താൾ:39A8599.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 തലശ്ശേരി രേഖകൾ

128 C & E

137 ആമത ശ്രീമതു രാജശ്രീ തലച്ചെരി കച്ചെരിയിൽ ദിവാനജി സ്വാമി അവർകൾക്ക
പാലൊളി അമ്മഭിന്നം(?) ഇപ്പൊൾ ഇരിവെനാട്ട നാലുവീട്ടിൽ നബ്യാന്മാരെ കയ‌്യായിട്ട
വന്ന രണ്ടു ഗഡുവിന്ന നാലായിരം ഉറുപ്പിക തരണമന്ന സു(പ്പി) മുട്ടിക്കുന്നു. എന്റെ
നാട്ടുന്ന ഇത്ത്ര ഉറുപ്പിക ഉണ്ടാകും കാലം ഒന്നിന്ന എന്നുള്ളത നെലവെച്ച തരണം എന്ന
ഞാൻ പറഞ്ഞാറെ നെലവെച്ച തരുന്നതും ഇല്ല. 70 ആമതിലും 71 നിലും ഞാൻ
നബ്യാമ്മാരെ പക്കൽ കൊടുത്ത ഉറുപ്പികക്ക നബ്യാമ്മാര ഒരു ശിട്ടു തന്നതു ഇല്ല. ആക
ഇരുവെനാട്ടിൽ 39000 ഉറുപ്പ്യ എല്ലൊ നികിതിയാക്കി കൊടുത്തത. ആയതിന്ന പത്തിന്ന
ആറു കണ്ട എടുത്താൽ കരിയാട്ടുന്നും പുളിയനബ്രത്തന്നും എത്ര ഉറുപ്പ്യ ഞാൻ
കൊടുക്കണമെന്ന നെലവെച്ച തരികയും വെണം. അക്കണക്ക പണ്ടാരത്തിൽതന്നെ
ഉണ്ടെല്ലൊ. ഈ ഉറുപ്പിക എടുപ്പാൻ 1500 ഉറുപ്പ്യ ചെലവ വെച്ചിട്ടും ഉണ്ടല്ലൊ. ആ
ചെലവും കെടു പറബ നീക്കി ഞാൻ കാലം ഒന്നിന്ന കൊടുക്കെണ്ടത പണ്ടാരത്തിൽ
നിന്ന നെലവെച്ചത നിങ്കിലല്ലൊ കൊടുത്തതിന്റെ ശെഷം ഇത്ത്ര എന്ന കൊടുത്തുകൂടും.
ശെഷം പുളിയനബ്രത്തെ പ്രവൃർത്തിയിൽ പിലാക്കാവിലെ നബ്യാര എനിക്ക തരെണ്ട
ഗെഡുവിന്റെ ഉറുപ്പ്യ തരുന്നതും ഇല്ലാ. ആ ഉറുപ്പികക്ക നമ്പ്യാമ്മാരൊടു സങ്കടം
പറഞ്ഞിട്ട അവര വിസ്തരിക്കുന്നതുമില്ല. ഞാൻ പെണ്ണംപിള്ള അകകൊണ്ടായിരി
ക്കുംമെല്ലൊ ഇപ്രകാരം ചെയ്യുന്നത. മുമ്പിൽ എന്റെ കാരണവമ്മാർ കാലം പുളിയ
നമ്പ്രം ഇടവകയിന്ന ഇങ്ങുന്നു തന്നെ ആള നില്പിച്ച വകച്ചൽ എടുപ്പിച്ചൊണ്ടുപൊരലും
ഉണ്ട. ആയത വിസ്തരിച്ചാൽ അറികയും ചെയ‌്യാം. മിഥുനമാസം 1 നു എഴുതിയ ഒല. 972
ആമത കന്നിമാസം 3 നു സപടബർ മാസം 16 നു വന്നത.

