താൾ:39A8599.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 155

344 G&H

522 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലിസായ്പി അവർകൾക്ക കുറുമ്പ്രനാട്ട അദാലത്ത ദൊറൊക ചന്ദ്രയ്യന
എഴുതി അനുപ്പിന കാരിയം. എന്നാൽ താൻ എഴുതി അയച്ചെ കത്തി എത്തി. ആയതിൽ
ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. താൻ എഴുതി അയച്ചെ കൊല
പാദംകൊണ്ടുള്ളെ വിവരം വഴിപൊലെ അന്ന്യെഷിക്കയും വെണം. വിശെഷിച
ആക്കൊലപാദം ചെയ്തവരെ ഇവിടെ ആരും അറിയ്കകൊണ്ട ആയവരുടെ പെരും
പാർക്കുന്നെ ദിക്കും നല്ലവണ്ണം വിചാരിച്ച എഴുതി അയക്കയും വെണം. എന്നാൽ കൊല്ലം
972 ആമത എടവമാസം 7 നു ഇങ്കിരെശ കൊല്ലം 1797 ആമത മെയിമാസം 17 നു
തലശ്ശെരിനിന്നും എഴുതിയത.

345 G&H

523 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പ അവർകളുടെ
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട നമ്പ്യാമ്മാര എഴുതിയ അർജി.
എഴുപതാമത മീനമാസത്തിൽ മൊന്തൊൽ കച്ചെരിനിന്ന കരാരനാമം എഴുതി
തന്നെപ്രകാരം ഉള്ള ഉറുപ്പ്യ 70 ആമതിലും 71 ആമതിലും കുബഞ്ഞി സറക്കാരിൽ അടച്ച
കരാർനാമം എഴുതി തന്നിട്ടുള്ളതിലെത കരിയാട്ടും പുളിയനമ്പറവും ഈ രണ്ടു
ദെശത്തിൽ മുൽ ഗെഡുവിന്റെ ഉറുപ്പിക കുബഞ്ഞി പണ്ടാരത്തിൽ നിന്നതന്നെ
എടുപ്പിക്കുക അത്രെ ആകുന്നത. അതിന്റെശെഷം ഉള്ള ദെശത്തിലെ ഉറുപ്പിക
ഞാങ്ങൾ നാല ആളും കൂടി എടുപ്പിച്ചിട്ടുള്ളതിൽ മുന്ന ആള എടുത്ത ഉറുപ്പ്യ ഒക്കയും
കുബഞ്ഞി സറക്കാർക്ക ബൊധിപ്പിക്കയും ചെയ്തു. കരാർനാമം നിശ്ചയമായിട്ട
എഴുതിതന്നിട്ടുള്ളെ ദെശംങ്ങളിൽനിന്ന ഉറുപ്പ്യ ഞാങ്ങൾ തന്നെ എടുത്ത കുബഞ്ഞി
സറക്കാർക്ക അടക്കെണ്ടത ആകുന്നു. കരാർനാമം എഴുതി തന്നിട്ടുള്ളതുപൊലെ
നടത്തിപ്പാനും മാനക്ഷയം വരാതെയിരിക്കെണ്ടുംന്നതിന്നും മഹാരാജശ്രീ സായ്പ
അവർകളുടെ കൃപാകടാക്ഷം ഉണ്ടായിരിക്ക വെണ്ടിയിരിക്കുന്നു. പുത്തുറ എടവട്ട ദെശം
ആറിലെ കുടിയാമ്മാർക്ക കാട പറ്റി നില്ക്കുംന്നെ ആളുകളുടെ ഉപദ്രംകൊണ്ട
കുടിയാന്മാർക്ക സൊരം എടുത്ത കഴിയെണ്ടതിന്ന സങ്കടമായി വന്നിരിക്കുംന്നു.
ഇരിവെനാട്ടെ കെഴക്കെ അതൃത്തലക്ക എതാനും ആയുധക്കാര നിക്കാഞ്ഞാൽ കുടികള
കണ്ടവും പറമ്പും നടന്ന കുബഞ്ഞിലെ നികുതി എടുത്തവരികയും ഇല്ലാ. ഇതിന്റെ
ഒക്കയും നിദാനം വരുത്തി സായ്പ അവർകളെ കടാക്ഷം ഉണ്ടായിട്ട ഞാങ്ങളെ
രെക്ഷിച്ചുവെങ്കിൽ നന്നായിരുംന്നു. കൊല്ലം 972 ആമത എടവമാസം 8നു എഴുതിയെ
സങ്കട വരിയൊല എടവം 9 നു മെയിമാസം 19 നു വന്നത. എടവം 10 നു മെയിമാസം 20
നു പെർപ്പാക്കി അയച്ചത.

346 G&H

524 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പി
അവർകൾ സല്ലാം. എന്നാൽ നാം തങ്ങൾക്ക എഴുതി അയച്ച കത്തിന്റെ ഉത്തരത്തിന
തങ്ങൾ കല്പിച്ചപ്രകാരം തങ്ങളെ കാരിയക്കാരൻ ദിവാൻ ബാളാജിരായ്ക്ക എഴുതി
അയച്ചത എത്തിക്കയും ചെയ്തു. എന്നാൽ ദിവാൻ പറഞ്ഞിരിക്കുംന്നു മലയാം അക്ഷരത്തിൽ എഴുതുംന്നവൻ ഇല്ലായ്കകൊണ്ട ദിവാൻജിക്ക എഴുതി അത്രെ.
ആകുന്നതിൽ ഉള്ള അവസ്ഥ ഗ്രെഹിക്കയും ചെയ്തു. രണ്ടാം ഗെഡുവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/215&oldid=200620" എന്ന താളിൽനിന്ന് ശേഖരിച്ചത്