താൾ:39A8599.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 213

അവനെക്കൂടി വിളിച്ച വിസ്തരിച്ചിട്ടല്ലാതെ ഇപ്രകാരം ചെന്ന ആള ചെയ്താൽ നാട്ടിൽ
കുടികൾക്ക ഇരുന്ന പൊറുക്ക സങ്കടം തന്നെ അല്ലൊ ആകുന്നു. ഈ വർത്തമാനങ്ങൾ
ഒക്കയും ദൊറൊകാൻ അറിഞ്ഞിട്ട തന്നെയൊ അറിയാണ്ടെയൊ എന്ന അറിഞ്ഞില്ലാ.
അതുകൊണ്ടത്രെ എഴുതി അയച്ചത. ചിങ്ങമാസം 25 നു എഴുത്ത ചിങ്ങം 27 നു
സപ്തെർമ്പ്ര ഒമ്പതാംന്തിയ്യതി വന്നത. ഉടനെ പെർപ്പാക്കി അയച്ചു.

479 H

653 ആമത നമ്പുരി എഴുതിയ ഉത്തരം. ചൊദ്യം ഒന്നാ(മതക്ക). കൊട്ടപ്പുഴക്ക വടക്കെ
ദിക്കുകളിലെ മരിയാതിക്ക ഒരു തിയ്യ്യൻ അവനുള്ള ഭൂമി എങ്കിലും മറ്റു യാതൊരുവഹ
മുതൽ പിടിക്കുന്ന വസ്തുവെങ്കിലും അവന്റെ മകന കൊടുപ്പാൻ മനസ്സഉണ്ടായി വന്നാൽ
അവന്റെ മരുമകന്റെയും അവന്റെ സാക്ഷാൽ അനന്തിരവന്റെയും സമ്മതംപ്രത്യെകം
വെണം. അനന്തരവനെ ബൊധിപ്പിക്കാതകണ്ട ഈ വക എതാൻ മകന കൊടുത്താൽ
ആയതിന മകന അവകാശം ഇല്ലാ. ചൊദ്യം രണ്ടാമതക്ക കാരണവൻ ധനം
വെക്കാഞ്ഞാലും അവന്റെ കടം അവന്റെ സാക്ഷാൽ അനന്തരവൻ തന്നെ വിട്ടുവാൻ
അത്രെ അവകാശം. 72 ആമത ചിങ്ങമാസം 29 നു 1797 ആമത സപ്തെമ്പ്രമാസം 11 നു
വന്നത. ഉടനെ തന്നെ പെർപ്പാക്കിക്കൊടുത്തിരിക്കുംന്നു.

480 H

654 ആമത മഹാരാജശ്രീ വടക്കെപ്പകുതിയിൽ മജിസ്ത്രാദ പീലിസായ്പി അവർക
ളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ കണ്ണുര ദൊറൊഗ ആതം എഴുതിയ അരിജി.
പുതിയി സലാംസവും കണ്ണൂര കിരിപ്പക്കുറുമായിട്ടുള്ളെ അന്ന്യായം കച്ചെരിയിൽ
കെൾപ്പിച്ചതുകൊണ്ട ഇക്കാരിയം വിസ്തരിച്ചതിർപ്പാൻ അവിടെ ഉള്ള കച്ചൊടക്കാരെയും
രണ്ട കടവിലുള്ള പുതിയ ഇസ്സലാംമ്മാരെയും അരെൻമ്മാരെയും മരക്കാൻമ്മാരെയും
വരുത്തി മെൽപ്പറഞ്ഞ തൊണിന്റെക്കാരിയം ഇവര എല്ലാവരുംകൂടി വിസ്തരിച്ചകണ്ടത.
തൊണിന്റെ അവകാശം സസാവുന തന്നെ എന്ന വിധിച്ച കച്ചെരിയിൽ എഴുതി
ത്തരികയും ചെയ്തു. മെൽപറഞ്ഞ ആളുകൾ എഴുതി തന്നത കണ്ടെടത്തും സാവും
പക്കുറും പറഞ്ഞുകെട്ടത. ഞാൻ വിസ്തരിച്ചെടത്തും തൊണിന്റെ അവകാശം
തെസാവുത തന്നെ എന്നും അത്രെ എനിക്കും ബൊധിച്ചത. മെൽപ്പറഞ്ഞ തൊണിന്റെ
അന്ന്യായം കച്ചെരിയിൽ വൃർശ്ചിക മാസത്തിൽ കെൾപ്പിച്ചത ചിങ്ങമാസത്തൊളം
പക്കുറു തൊണി വിരൊധിച്ച നിപ്പിച്ച മാസം പത്തിന മാസം ഒന്നിന നടപ്പകൂലി രണ്ടുറുപ്പ്യ
സാപുന കൊടുക്കെണമെന്നത്രെ ഇനിക്ക ബൊധിച്ചത. ഇനി സായ്പി അവർകൾ
കല്പിക്കുംമ്പൊലെ. എന്നാൽ കൊല്ലം 972 ആമത ചിങ്ങമാസം 29 നു ഇങ്കിരെശകൊല്ലം
1797ആമത സപ്തെമ്പ്രർ മാസം 11 നു എഴുതിയത. ചിങ്ങം 30 നു സപ്തെമ്പ്രർ 12നു കന്നി
2 നു പെർപ്പാക്കി അയച്ചു.

481 H

655 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കുബഞ്ഞിക്ക മുന്നാം ഗെഡുവിന്റെ വകയിൽ 29613 ഉറുപ്പ്യയും 33 റെസ്സും 3 ത്രെസ്സും
അവിടെ ബൊധിപ്പിപ്പാൻന്തക്കവണ്ണം ചൊവ്വക്കാരൻ മുസ്സക്ക എഴുതി. ഇവിടെ പിരിഞ്ഞ
ഉറുപ്പ്യയും കൊടുത്ത രാമനാരായണനെ അയച്ചിരിക്കുംന്നു. ആയത അവിടെ
ബൊധിപ്പിക്കയും ചെയ്യും. ശെഷം ഉറുപ്പ്യ ബൊധിപ്പിക്കെണ്ടതിന്ന പ്രയത്നം ചെയ്യ
വരുന്നുണ്ട. തെക്കുംങ്കരെ കാരിയംകൊണ്ട വെണ്ടും വണ്ണമായി പറഞ്ഞ വെക്കെണ്ടതിന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/273&oldid=200786" എന്ന താളിൽനിന്ന് ശേഖരിച്ചത്