താൾ:39A8599.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 തലശ്ശേരി രേഖകൾ

78 C& D

87 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി പീലിസായ്പു
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരുവയിനാട്ട നമ്പ്യാന്മാര എഴു
തിയ അർജി. കൊടുത്തയച്ച കത്ത വായിച്ച മനസ്സിൽ ആകയും ചെയ്തു. കൊല്ലം 971 ലെ
ഉറുപ്പ്യക തെകച്ചും കൊടുത്തയപ്പാൻ തക്കവണ്ണം എല്ലൊ എഴുതി അയച്ചത. ഇമ്മാസം
10 നു 1000 ഉറുപ്പി കച്ചെരിയിൽ കൊടുത്തയക്കയും ചെയ്യാം. ശെഷം ഉറുപ്പ്യ കൂടകൂട
കച്ചെരിയിൽ കൊടുത്തയയ്ക്കുകയും ചെയ്യാം. 71 ലെ ഉറുപ്പ്യ തെകച്ചും അടെപ്പാൻ
മഹാരാജശ്രീ സായ്പ അവർകളുടെ കൃപ ഉണ്ടായിട്ട കന്നിമാസത്തൊളം താമസം
തന്നുവെങ്കിൽ നന്നായിരുന്നു. ഈ മാസം തുടങ്ങി കുടികളിലെ ഉറുപ്പ്യ പിരിഞ്ഞ
പൊരണ്ടെ സമയം ആകകൊണ്ടത്ത്രെ ഞാങ്ങൾ സായ്പു അവർകളുടെ സന്നി
ധാനത്തിൽ വന്നു കാമാൻ താമസിച്ചത. എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 7 നു
എഴുതിയ ഒല ചിങ്ങമാസം 8 നു അഗസ്തുമാസം 21 നു വന്നത.

79 C & D

88 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലീ സായ്പ അവർകൾ ഇരുവൈനാട്ട നമ്പ്യാമാർക്ക എഴുതി അനുപ്പിന കാര്യം.
നിങ്ങൾ ഇവിടെക്ക എഴുതി അയച്ചെ കത്ത എത്തി. ആയതിൽ ഉള്ള അവസ്ഥകൾ
നമുക്ക വളര വിഷാദമാകെയും ചെയ്തു. നിങ്ങളെ കിസ്തി ആയതിന മുബായിട്ട
രണ്ടാംകിസ്തിൽ തെകച്ച കൊടുക്കെണ്ടതിന എറതാസം അനുസരിപ്പാൻ കഴികയും
ഇല്ലല്ലൊ. അതു ഉടനെ നമ്മുടെ കച്ചെരിക്ക അയക്കുകയും വെണം. ശിപ്പായി നിങ്ങളുടെ
ഒന്നിച്ച പന്ത്രണ്ട മണിക്കൂറ പാക്കെണ്ടതിന്ന കല്പനയായി കൊടുക്കുകയും ചെയ്തു. ആ
സമയത്തിങ്കൽ രണ്ടാം കിസ്തി ബൊധിപ്പിക്കാതെ ഇരിക്കും എങ്കിൽ ഈ കാര്യംകൊണ്ട
പറയെണ്ടതിന്ന നിങ്ങൾ ഉടനെ തലച്ചെരിക്ക വരികയും വെണം. ശെഷം നിങ്ങൾ രണ്ടാമത
കിസ്തി ഒക്കയും ഉടനെ ബൊധിപ്പിക്കാതെ ഇരിക്കും എങ്കിൽ നിങ്ങൾ ഉള്ളു നടന്നപ്രകാരം
ബഹൂമാനപ്പെട്ട സർക്കാരിലെക്ക അറിയിപ്പിക്കയും ചെയ‌്യും. ഇതിനിടയിൽ
ബഹൂമാനപ്പെട്ട കുബണിയുടെ നെര അവകാശം നിശ്ചയ‌്യമായി വരിത്തുപ്പി
ക്കെണ്ടതിന്ന നമുക്ക തൊന്നുന്നപ്രകാരം ഉള്ളത നടക്കുകയും ചെയ‌്യാം. എന്നൽ 971
ആമത ചിങ്ങമാസം 8 നു അഗസ്തു മാസം 21 നു തലച്ചെരിനിന്ന എഴുതിയത.

80 C & D

89 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി
സാഹെബ അവർകൾക്കു കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾ
സല്ലാം. ബഹൂമാനപ്പെട്ട ഗെർണ്ണർ സായ്പു അവർകളെ കത്ത കൊടുത്തയച്ചിരിക്കുന്നു
എന്നുള്ള പ്രസാദത്തൊട ചിങ്ങമാസം 6 നു സായ്പ അവർകൾ എഴുതിയ കത്തും
നമുക്ക എത്തിയത കണ്ട വളെര പ്രസാദമാകയും ചെയ്തു. ബഹൂമാനപ്പെട്ട ജെനരാൽ
സാഹെബ അവർകൾ നമുക്ക എഴുതിയിരിക്കുന്നു. വിശെഷിച്ച നാം സർക്കാർ
കുബണിക്ക നെരായിട്ട നടക്കുന്ന വർത്തമാനങ്ങൾ ഒക്കയും കമീശനർ സാഹെബമാരും
സുപ്രടെണ്ടൻ സാഹെബ അവർകളും എഴുതി അയക്കുമാറാക്കി വരെണമെന്നത്ത്രെ
നമുക്ക എഴുതിയിരിക്കുന്നത. ഇതിന ഒക്കയും സാഹെബ അവർകൾ നല്ലവണ്ണം എഴുതി
അയച്ച കുബണി രെക്ഷയും സായ്പുമാരെ സ്നെഹം വഴിപൊലെ വർദ്ധിച്ച വരെ
ങ്ങുന്നതിന്ന സാഹെബ അവർകളെ കൃപ നല്ലവണ്ണം ഉണ്ടെന്ന നാം വിശ്വസിച്ചിരിക്കുന്നു.
സാഹെബ അവർകൾ മൊന്തൊലെക്ക എത്തിയാൽ അവിടെവന്ന കാണെണ്ടുന്നതിന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/100&oldid=200425" എന്ന താളിൽനിന്ന് ശേഖരിച്ചത്