താൾ:39A8599.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 തലശ്ശേരി രേഖകൾ

ഇങ്കിരസ്സ കൊമ്പഞ്ഞി എജമ്മാനൻമാർക്ക നമ്മൊട പ്രീതി ഉണ്ടായിവരണെമെന്ന നമുക്ക
അതുകൊണ്ട ശ്രെയസ്സവരെണം എന്നും സദാകാലവും ഈശ്വരനെയും നാം
പ്രാർത്ഥിച്ചുകൊണ്ടയിരിക്കുന്നു. എന്നാൽ 971 ആമത കർക്കടകമാസം 8 നു
ഇങ്കിരസ്സകൊല്ലം 1796 ആമത ജൂലായിമാസം 21 നു വന്നത.

48 C& D

54 ആമത രാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പൻ
പീലിസായ്പു അവർകൾക്ക കടത്തനാട്ടു പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾ
സലാം. താങ്ങൾ കർക്കിടകമാസം 7നു എഴുതി കൊടുത്തയച്ച കത്തിലെ അവസ്ഥ
ഒക്കയും നമുക്ക വളര പ്രസാദമാകയും ചെയ്തു. നമുക്ക വെണ്ടുന്ന എല്ലാ (കാ)ര്യത്തിനും
സാഹെബ അവർകളെ ദയവു അല്ലാതെ വെറെ വിശ്വസിച്ചട്ട ഇല്ലാ എന്നു തങ്ങളെ
അന്തഃകരണത്തിൽ വഴിപൊലെ ബൊധിക്കെണ്ടതിന എല്ലാപ്പൊഴും നാം അപെ
ക്ഷിക്കുന്നു. ഇപ്പൊൾ വാഡെൽ സാമ്പ അവരുകളും ഒന്നിച്ചെ നാം കൂടി ചെരാപുര
ത്തെക്ക കർക്കിടകമാസം 7 നു വരികയും ചെയ്തു. ശെഷം വർത്തമാനങ്ങൾ ഒക്കയും
സാഹെബ അവർകളെ എഴുത്ത അവിട വരുന്നതുകൊണ്ട വഴിപൊലെ തങ്ങളെ
അന്തഃകരണത്തിൽ ബൊധിച്ചിരിക്കയും ചെയ്യും. മെൽ നടക്കുന്ന വർത്തമാനത്തിനെ
സാഹെബ അവർകളെ ബൊധിപ്പിപ്പാൻ എഴുതി അയക്കയും ചെയ്യം. എന്നാൽ കൊല്ലം
971 ആമത കർക്കിടകമാസം 9 നു ഇകിരസ്സകൊല്ലം 1796 ആമത ജൂലായി മാസം 22 നു
വന്ന കത്ത.

49 C& D

55 ആമത ചെറിയ പാതിരികൊട്ടെ നമ്പ്യാര കയ്യാൽ അടയാളം കത്തും കൊണ്ട
ചെറിയ പാതിരി കൊട്ട വന്ന പാർക്കുന്നെ ആളുകണ്ടു കാര്യം എന്നാൽ മുവ്വായിരം
നായരക്ക എല്ലാവരിക്കും കൂടിയല്ലൊ എഴുതിയിരിക്കുന്നത. അത അവരിക്ക
കൊടുത്തയച്ച എല്ലാവരുമായി കണ്ട വിചാരിച്ച അതിന്റെ ഉത്തരം എഴുതി അയക്കയും
ചെയ്യാം. എന്നാൽ കർക്കികടകമാസം 8 നു എഴുത്ത. ഇത പെർപ്പ. 971 ആമത
കർക്കിടകമാസം 10 നു ഇങ്കിരസ്സകൊല്ലം 1796 ആമത ജൂലായി മാസം 22 നു വന്നത.
കടത്തനാട്ടിൽ നിന്ന വന്നത.

50 C& D

56 ആമത രാജശ്രീ ചെറക്കൽ രവിവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൂസ്തപ്പർ പീലി സാഹെമ്പ അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ച കത്ത യിവിടെക്കി എത്തിയതുകൊണ്ട നമുക്ക പ്രസാദമായിരുന്നു.
അതിൽ ഉള്ള അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. തങ്ങളുടെ പറ്റിൽ 69
ആമത്തിലെ നിലുവപ്പണം ഒട്ടും ഇല്ലാ എന്നു തൊന്നുന്നു. ഇപ്രകാരം എഴുതിയതു
കൊണ്ട എതു കണക്കിൽ ചുരുക്കമായിട്ടു വരുമെന്നു തങ്ങൾക്ക കൊടുത്തയക്കയും
വെണം. സുപ്പ്രവൈജൻ ഇഷ്ടമീൻ സാഹെമ്പു അവർകളൊട ആക്കിവെച്ചിട്ടുള്ള
കാരാർന്നാമത്തിൽ ആയതിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞീലെ തങ്ങളുടെ കണക്ക
ഒക്കയും തീപ്പിച്ചതിന്റെശെഷം തങ്ങൾനിന്നു വരുവാനുള്ള ഉറുപ്പ്യ 4000-ം ഉണ്ടാരിന്നു.
ആ വർത്തമാനം തങ്ങൾ അറിയാതെയിരിപ്പാൻ കഴികയും ഇല്ലല്ലൊ. അതുകൊണ്ട
ആ കണക്കും 70 ആമതിലെ കണക്കുംകൂട നമ്മുടെ സംസ്ഥാനത്തിങ്ങലെക്കി ബൊധി
പ്പിക്കയും വെണം. ശെഷം നമ്മാൽ ആകുന്ന പ്രയത്ന ഒക്കയും തങ്ങൾക്ക സഹായി
ക്കെണ്ടതിന്നു എല്ലാനാളും പ്രസാദമായിരിക്കയും ചെയ്യും. എന്നാൽ കൊല്ലം 971 ആമത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/82&oldid=200386" എന്ന താളിൽനിന്ന് ശേഖരിച്ചത്