താൾ:39A8599.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 181

അവർകൾ സല്ലാം. എന്നാൽ തങ്ങൾ എഴുതി അയച്ച കത്ത എത്തി. ആയതിൽ ഉള്ള
അവസ്ഥ ഒക്കയും മനസ്സിലാകയും ചെയ്തു. പണികളിൽ പീടിക വെച്ചിരിക്കുന്നവരെ
കൊണ്ട കലന്തരമുപ്പൻ അന്ന്യായം വെച്ചതിന വിസ്തരിപ്പാൻന്തക്കവണ്ണം നമ്മുടെ
അടുക്കയിരിക്കുംന്ന മെനൊൻമ്മാരിൽ ഒരുത്തനെ അങ്ങൊട്ട കല്പിച്ച അയച്ചിരിക്കുംന്നു
അതുകൊണ്ട മെൽപ്പറഞ്ഞ പീടികയിൽ ഉള്ള ചരക്കുകൾ ഒക്കയും എണ്ണി
ക്കണക്കുംകൊണ്ടു വരെണ്ടതിന്നും ആരുടെ ചരക്കുകൾ ആകുന്നു എന്ന
അറിയെണ്ടതിന്നും ആ ഹൊബളി പാറപത്യക്കാരനെ ഒന്നിച്ച പൊവാൻന്തക്കവണ്ണം
കല്പനകൊടുക്ക വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 18
നു ഇങ്കിരിയെസ്സ കൊല്ലം 1797 ആമത ജുൻമാസം 29 നു തലച്ചെരിനിന്നും എഴുതിയത.

404 G&H

580 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ കെളപ്പമെനൊന എഴുതിയത. എന്നാൽ
കൊട്ടത്തനാട്ടിലെ കലഹംചെയ്യുന്നവർക്ക വളരെ സാമാനംങ്ങൾ കടുത്തനാട്ടിൽ
വണികളിൽ ഒരു പിടിക വെച്ചിരിക്കുംന്നവര കൊടുത്തയച്ചു എന്നുള്ള വർത്തമാനം
കെട്ട ആ സമാനങ്ങൾ കൊടുത്തയച്ച ആളുകളെ പിടിപ്പാൻ ചെല മാപ്പിളമാരെ അയച്ചു
എന്നും മെൽപറഞ്ഞ മാപ്പിളമാരെ കണ്ട ഉടനെ ആയവര ഒളിച്ച പൊകയും ചെയ്തു
എന്നും ആയതിന്റെശെഷം അതിൽ ഉള്ള ചരക്കുകൾ ഒക്കയും സൂക്ഷിപ്പാനും പീടിക
പൂട്ടുവാനും കലന്തൻമൂപ്പൻ ആളുകളൊട കല്പിച്ചിരിക്കുംന്നു എന്നുള്ള വർത്തമാനം
ഒക്കയും കലന്തൻമുപ്പൻ ബെഹുമാനപ്പെട്ട ഗെവർണ്ണർ സാഹെപ്പ അവർകൾക്ക എഴുതി
അയച്ചിരിക്കുംന്നു. അതുകൊണ്ട മെൽപ്പറഞ്ഞ പീടികയിൽ ഉള്ള ചരക്കുകൾ ഒക്കയും
എണ്ണ കണ ക്കാക്കെണ്ടതിന്നും ആരന്റെത ആകുന്നു എന്ന അറിയെണ്ടതിന്നും ആ
ഹൊബളി പാറവത്യക്കാരനൊടകൂട പൊകയും വെണം. എന്നാൽ കൊല്ലം 972 ആമത
മിഥുന മാസം 18 നു ഇങ്കിരെശകൊല്ലം 1797 ആമത ജുൻമാസം 29 നു തലച്ചെരിനിന്നും
എഴുതിയത.

405 G&H

581 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പവർകളെ സന്നിധാന
ത്തിങ്കലക്ക രണ്ടുതറ കാനം രാമയ്യൻ എഴുതിയ അർജി. രണ്ടുതറെ മാമ്പെദെശത്ത
ഉള്ള മാപ്പിളമാര ചിലര പൊറാട്ടുകരെ നാട്ടിൽ കൂടിയ കാഞ്ഞൊട്ടതറക്ക പൊയി
പറമ്പത്ത വാഴതറിച്ച പൊരികകൊണ്ട അതിന്റെ പകരം പൊറാട്ടരെ നായൻമ്മാര
ചിലര മാമ്പെത്തറയിലുള്ള മാപ്പിളമാരുടെ പറമ്പത്ത ഉള്ള വാഴതറിച്ചപൊകയും ചെയ്തു.
അതിന്റെപകരം മാപ്പിള കൂടാളിക്കാരൻ ഉസ്സക്കൻ മായൻകുട്ടി ചക്കെ ഉമ്മരകലന്തൻ
ചെമ്പിലാരി പക്ക്യ ഉസ്സൻകുട്ടി ചെള്ളിയിൽ കുഞ്ഞിമമ്മത കണ്ണുരിൽക്കാരൻ കരിയിൽ
മായൻകുട്ടിയും ഇനിയും ചെലരുംകൂടി വന്ന രണ്ടുതറെ താലൂക്കിൽ മാമ്പെതറ
യിൽ ഇരിക്കും നായൻമ്മാരെ പറമ്പത്തും തിയ്യരെ പറമ്പത്തും ഉള്ള വാഴയും തറച്ച
നമ്പനാട്ട ഉണിച്ച നമ്പ്യാരുടെ വിട തച്ചുപൊളിച്ച മതിലും നീക്കിക്കളകയും ചെയ്തു
എന്ന ആലംന്തൊട്ട അമ്പും കണ്ടൊത്ത ചന്തുവും വന്ന പറകകൊണ്ട എഴുതി
യിരിക്കുംന്നു. ഇപ്രകാരംതന്നെ കാണിച്ചാൽ കുടിയാൻമ്മാര നാട്ടിൽ ഇരുന്ന പൊരു
വാൻ സങ്കടം തന്നെ ആകുന്നു. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം
പത്തൊമ്പതാംന്തിയ്യ്യതി എഴുതിയ അർജി 19 നു ജുൻമാസം 30 നു വന്നത. മിഥുനം 20
നു പെർപ്പാക്കി.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/241&oldid=200671" എന്ന താളിൽനിന്ന് ശേഖരിച്ചത്