താൾ:39A8599.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 7

കല്പന തന്നാൽ നാം താങ്ങളുടെ സമിപത്ത വന്നയിരിക്കുന്നതും ഉണ്ട. ആയതകൊണ്ട
നമ്മൊടു പ്രീതി ഉണ്ടായിട്ടു മറുപടി കൊടുത്തയക്കയും വെണം. ഇവിടുന്ന
വെണ്ടുന്നതിന്നും താങ്ങളുടെ ക്ഷെമസന്തൊഷത്തിന്നും എഴുതി അയക്കുമാറകയും
വെണം. എന്നാൽ 971 ആമത എടവമാസം 20നു ഇങ്കിരസ്സ കൊല്ലം 1796 ആമത മെമാസം
31 നു വന്ന കറർന്നടകകത്തിന്റെ പെറപ്പു ആകുന്ന.

14 C& D

14 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപരടെണ്ടൻ പീലി
സാഹെബു അവർകൾ കൊട്ടയത്ത കാരിയക്കാരൻ പഴെവിട്ടിൽ ചന്തുവിന എഴുതി
അനുപ്പിന കാര്യം. എന്നാൽ നാം തലച്ചെരിയിൽ നിന്നു വെഗെന യാത്ര പറപ്പെടുന്നു.
അതുകൊണ്ട എഴുതി അയക്കയും ചെയ്തു. അതിന്റെ മുമ്പെ താൻ താമസിയാതെ
ഇങ്ങൊട്ടു വരികയും വെണം. എന്നാൽ 971 മത എടവമാസം 21 നു ഇങ്കിരസ്സ കൊല്ലം 1796
ആമത മെമാസം 31 എഴുതിയ കത്ത. 971 ആമത എടവമാസം 22 നു ഇങ്കിരസ്സ കൊല്ലം
1796 ആമത ജുൻ മാസം 1 നു മുതൽക്ക എഴുതുന്ന കത്തിന്റെ പെറപ്പു.

15 C& D

15 ആമതി രാജശ്രി കടത്തനാട്ട പൊളാതിരി കൊതവർമ്മരാജാ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപരഡെണ്ടൻ പീലിസാഹെബ അവർകൾ
സല്ലാം. തങ്ങളുടെ കത്ത എത്തി. വായിച്ചു അവസ്ഥയും അറിഞ്ഞു.
പറഞ്ഞൊത്തപ്രകാരം വടകരെക്കി വരുവാൻ യിപ്പൊൾ കഴികയില്ല എന്ന
ആയതുകൊണ്ട നമുക്ക വളര സംകടമായിരിക്കുന്നു. അതുകൊണ്ട തങ്ങളടെ നാട്ടിൽ
ഉള്ള നിലുവപ്പണം പിരി ക്കെണ്ടതിന്ന നമ്മാൾ വെണ്ടുവണ്ണം ഉള്ള സഹായം കൊടുപ്പാൻ
മുവ്വായിരം നായര തങ്ങളെക്കൊണ്ടു അന്യായം വെച്ചതുകൊണ്ടും അന്വെഷിപ്പാൻ
തക്കവണ്ണം നമ്മുടെ അപെക്ഷയും ഉണ്ടായിരുന്നു. നാം കുമ്പഞ്ഞീ സർക്കാരിലെ
കല്പനപ്രകാരം കൊട്ടയത്ത നാട്ടിൽക്ക യാത്ര പുറപ്പെട്ടുയിരിക്കുന്നൂ. ആ വർത്തമാനം
കൗമീശിനൻ സായ്പു അവർകൾ തങ്ങൾക്ക കെൾപ്പിച്ചുട്ടു ഉണ്ടായിരിക്കയും ചെയ്യും.
എന്നാൽ നമുക്ക വളര സന്തൊഷമായിരിക്കുന്നു. തങ്ങൾക്ക ഗ്രെഹിപ്പിപ്പാൻ എതുമെ
വാഡൽ സായ്പു അവർകൾ താമസിയാതെ വടകരെക്കി എത്തുകയും ചെയ്യം. തങ്ങളുടെ
നികിതിപ്പണം പിരിപ്പാൻ സഹായം കൊടുക്കെണ്ടതിന്നും മെൽപറഞ്ഞ അന്യായം
വിസ്തരിക്കെണ്ടതിനും വെണ്ടുംവണ്ണം ഉള്ള ഉപായം അവര പറ്റിൽ ഉണ്ടാകയും ചെയ്യും.
നാം തങ്ങൾക്ക നിശ്ചയമായിട്ട ബൊധിപ്പിക്കുവാനും ഈ എജമാനൻ തങ്ങൾക്ക
വെണ്ടുംവണ്ണം ഉള്ള സഹായം കൊടുപ്പാൻ അവരാൽ എറ സന്തൊഷമായിരിക്കയും
ചെയ്യം. തങ്ങളെ തലച്ചെരിയിൽ കാമാനായിട്ടു വളര പ്രസാദം ഉണ്ടായിരുന്നു.
കൊട്ടയത്തക്ക പൊകുന്നതകൊണ്ട യിങ്ങൊട്ടു വരുവൊളത്തക്ക ആ പ്രസാദം
താമസിക്കയും ചെയ്യം. തങ്ങൾ ഏറിയകാലം സുഖമായിരിക്ക വെണ്ടിയിരികുന്നു.
എന്നാൽ കൊല്ലം 971 ആമത എടവമാസം 22 നു ഇങ്കിരസ്സ കൊല്ലം 1796 ആമത
ജുൻമാസം 1 നു എഴുതിയത.

16 C& D

16 ആമതി മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപരഡെണ്ടൻ
മെസ്ഥര പീലിസായ്പു അവർകളെ സന്ന്യധാനത്തിങ്കലെക്കി തുപ്പായി വായിച്ചു
ബൊധിപ്പിക്കെണ്ടും അവസ്ഥാ കൊട്ടയത്ത പഴെവീട്ടിൽ ചന്തു എഴുത്ത. കൽപ്പിച്ച
കൊടുത്തയച്ച കത്ത വായിച്ച അവസ്ഥയും അറിഞ്ഞു. താമസിയാതെ സായ്പു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/67&oldid=200355" എന്ന താളിൽനിന്ന് ശേഖരിച്ചത്