താൾ:39A8599.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 തലശ്ശേരി രേഖകൾ

നമ്പിയാന്മാരെ പ്രവൃത്തിയിൽ കൂട്ടി കൊടുക്കയും നമ്മളെ വസ്തുമുതൽ കുമ്പഞ്ഞിയിന്ന
ആള നിന്ന എടുക്കയും ഞാൻ ഇപ്പൊൾ കാട്ടിൽ കിടന്ന ചിലവിന മുട്ടി കൊഴങ്ങി
യിരിക്കയും ആയവസ്ഥപ്രകാരം നിങ്ങൾ ആരും വിസ്തരിക്കാതെകണ്ട ഇരിക്കയും എല്ലൊ
ചെയ്യുന്നത. നമ്മുടെ സങ്കടങ്ങൾ നിങ്ങൾ എല്ലാവരും ആയി കണ്ടു പറയണം എന്നുവെച്ച
വന്നു കണ്ടു പൊവാൻ തക്കവണ്ണം നിങ്ങൾക്ക എല്ലാവർക്കും വർത്തമാനം പറകയും
എഴുതി അയക്കയും ചെയ്തുവെല്ലൊ. നിങ്ങൾ എല്ലാവരും ആയതിന ഇത്രപ്പൊഴും ആയിട്ട
വന്ന കാമാൻ സങ്ങതി വന്നില്ലല്ലൊ. എനി എങ്കിലും വന്ന കണ്ട ഗുണദൊഷം പറയാൻ
ഭാവം ഉണ്ടഎങ്കിൽ താമസിയാതെ കൊളമല്ലൂര വന്ന ഗുണദൊഷം പറഞ്ഞൊളുകയും
വെണം. നിങ്ങൾക്ക എന്നെ കാണെണമെന്നും ഗുണദൊഷം പറയണമെന്നും ഇല്ല എന്നു
വെച്ചാലും നിങ്ങള എനിക്ക കാണെണമെന്ന വളര ആവിശ്യം ആയിരുന്നു. ഇത്രനാളും
നിങ്ങൾ വിസ്തരിക്കുമെന്നവെച്ച അടങ്ങിയിരുന്നു. എനി അങ്ങനെ അടങ്ങിയിരിക്കു
മെന്ന നിങ്ങൾക്ക ബൊധിക്കയും വെണ്ട. ഞാങ്ങളൊട ആരൊടും ഗുണദൊഷം
എത്തിക്കാതെകണ്ട എന്തിങ്ങിനെ ചെയ്തു എന്ന നിങ്ങൾ പറയുന്നതിന അത്രെ
അപ്പൊളപ്പൊൾ ഗുണദൊഷം എത്തിക്കുന്നത. എഴുതിയ ഗുണദൊഷം ഒക്കയും തിരിച്ച
താമസിയാതെ എഴുതി അയക്കയും വെണം. ഈ വർത്തമാനം തിരുച്ച ഇന്നുതന്നെ
എത്തിക്കയും വെണം. കൊല്ലം 972 മത കുമ്പം 3 നു എഴുതിയത.

184 F&G

നാരങ്ങൊളി നമ്പ്യാര മൂത്തവര കയ്യാൽ ഒല പത്തായക്കൊടൻ മൂസ്സാനും ചെറുവത്തെ
പാക്കിറനും നരിക്കുട്ടി കലന്തനും കാട്ടിലെ പക്കിറന്മാരുംക്കൂടി കണ്ടു കാർയ്യ്യമെന്നാൽ
നിങ്ങൾ എല്ലാവരുമായിക്കണ്ട പല ഗുണദൊഷം കൊണ്ട പറയാൻ ഉണ്ട. അതുകൊണ്ട
ഒട്ടും താമസിയാതെ ഇവിടത്തൊളം വന്ന കണ്ടു പറഞ്ഞൊണ്ട പൊകയും വെണം.
ഇത്രപ്പൊളും നിങ്ങൾ വിസ്തരിക്കുമെന്ന വെച്ചിരുന്നു. നിങ്ങൾ എന്ന വിസ്തരിക്കാഞ്ഞാൽ
എനിക്ക നിങ്ങള കാണെണമെന്ന വളര മൊഹം ഉണ്ട. അതുകൊണ്ട ഒട്ടും താമസി
യാതെകണ്ട വരികയും വെണം. കുംഭമാസം 3 നു എഴുതിയത. ഇത3-ം 3നു പിപ്രവരിമാസം
11നു വന്നത. കുമ്പം 4 നു പിപ്രവരി 12 നു പെർപ്പാക്കി അയച്ചത.

185 F&G

373 ആമത മഹാരാജശ്രീ പീൽ സായ്പു അവർകളുടെ സന്നിധാനത്തിങ്കലക്ക
കൊട്ടയത്ത കാനകൊവി കൃഷ്ണരായൻ എഴുതിയ അർജി. ഇപ്പൊൾ നാട്ടിൽ
കെൾക്കുന്ന വർത്തമാനം പഴെവീട്ടിൽ ചന്തു പടുവലായി പെണരായി നിട്ടൂര ആ ദിക്കിൽ
മൊളക പിരിപ്പിച്ച പണം പിരിക്കുന്നു എന്ന ഇവിട ഞാൻ കെട്ട വർത്തമാനം സായ്പു
അവർകൾക്ക എഴുതിയിരിക്കുന്നു. എനിക്ക അന്നന്നത്തെ വർത്തമാനം സായ്പ
വർകൾക്ക എഴുതി അയക്കണമെന്നാൽ എന്റെ അരിയത്ത ഒരു ആളും ഇല്ല. എന്നാൽ
കൊല്ലം 972 ആമത മകരമാസം 28 നു എഴുതിയ അർജി കുംഭമാസം 4 നു പിപ്രവരിമാസം
12 നു വന്നത. വർത്തമാനം ബൊധിപ്പിച്ചത.

186 F&G

374 ആമത മഹാരാജശ്രീ സുപ്രഡെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകളെ
സന്നിധാനത്തിങ്കലക്ക കടുത്തനാട്ട കാനകൊവി വെങ്കിടകുപ്പയ്യൻ എഴുതിയ അർജി
സ്വാമി. കൽപ്പിച്ച എഴുതിവന്ന കത്ത വായിച്ച വർത്തമാനങ്ങൾ ഒക്കയും മനസ്സിൽ
ആകയും ചെയ്തു. കൽപ്പനപ്രകാരംപൊലെ രാപ്പകല ഒട്ടും താമസിയാതെ പ്രെത്നം
ചെയ്യുന്നതുമുണ്ട. സർക്കാര കാർയ്യ്യത്തിന്ന ഒട്ടും വഞ്ചനകൂടാതെകണ്ട നടന്നൊ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/154&oldid=200535" എന്ന താളിൽനിന്ന് ശേഖരിച്ചത്