താൾ:39A8599.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 115

ഉണ്ടല്ലൊ. എനി എതല്ലാം പ്രകാരം വെണ്ടു എന്ന തിരുവെഴുത്ത വരുമാറ ആകയും
വെണം. എന്നാൽ ഈയവസ്ഥകൾ ഒക്കയും തമ്പുരാനെ ഉണർത്തിച്ച തിരിച്ച
അയപ്പാറാകയും വെണം.

എഴുതി കൊടുത്തയച്ച മുറിയും വായിച്ച അവസ്ഥയും അറിഞ്ഞു. കൽപള്ളികൊയയും
ഞങ്ങളുംകൂടി ചില സിദ്ധാന്തം പിടിച്ച എറ്റങ്ങളായിട്ട ചില വസ്തു ചെയ്തു എന്നും അതിന
ഞങ്ങൾക്ക ആവത ഇല്ലല്ലൊ എന്നും അതിന കൽപള്ളികൊയ പാലങ്ങാട്ട കുന്നത്ത
കടന്ന എറ്റങ്ങളായിട്ട ചിലത ചെയ്തു എന്നും അതിന ഞങ്ങൾ കടന്ന അങ്ങൊട്ട ചെലത
ചെയ്തു എന്നും ഫലങ്ങൾ മുറിച്ചു ഞങ്ങൾ നെരത്തി എന്നും ഈ ഉണ്ടായ അവസ്ഥ
നിങ്ങളാരും അറിഞ്ഞില്ലല്ലൊ എന്നും ശെഷം വർത്തമാനങ്ങളും എല്ലൊ എഴുതിയതിൽ
ആകുന്നത. കൽപള്ളികൊയ രാക്കൂറ്റിൽ കടന്ന ഞങ്ങളെ കഞ്ഞനും കുട്ടിയും അടച്ച
കിടന്നെടത്ത കടന്ന പുരചുട്ടാറെ ആ സങ്കടം നാട്ടിൽ വെണ്ടത്തക്കവരൊടും കക്കാന്മാരൊ
ടും ചെന്ന സങ്കടം പറഞ്ഞാറെ അവര എതല്ലാംപ്രകാരം കൽപ്പിച്ചു എന്ന ഞങ്ങൾ
അറിഞ്ഞതും ഇല്ല. അതുകൊണ്ട അയവസ്ഥക്ക ഞങ്ങൾക്ക എഴുതി അയക്കയും
വെണ്ട എല്ലൊ. ഞങ്ങള എറ്റങ്ങളായിട്ട കൽപ്പള്ളികൊയയൊട എങ്കിലും ശെഷം
മാപ്പിളമാരൊട എങ്കിലും വിരൊധമായിട്ട ഒന്ന ചെയ്തപൊയിട്ടും ഇല്ലല്ലൊ. അതിന
ഞങ്ങളൊട ഈ വണ്ണം ചെയ്തത സങ്കടം തന്നെ ആകുന്നു. കമ്പളത്ത ഇട്ടിഞിയും
ചെറുകൊമനുംകൂടി പറച്ചെരി കൊയസ്സന കുറിച്ചത. ഈ രണ്ടു ഒലയും പിപ്രവരിമാസം
25 നു കുംമ്പമാസം 17 നു വന്നത. പിപ്രവരി 27 നു പെർപ്പാക്കി അയച്ചത.

246 F&G

430 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പു അവർകളെ സന്നി
ധാനത്തിങ്കൽ ബൊധിപ്പിപ്പാൻ ഇരിവെനാട്ട കുന്നുമ്മൽ നമ്പ്യാരും കെഴക്കെടത്ത
നമ്പ്യാരും ചന്ത്രൊത്തനമ്പ്യാരുംകൂടി എഴുതിയത. ഈ മാസം 17 നു പുലരുമ്പൊൾ
ചെക്കുറനമ്പ്യാരും കാമ്പ്രത്ത നമ്പ്യാരും കൊട്ടെത്ത തമ്പുരാന്റെ ആളുംകൂടി അഞ്ഞുറ
കുറ്റിവെടിക്കാരും നൂറ കയിക്കാരും കൂടി വന്ന പാനൂർ അങ്ങാടിയിന്റെ സമീപത്ത വന്ന
പത്ത കുടിയിന്ന കവരുകയും ചെയ്തു. മുന്ന കച്ചൊടക്കാരെ പിടിച്ചൊണ്ട പൊകയും
ചെയ്തു. അപ്പൊരയിന്ന ഉമ്മാച്ചിയളെ കാതും കഴുത്തുന്നും പറിക്കയും ചെയ്തു. ഇപ്രകാരം
ചെയ്ത ആ വന്ന ആളുകൾ അവിടന്ന കൊറെ കെഴക്കൊട്ട വാങ്ങി നിക്കയും ചെയ‌്യുന്നു.
ശെഷം ഉള്ള കുടികളൊക്ക കെട്ടകെട്ടി വാങ്ങിച്ച പൊരുകയും ചെയ‌്യുന്നു. അതുകൊണ്ട
ഞാങ്ങൾക്കും നാട്ടിൽ ഉള്ള കുടിയാന്മാർക്കും നല്ല സങ്കടം തന്നെ ആകുന്നു. ഈയവസ്ഥ
ഞാങ്ങൾ പാനൂര വന്നാ കപ്പിത്താനൊട പറഞ്ഞാറെ സായ്പിന ഞാൻ എഴുതി
അയക്കുന്നു എന്നത്രെ പറഞ്ഞത എന്നും ഇപ്രകാരം അവര ചെയ്യുന്നെരത്ത ഞാങ്ങളും
കെട്ട എത്തി. പ്രയത്നം ചെയ്വാൻ ഉണ്ടെയും മരുന്നും ഇല്ല. എനി ഒക്കയും സായ്പിന്റെ
കൃപപൊലെ. കൊല്ലം 972 ആമത കുംഭമാസം 17 നു എഴുതിയ ഓല കുമ്പം 17 നു
പിപ്രവരി 25 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി അയച്ചത.

247 F & G

431 ആമത മഹാരാജശ്രീ വടക്കെ അധികാരി പീൽ സായ്പവർകളെ
സന്നിധാനത്തിങ്കൽ അറിപ്പാൻ പാനൂര കച്ചൊടക്കാര എല്ലാവരുംകൂടി എഴുതിയത. ഈ
മാസം 17 നു പുലരുമ്പൊൾ ചെക്കുറനമ്പ്യാരും കാമ്പ്രത്തനമ്പ്യാരും പൊറാട്ടരെ പാലെ
തമ്പുരാന്റെ ആളും കൂടി പെത്തഞ്ഞൂര വെടിക്കാരും കയിക്കാരുംകൂടി വന്ന പാനൂര
അങ്ങാടിന്റെ സമീപത്തന്ന പള്ളിക്കണ്ടി കുട്ടിയാലിനയും ചമ്പടത്തെ പക്കിനയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/175&oldid=200566" എന്ന താളിൽനിന്ന് ശേഖരിച്ചത്