താൾ:39A8599.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 211

പറയുന്നെ തമ്പാൻ ചിങ്ങമാസം 17 നു ചെറക്കൽനിന്ന പുറപ്പെട്ട തെക്കൊട്ട പൊകയും
ചെയ്തു. ഇന്ന ദിക്കിലെക്ക എന്ന അറിഞ്ഞിട്ടില്ലാ. തമ്പാന്റെ ഒന്നിച്ച ഒരു കുട്ടിപ്പട്ടരും
തളവപ്പൻ കൃഷ്ണൻ എന്നു പറയുന്നവനും ആറവാലിയക്കാരും ഒരു വണ്ണത്താനും
ഇങ്ങിനെ ഒന്നിച്ച പൊയിരിക്കുംന്നു. എന്നാൽ ഈ വർത്തമാനം ഒക്കയും
സന്നിധാനത്തിങ്കലെക്ക അറിവാൻ എഴുതിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 ആമത
ചിങ്ങമാസം 18 നു എഴുതിയ അരിജി 19 നു വന്നത. ഇങ്കിരെസ്സ കൊല്ലം 1797 ആമത
സപ്തെമ്പ്രർ മാസം 1 നു വന്നത. ഉടനെ പെർപ്പ കൊടുത്തു.

473 H

647 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക രണ്ടുതറകാനംങ്കൊവി രാമയ്യ്യൻ എഴുതിയ അരിജി. ഇപ്പൊൾ രണ്ടുതറ
അസ്താന്തരത്തിങ്കലെക്ക പിരിഞ്ഞവന്ന ഉറുപ്പ്യ 603 1/2 രെസ്സ 44. ഈപ്പണം തലച്ചെരി
ദിവാന കച്ചെരിക്കജാനക്ക കൊടുത്തയച്ചിട്ടും ഉണ്ട. ഈപ്പണം എത്തി പുക്കിയതിന രെ
ശിതി കൊടുത്തയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 22 നു
എഴുതിയ അരജി മുമ്പെ വന്നത. ഉടനെ പെർപ്പ കൊടുത്തു. കാണാത പൊയി.
പിന്നെക്കിട്ടിയത. സപ്തെപ്രർ 1 നുചിങ്ങം 19 നു.

474 H

648 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളുടെ സന്നി
ധാനത്തിങ്കലെക്ക ചെറക്കൽ കൊലത്ത നാട കാനംങ്കൊവി ശാമരായര എഴുതിയ
അർജി. കൊല്ലം 972 ആമത കർക്കിടകമാസം 18 നു ഞാർച്ച എഴുമണിക്ക ചെറക്കൽ
രെവിവർമ്മ രാജാവ അവർകൾ നാടനിങ്ങുകയും ചെയ്തു. അറിവാൻന്തക്കവണ്ണം എഴുതിയ
അരിജി മെൽ നാം നടക്കെണ്ടും പ്രകാരത്തിന്ന മറുപടി കല്പിച്ച വരുമാറാകയും വെണം.
കൊല്ലം 972 ആമത കർക്കിടകമാസം 18 നു എഴുതിയ അരിജി മുൻമ്പെ വന്നത.
പെർപ്പാക്കിയത. പിന്നെക്കിട്ടി. ചിങ്ങമാസം സപ്തെമ്പ്രമാസം 1 നു.

475 H

649 ആമത നമ്പൂതിരിയൊട ചെയ്യ്യുന്നെ ചൊദ്യങ്ങൾ. ഒന്നാമത കൊട്ടപ്പുഴക്ക
വടക്കുള്ള മരിയാതിൽ മലയാംജാതി ആയിട്ട ഒരു തിയ്യ്യൻ അവന്റെ ആയുസ്സ ഉള്ളന്ന
തന്നെ അവന്റെ ഭൂമികൾ എങ്കിലും മറ്റു അവനുക്കുള്ള യാതൊര വഹ വസ്തു എങ്കിലും
അവന്റെ മകനെങ്കിലും മറ്റു യാതൊര വഹ ആൾക്ക എങ്കിലും കൊടുപ്പാൻ മനസ്സ
ഉണ്ടായിവന്നാൽ ആയതിന്റെ മുൻമ്പെ തന്നെ അവന്റെ മരുമകൻ എങ്കിലും അവന്റെ
സാക്ഷാൽ അനന്തിരവന്റെ എങ്കിലും സമ്മതംകൂടി വെണമൊ വെണ്ടയൊ? രണ്ടാമത.
സാക്ഷാൽ അനന്തിരവൻ ആയിരിക്കുന്ന മരുമകൻ അവന്റെ കാരണൊന്റെ കടങ്ങൾ
വിട്ടണമൊ വെണ്ടയൊ?

ഇതിന നമ്പുതിരി എഴുതിയ ഉത്തരം. ചൊദ്യം ഒന്നാമത. കൊട്ടപ്പുഴക്ക വടക്കെ
ദിക്കുകളിലെ മരിയാതക്ക ഒരു തിയ്യ്യൻ അവൻ ഉള്ള ഭൂമി എങ്കിലും മറ്റു യാതൊരു വഹ
മൊതൽ പിടിക്കുന്നെ വസ്തുവെങ്കിലും അവന്റെ മകന കൊടുപ്പാൻ മനസ്സ ഉണ്ടായി
വന്നാൽ അവന്റെ മരുമകന്റെയും അവന്റെ സാക്ഷാൽ അനന്തിരവന്റെയും സമ്മതം
പ്രത്യെകം വെണം. അനന്തരവനെ ബൊധിപ്പിക്കാതെകണ്ട ഈ വക എതാൻ മകന
കൊടുത്താൽ ആയതിന്ന മകന അവകാശില്ല. ചൊദ്യം രണ്ടാമത. കാരണവൻ ധനം
വെക്കാഞ്ഞാലും അവന്റെ കടം അവന്റെ സാക്ഷാൽ അനന്തരവൻ തന്നെ
വിട്ടുവാനത്രെ അവകാശം. അഗൊസ്തു 23 നു വന്നത. ഉടനെ പെർപ്പാക്കികൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/271&oldid=200782" എന്ന താളിൽനിന്ന് ശേഖരിച്ചത്