താൾ:39A8599.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

180 തലശ്ശേരി രേഖകൾ

400 G&H

576 ആമത പരസ്സ്യമാക്കുംന്നത. വടക്കെപ്പകുതിയിൽ ഉള്ള കച്ചൊടക്കാർക്കും
പൊൻവാണിഭക്കാർക്കും മറ്റും എല്ലാവർക്കും അറിയെണ്ടതിന എഴുതിയത. എന്നാൽ
ഇനി മെൽല്പട്ട പറിങ്കിപ്പെട്ട വരാഹന മുന്നെകാൽ ഉറുപ്പ്യപ്രകാരം എടുക്കയും
കൊടുക്കയും വെണം. അപ്രകാരം തന്നെ കുബഞ്ഞിയിലെ തിഷൊരിയിലും
എടുക്കുകയും കൊടുക്കുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത മിഥുനമാസം 17
നു ഇങ്കിരെശ കൊല്ലം 1797 ആമത ജൂൻമ്മാസം 28 നു എഴുതിയെ പരസ്സ്യക്കത്ത.

401 G&H

577 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്രർ പീലി സായ്പ അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ വടകരെ മുട്ടുകൽ ദൊറൊക അയ്യ്യാരകത്ത സുപ്പി
എഴുതിയത. വലിയ പീടികയിലെ പെണ്ണുംങ്ങളെ പാണ്ടിയാലയിൽനിന്ന കിഴിച്ച
പാണ്ടിയാല ആലാൽ കുഞ്ഞിത്തറുവയിക്ക ഒഴിപ്പിച്ച കൊടുപ്പാനെല്ലൊ എഴുതിവന്നത.
അതുകൊണ്ട ആ പാണ്ടിയാലയിൽ കൊൽക്കാരെ അയച്ച പെണ്ണുംപിള്ളയിനൊട
നിങ്ങൾ കിഴിഞ്ഞ പാണ്ടിയാല ഒഴിച്ച തരെണമെന്ന പറഞ്ഞാറെ ആ പെണ്ണുംങ്ങൾ
പറഞ്ഞു ഞാങ്ങൾ എല്ലാവരും ഇവിടുംന്ന കിഴക ഇല്ലാ. രണ്ടു പെണ്ണുംങ്ങൾ ഇവിടെനിന്ന
പൊയി. ഞാങ്ങടെ സങ്കടം ഞാങ്ങൾക്ക പറയെണ്ടെടത്ത പറയെണം. അപ്രകാരം പറഞ്ഞ
രണ്ടു പെണ്ണുംങ്ങൾ അങ്ങൊട്ട പൊന്നിട്ടും ഉണ്ട. ശെഷം ഉള്ള പെണ്ണുംങ്ങൾ പാണ്ടി
യാലയിൽത്തന്നെ നിന്നിരിക്കുംന്നു. അവരൊട നിങ്ങൾ ഇവിടുംന്ന കിഴിയെണമെന്ന
പറഞ്ഞിട്ട അവര കിഴിയുന്നതും ഇല്ലാ. ഇനി എതുപ്രകാരം വെണമെന്ന കല്പന വന്നാൽ
അപ്രകാരം നടക്കയും ആം. കൊല്ലം 972 ആമത മിഥുനമാസം 13 നു എഴുതിയത. മിഥുനം
15 നു ജൂൻ 26 വന്നത.

402 G&H 

578 ആമത രാജശ്രീവടക്കെ അധികാരിതലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലി സായ്പവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾ
സല്ലാം. നമ്മുടെ താലുക്കിൽ ചെർന്ന കഴിയുര ഹൊബളി പറമ്പത്ത പാർക്കുംന്ന
പട്ടാളക്കാര ചാവടിയും പുരയും കെട്ടെണ്ടതിന്ന നികുതി മൊതലെടുത്ത വരുന്നെ
ഭലമരങ്ങൾ മുറിക്കയും കന്നകാലികളെക്കൊണ്ട ഉഭയങ്ങളും ചെതം വരുത്തുന്നു എന്നും
അത ഹെതുവായിട്ട കുടിയാൻമ്മാര കൈയ്യിൽനിന്ന നികുതി കിട്ടുംന്നില്ലന്നവെച്ച
നമ്മുടെ പാറവത്യക്കാരൻ നമുക്ക എഴുതി അയച്ചിരിക്കുംന്നു. അപ്രകാരങ്ങൾ
ഫലമരങ്ങൾ ചെതം വരുത്തിയാൽ കുടിയാൻമ്മാർക്ക സങ്കടംതന്നെ ആകുംന്നു. നികുതി
കിട്ടുംന്നും ഇല്ലാ. പണം കൊടുത്താലും ഫലമരങ്ങൾ ചെതം വരുത്തുംമ്പൊൾ കുബഞ്ഞി
നികുതി കൊറഞ്ഞുപൊകയും ചെയ്യ്യും. അനുഭവം ഉണ്ടാക്കിയാ കുടിയാന സങ്കടം
ഭവിക്കയും ചെയ്യ്യുമെല്ലൊ. അതുകൊണ്ട സാഹെപ്പ അവർകളെ കടാക്ഷം ഉണ്ടായിട്ട
ഈ സങ്കടം തീർത്തകൊടുക്ക വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 972 ആമത
മിഥുനമാസം 12 നു എഴുതിയത മിഥുനം 17 നു ജുൻ 28 നു വന്നത. ഉടനെ പെർപ്പാക്കി
അയച്ചത.

403 G&H

579 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി സായ്പ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/240&oldid=200669" എന്ന താളിൽനിന്ന് ശേഖരിച്ചത്