129 C & E

138 ആമത രാജശ്രീ കണ്ണൂർ ആദിരാജാബീബി അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി സായ്പു അവർകൾ സല്ലാം. തങ്ങൾ
എഴുതി അയച്ച കത്ത എത്തി. അവസ്ഥ ഒക്കയും മനസ്സിൽ ആകയും ചെയ്തു. നാം
തങ്ങൾക്ക കൊടുത്തയച്ച പല രെശീത പൈമാശി പ്രകാരത്തിൽ നെരാകുന്നതുകൊണ്ട
ഇപ്പൊൾ എഴുതിയപ്രകാരം തന്നെയിരിക്കണം. തങ്ങളുടെ പൈമാശി 970 ആമതിലെ
കാനത്തൂര കണ്ണൂർചാല ചുങ്കവും കപ്പം അടങ്ങി ഇരിക്കുന്നതു കൂടാതെ 5683
പൊന്നുംപണം 1 കാശ പത്ത എങ്കിലും 16237 3/4 ഉറുപ്പിക എങ്കിലും ആയിരിന്നൂ. ആയത
തങ്ങൾക്ക നിശ്ചയം ഉണ്ടല്ലൊ. അതുകൊണ്ട കഴിഞ്ഞ കൊല്ലത്തിന്ന അത്ര ഉള്ളത
ആകുന്നത. അതുകൊണ്ട നമ്മുടെ നെര ശൊദ്യത്തിന്ന താമസം വരുത്തിപ്പിക്കു
ന്നതുകൊണ്ട നമുക്ക വളര സങ്കടമായിരിക്കുന്നു. ഒൻബത ദിവസത്തിൽ അകത്ത
കഴിഞ്ഞ കിസ്തിലെ ഉറുപ്പിക 3134 3/4 രെസ്സ 36 വെടിപ്പ ആകുമില്ലങ്കിൽ ആ താമസം
തങ്ങൾക്ക ചെതം വരിത്തിപ്പിക്കയും ചെയ‌്യും. അതുകൊണ്ട അപ്പൊൾ തങ്ങൾ ഗവർണ്ണർ
ഡങ്കൻ സായ്പു അവർകളൊട ചെയ്തിട്ടുള്ള കരാർന്നാമപ്രകാരം പലിശകണക്ക
ആക്കുവാൻ നമുക്ക ആവിശ്യം ഉണ്ടായിവരികയും ചെയ‌്യും. ആയതുകൊണ്ട ഇനി ഒരു
പ്രാവിശ്യം ഈ അവസ്ഥകൊണ്ട തങ്ങൾക്ക എഴുതുവാൻ നമുക്ക സങ്ങതി
ഉണ്ടായിവരിക ഇല്ല എന്ന നാം വിശ്വസിച്ചിരിക്കുന്നു. ശെഷം നാം തങ്ങൾക്ക എഴുതി
അയച്ച കാനത്തുര കണ്ണൂരചാലുടെ അടക്കുന്നതിന്റെ കണക്കകൊണ്ട തങ്ങൾക്ക
വിറ്റിരിക്കുന്നതുകൊണ്ട ആയതിൽ ഉള്ള കണക്ക ഒക്കയും താമസിയാതെ കണ്ട
ഇവിടെക്ക ബൊധിപ്പിക്കുമെന്ന നാം ആഗ്രെഹിച്ചിരിക്കുന്നു. അതുകൂടാതെ ചുങ്ക
ത്തിന്റെ മുതലെടുപ്പ ഉറുപ്പ്യ 3053 ഉരെസ്സ 92. 969 ആമത കന്നിമാസം മുതൽ 71 ആമത
മെടമാസം വരെക്കും അത്ത്രെ ആകുന്നത. ഇപ്പൊൾ നാം തങ്ങൾക്ക എഴുതി അയച്ചത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/126&oldid=200491" എന്ന താളിൽനിന്ന് ശേഖരിച്ചത്