താൾ:39A8599.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 തലശ്ശേരി രേഖകൾ

476 H

650 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക കൊലത്തനാട ചെറക്കൽ കാനംങ്കൊവി വാവുരായര എഴുതിയ അർജി.
ചിങ്ങമാസം മുന്നാമത്തെ ഗെഡുവിന്റെ ഉറുപ്പ്യവകയിൽ എതാനും ഉറുപ്പ്യ ഇവിടെ കടം
വാങ്ങിട്ട ഉണ്ടന്നും പ്രവൃത്തിക്കാരൻമ്മാരുടെ ഗെഡുവിന്റെ വകയിൽ ചിങ്ങമാസം 25
നുക്ക എത്തുമെന്നും ഉറുപ്പ്യ എത്തിയ ഉടനെ സന്നിധാനത്തിങ്കലെക്ക താമസിയാതെ
സന്നിധാനത്തിങ്കലെക്ക ഒര ആളു പക്കൽ കൊടുത്തയക്കുംന്നുണ്ടെന്നും രാജാവ
അവർകൾ പറകയും ചെയ്തു. കെളപ്പൻ നമ്പ്യാർക്ക ഗെഡുവിന്റെ വക ഉറുപ്പ്യക്ക തരക
എഴുതി അയച്ചാറെ ഇന്നെവരക്കും മറുപടി വന്നിട്ടും ഇല്ലാ. ഉറുപ്പ്യ എത്തിട്ടും ഇല്ലാ.
തെക്കുംങ്കരെ പ്രവൃർത്തിയിൽനിന്നും ഒരു വിശമെങ്കിലും പ്രവൃർത്തിക്കാരൻന്റെ
പറ്റിൽ കുടിയാൻമ്മാര കൊടുക്കുക എങ്കിലും പ്രവൃർത്തിക്കാരൻ വാങ്ങുക എങ്കിലും
ഉണ്ടായിട്ടും ഇല്ലാ. അത ഒക്കയും കെളപ്പൻനമ്പ്യരെ പക്കൽ തന്നെ ആകുന്നു. ഞാൻ
സായ്പി അവർകളെ കല്പനെക്ക തെക്കുംങ്കരെ പൊയതിന്റെശെഷം 72 ആമാണ്ട
വഹക്ക പതിന്നാലവാരം മുളകമാത്രം തുക്കിട്ടുണ്ട. മുമ്പെത്തെ ആനപ്പെള്ളി കുഞ്ഞാന്റെ
കണക്ക തിർന്നിട്ടും ഇല്ലാ. 73 ആമാണ്ട കന്നിമാസത്തിൽ കുഞ്ഞാന്റെ കുടിക്കണക്ക
തിർക്കത്തക്കവണ്ണം കുഞ്ഞാന പറഞ്ഞയക്കുകയും ചെയ്യാമെന്ന രാജാവ അവർകൾ
പറകയും ചെയ്തു. എന്നാൽ ഈ വർത്തമാനങ്ങൾ ഒക്കയും സന്നിധാനത്തിങ്കൽ അറിവാൻ
എഴുതിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 ആമാണ്ട ചിങ്ങമാസം 22 നു എഴുത്ത ചിങ്ങം 23
നു സസ്തെപ്രർ 5 നു വന്നത.

477 H

651 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾ ദിവാൻ ബാളാജി രായർക്ക എഴുതി അനുപ്പിനകാരിയം. എന്നാൽ
വടകരെ ഒരു പറമ്പുകൊണ്ട അങ്ങെ പിടികയിലെ കുഞ്ഞിപ്പക്കിയും കാന്തിലാട്ട
കുട്ടിയാലിയും ആയിട്ടുള്ള വിവാദക്കാരിയത്തിന്ന താൻ എഴുതിക്കൊടുത്ത റെപ്പൊർത്ത
വാങ്ങി മെൽപ്പറഞ്ഞ പറമ്പ കുഞ്ഞിപ്പക്കിന്റെ ആകുന്നു. താൻ ബൊധിച്ച പ്രകാരം
നമുക്ക ബൊധിച്ചിരിക്കുംന്നു. അതുകൊണ്ട തന്റെ പക്ഷം ഇപ്രകാരം നിശ്ചയിച്ച
എന്ന ദിവാൻ കച്ചെരിയിൽ രെജിസ്തരായിട്ട എഴുതിവെക്കയും വെണം. എന്നാൽ
കൊല്ലം 972 ആമത ചിങ്ങമാസം 24 നുക്ക ഇങ്കിരെശകൊല്ലം 1797 ആമത സപ്തെമ്പ്രർ
മാസം 6 നു എഴുതിയ കത്ത.

478 H

652 ആമത കണ്ടൊത്തെ കുന്നുംമ്മിലെ നമ്പിയാര കൈയ്യ്യാൽ മൊന്തൊൽ കച്ചെരി
ദൊറൊകന എഴുതിയ ഓല. ഇന്നലെ പുലരുംന്ന പൊലർച്ചക്ക നിള്ളങ്ങൾ കുറുപ്പിന്റെ
കെളുവിന്റെ വിട്ടിൽ ദൊറൊകാൻ അയച്ചിരിക്കുംന്നു എന്ന പറഞ്ഞിട്ട ഒരു ശിപ്പായും
നാലവെടിക്കാര മാപ്പിളമാരും കൂടി ചെന്ന കെളുന്റെ ആലയിൽ ഉള്ള പശുക്കളെയും
മൂരികളെയും തെളിച്ചകൊണ്ടു പൊയതിന്റെശെഷം വഴിക്കൽ നിന്ന നാലണ്ണത്തിനെ
അവര കൊണ്ടപൊയി. ശെഷം ഉള്ളതിനെ ഇങ്ങൊട്ട വിടുകയും ചെയ്തു. കൊണ്ടുപൊയ
നാലണ്ണത്തിൽ ഒന്ന കൊരപ്പിന്റെ കെളുന ഉള്ളതത്രെ ആകുന്നു. പൊലർച്ചക്ക
ആയുധക്കാരും ശിപ്പായിയും ഇപ്രകാരം ചെല്ലുകകൊണ്ടും പൊരക്കകത്ത കയറി മാപ്പിള
നൊക്കുകകൊണ്ടും അവിടെ ഉള്ള കുഞ്ഞുകുട്ടി ഒക്കയും ഭയപ്പെട്ട നാനാവിധ
മായിരിക്കുംന്നു. ഒരുത്തനെക്കൊണ്ട ഒരുത്തൻ അന്ന്യായം വന്ന പറഞ്ഞാൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/272&oldid=200784" എന്ന താളിൽനിന്ന് ശേഖരിച്ചത്