താൾ:39A8599.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 തലശ്ശേരി രേഖകൾ

406 H

582 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പു അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മരാജാവ അവർകൾ
സല്ലാം. 11 നു കല്പന ആയി വന്ന കത്ത 16 നു ഇവിടെ എത്തി. വായിച്ച മനസ്സിൽ
ആകയും ചെയ്തു. സായ്പു അവർകളെ ദെയകടാക്ഷം ഉണ്ടായി നടത്തി രെക്ഷിക്കുംന്നത
അല്ലാതെ നമുക്ക വെറെ ഒരു രെക്ഷയില്ലല്ലൊ. ഇനിമെലും നമ്മുടെ മെൽ പ്രീതി
ഉണ്ടായി നടത്തി രെക്ഷിച്ച കൊളെള്ളണമെന്ന നാം എല്ലായിപ്പൊഴും അപെ
ക്ഷിച്ചുകൊണ്ടിരിക്കുംന്നു. ഇപ്പൊൾ നാം താമരശ്ശെരിക്ക വന്ന
കുടിയാൻമ്മാര വന്ന കണക്കുകൾ നൊക്കെണമെന്ന ആളെ അയച്ചതിന്റെശെഷം കൊടുവള്ളി ചാവടി
വിചാരിക്കുംന്ന മുപ്പൻ അവദള്ളകുട്ടിയെന്നവൻ കുടിയാൻമ്മാരെ നാം വിളിച്ചവന്നാലും
പറഞ്ഞപ്രകാരം അനുസരിച്ച നടന്നാലും പിരിച്ച തലച്ചെരിക്ക കൊടുത്തയക്കുമെന്നും
സായ്പി അവർകളെ കത്ത വന്നാൽ കുടികളെ കൂട്ടി അയക്കുമെന്നും കുടികൾക്ക
എഴുതി അയച്ച വിരൊധിക്കകൊണ്ട കുടികൾ ഭയപ്പെട്ടിരിക്കുംന്നു. കുടികൾ
വരാതെകണ്ട കണക്കുംകാരിയവും നടക്കുകയും ഇല്ലാ. വർത്തകന്റെ ആളവന്ന മുട്ടിച്ച
പാർക്കുകയും ചെയ്യുംന്നു.സായ്പി അവർകൾ കല്പിച്ച നമ്മെ അപമാനം വരുത്തിയാലും
നമുക്ക ബെഹുമാനമായിത്തന്നെ നിശ്ചയിച്ചിരിക്കുംന്നു. മറ്റുള്ളവര ഇപ്രകാരം
അപമാനം ചെയ്യുന്നതില സങ്കടം വളരെ ഉണ്ട. ചാവടി കല്പിക്കുംന്നതിന മുൻമ്പെ
തിർന്ന കാരിയങ്ങൾ ഇപ്പൊൾ തിർക്കുംന്നും ഉണ്ട. നമ്മൊട ചിലര വന്ന സങ്കടം പറഞ്ഞ
നാം തിർത്ത കാരിയം രണ്ടാമത അവരെ പിടിച്ചുകൊണ്ടുപൊകുംന്നു. ഇപ്രകാരമായി
വന്നിരിക്കുംന്നു നാം നടക്കെണ്ടുംന്ന കാരിയംങ്ങളുടെ വിവരവും. നികുതിക്കാരിയത്തിനും
തിരിച്ച കൽപ്പന വരുപ്രകാരം നടന്നുകൊൾകയും ആം. മാപ്പിളമാരചാവടിവിചാരമായാൽ
ബ്രാഹ്മണർക്കും നമുക്കും വളരെ സങ്കടമാകുംന്നു. കാനംങ്കൊവിയും ഇല്ലാ. ഇനി
ഒക്കയും സായ്പ അവർകളുടെ ദെയവ ഉണ്ടായി കല്പിച്ച രെക്ഷിച്ച കൊൾകയും
വെണം. കൊല്ലം 972 ആമത മിഥുനമാസം 21 നു എഴുതിയത മിഥുനം 24 നു ജുലായി
മാസം 5 നു വന്നത. പെർപ്പാക്കിക്കൊടുത്തു.

407 H

583 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പ അവർകൾ കുറുമ്പ്രനാട്ട ദൊറൊഗചന്ദ്രയ്യ്യന എഴുതി അനുപ്പിന കാരിയം.
എന്നാൽ രാജശ്രീ കുറുമ്പ്രനാട്ട രാജാവ അവർകളെ അടുക്കെ വരുവാൻന്തക്കവണ്ണം
കുടിയാൻമ്മാർക്ക കല്പിച്ച അയക്കുംന്ന സമയത്ത തന്റെ കച്ചെരിയിൽ ചിലര വിരൊ
ധിച്ചു എന്നും രാജാവ അവർകൾ ഇവിടെക്ക അന്ന്യായമായിട്ട എഴുതി അയക്ക കൊണ്ടും
ഇപ്പൊൾ അന്ന്യായംവെച്ചവന്റെ പെര അവദുള്ള കുട്ടി എന്ന പറയുംന്നവൻ ആകു
ന്നത. അതുകൊണ്ട ഇനി വല്ല ഹെതുവായിട്ട ഇപ്രകാരം ചെയ്യ്യരുതെന്ന മെൽപറഞ്ഞ
ആൾക്ക ഉടനെ കല്പിക്കയും വെണം. താൻ എങ്കിലും രാജാവ അവർകളുടെ അടുക്ക
പൊകെണ്ട എന്നുള്ള കല്പന കുടിയാൻമ്മാർക്ക കൊടുക്കയും അരുത. ആയതുകൊണ്ട
മെൽപ്പറഞ്ഞ കാരിയംകൊണ്ട കല്പിച്ചവണ്ണം നടക്കെണ്ടതിന്ന വെണ്ടുന്ന കല്പന
കൊടുക്കയും വെണം. ശെഷം രാജാവ അവർകൾ ഇവിടെക്ക ബൊധിപ്പിച്ച പല
അവസ്ഥകൊണ്ട ഉദ്ധരിക്കെണ്ടതിന്ന താൻ തന്നെ തലച്ചെരിക്ക വരികയും വെണം.
എന്നാൽ കൊല്ലം 972 ആമത മിഥമുനമാസം 25 നു ഇങ്കിരയിസ്സ കൊല്ലം 1797 ആമത
ജൂലായ്‌മ്മാസം 6 നു തലച്ചെരി നിന്ന എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/242&oldid=200673" എന്ന താളിൽനിന്ന് ശേഖരിച്ചത്