
യത. വന്നതും ഉടനെ ബൊധിപ്പിച്ചത.

188 F&G

376 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ കുമ്മസ്ത നാറായണരായർക്ക എഴുതി അനുപ്പിന കാർയ്യ്യം
എന്നാൽ ദിവസം ദിവസം ഇവിടെക്ക എഴുതി അയപ്പാൻ കൽപ്പിച്ചു. അതല്ലാതെകണ്ട
ഇപ്പൊൾ എഴുതി അയക്കാതെ അഞ്ച ദിവസം കഴിഞ്ഞ പൊകയും ചെയ്തു. ശെഷം
പിരിച്ചടക്കിയ മുതൽ ചുരുക്കമായിട്ടുള്ളത തന്റെ പ്രവൃത്തി ചെയ്യാതെകണ്ട
ക്ഷെത്രത്തിൽ യിരിക്കുന്നു എന്നുള്ള സുഭാവംപൊലെ കാണുന്നു. ആയതുകൊണ്ട
എത്രയും ചുരുക്കമായിട്ട 500 ഉറുപ്പ്യ ഉടനെ കൊടുത്തയക്കാഞ്ഞാൽ വിശെഷിച്ചും മറ്റും
അയക്കാത്തതിന്റെ സങ്ങതി മതിയായിട്ട ബൊധിപ്പിക്കാഞ്ഞാലും ഒട്ടും
താമസിയാതെകണ്ട തന്നെ ഇവിടെക്ക വരുത്തുകയും അപ്പൊൾ ശിക്ഷ കൊടുക്കയും
ചെയ്യും. വിശെഷിച്ച മെൽപറഞ്ഞ വർത്തമാനം അറിവാനായിട്ട ഈ എഴുതിയതാകുന്നൂ.
എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 4 നു ഇങ്ക്ലീശ കൊല്ലം 1797 ആമത പിപ്രവരി
മാസം 12 നു കുറ്റിപ്പുറത്തനിന്നും എഴുതിയത.

189 F&G

377ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ രാമരായർ പെഷ്കാർക്ക എഴുതിയത. എന്നാൽ നാളെ രാവിലെ
എത്തിയ ഉടനെ ജന്മക്കാര ഒക്കയും കുടിയാന്മാര ഒക്കയും തെയ്യാറായിരിക്കണം.
നമ്പ്യാരെക്കൊണ്ട താൻ വഴിപൊലെ നടക്കുന്നു എങ്കിൽ എല്ലാവരെയും കൂട്ടി
ക്കൊണ്ടവരികയും ചെയ്യും. വഴിപൊലെ നടക്കാഞ്ഞാൽ തൊയങ്ങൾ അല്ലാതെ
മറ്റൊരുത്തന്നെ കിട്ടുകയും ഇല്ലല്ലൊ. ആയതുകൊണ്ട ഈയവസ്ഥ ഒക്കയും തന്റെ
മെൽ വിശ്വസിച്ചിരിക്കുന്നൂ. ശെഷം മുമ്പിൽത്തെ ദിവസം 3000 ഉറുപ്പ്യ പിരിച്ചടച്ചാൽ
നമ്പ്യാര വലുതായിട്ടൊരു പെര അനുഭവിക്കയും ചെയ്യും. വിശെഷിച്ച മെൽ പറഞ്ഞ
വർത്തമാനം ഒക്കയും അറിവാനും നിരൂപിപ്പാനും അത്രെ തനിക്ക എഴുതി
അയച്ചിരിക്കുന്നു. എന്നാൽ കൊല്ലം 972 ആമത കുമ്പമാസം 4നു ഇങ്ക്ലീശകൊല്ലം 1797
ആമത പിപ്രവരി മാസം 12 നു കുറ്റിപ്പുറത്തന്ന എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/155&oldid=200536" എന്ന താളിൽനിന്ന് ശേഖരിച്ചത്