താൾ:39A8599.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 101

കുംഭമാസം 5നു എഴുതിയ അർജി. കുംഭമാസം 6നു പിപ്രവരി മാസം 14 നു വന്നത.
ഈ ദിവസം തന്നെ വർത്തമാനം ബൊധിപ്പിച്ചത.

204 F & G

392 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾ ചൊവ്വക്കാരൻ മൂസ്സക്ക എഴുതി അനുപ്പിന കാർയ്യം. എന്നാൽ
ഇവിടെക്ക എഴുതി അയച്ച കത്ത എത്തി. ആയതിന്റെ അവസ്ഥ വഴിപൊലെ
തിരിഞ്ഞതുമില്ലല്ലൊ. മുമ്പെടത്തിൽ നെരായിട്ടുള്ള കണക്കുകൾ ഒക്കയും തൊട്ടത്തിൽ
നമ്പ്യാർക്ക കൊടുക്കും എന്ന നാം വിശ്വസിച്ചിരിക്കുന്നു. ശെഷം ഈ വിവരങ്ങൾ
എഴുതിയ പ്രകാരം നമ്പ്യാരെക്കൊണ്ട നിങ്ങൾ മൂന്നാം ആയിരിക്കും. ഒന്നാമത 1500
ഉറുപ്പ്യകൊണ്ട രാജാവ അവർകൾ ഇരിക്കുന്നെടത്തക്ക നമ്പ്യാര കൊണ്ടുപൊകുന്ന
ഓല നമ്മുടെ പറ്റിൽ ഉണ്ട. രണ്ടാമത നാലുദിവസത്തിൽ നമുക്ക എഴുതി അയച്ചപ്രകാരം
2100 ഉറുപ്പ്യ കൊടുക്കാമെന്ന എഴുതി അയച്ചു. വക 2 ൽ 3600 ഉറുപ്പ്യ ആകുന്നത.
മെൽപറഞ്ഞപ്രകാരം നമുക്ക ബൊധം വരുത്തുകയും ചെയ്യും. അപ്പൊൾ മുമ്പിൽത്തെ
കാലം പൊലെ തൊട്ടത്തിൽ നമ്പ്യാരുടെ പറ്റിൽ ജന്മം ഒക്കയും ആയി വരികയുംചെയ്യും.
എന്നാൽ കൊല്ലം 972 ആമത കുംഭ മാസം 7നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരി
മാസം 15 നു യെടച്ചെരിയിൽനിന്നും എഴുതിയത.

205 F & G

393 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ കുറുമ്പ്രനാട്ട ദറൊകൻ ചന്ദ്രയ്യന എഴുതി അനുപ്പിന കാർയ്യം.
എന്നാൽ പൊഴവായും കുറുമ്പ്രനാടുംകൂടി ആക്കിയിരിക്കുന്നതുകൊണ്ട ഇതിന്റെമെൽ
മെൽപ്പട്ട കുറുമ്പ്രനാട്ടൊടുകൂട പൊഴവായി തന്റെ കൽപ്പനയിൽ ആക്കിയിരിക്കുന്നതു
കൊണ്ട തന്റെ മുഗരൂര കത്ത വഴിപൊലെ മാറ്റി ആക്കുവാൻ തക്കവണ്ണം നമുക്ക
കൊടുത്തയക്കയും വെണം. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 7 നു ഇങ്ക്ലീശ
കൊല്ലം 1797 ആമത പിപ്രവരി മാസം 15 നു എഴുതിയ കത്ത.

206 F & G

394 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീൽസായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക കയിത്താൻ കുവെലി എഴുതിയ അർജി. എന്നാൽ ഈ
ഹൊബളിയിൽ തറ നാല. ഈ നാല തറെയിൽ ഉള്ള കുടിയാന്മാരെ കൂട്ടികൊണ്ടു
വരുവാൻ തക്കവണ്ണം കൊൽക്കാരെ പറഞ്ഞയച്ചിട്ട എറിയ ഉറുപ്പിക നികിതി തരുവാനുള്ള
കുടിയാന്മാര ഇന്നെവരെക്ക ഇവിട വന്നതുമില്ലാ അവരെ കണ്ണിൽ കാമാനും ഇല്ല എന്നും
അവരുടെ കുടികൾ അടച്ചകെട്ടിയിരിക്കുന്നു എന്നും അവരെ വക വിരൊധിച്ചിരിക്കുന്നു
എന്നും പാറവത്യക്കാരനും കൊൽക്കാരുംകൂടി പറയുന്നതും ഉണ്ട. ശെഷം എതാൻ
ചെല കുടിയാന്മാരു വന്ന എതാൻ ചെലെ പണം തന്നിട്ട ശെഷം പണം ഈ മാസം 5നു
മൂന്ന നാലദിവസത്തിൽഅകം തരാമെന്ന നിശ്ചയിച്ച കയിച്ചീട്ട എഴുതിതന്നു പൊയവര
ഇന്നെവരക്ക പണമെങ്കിലും അവരയെങ്കിലും എത്തായിക്കൊണ്ട രണ്ടാമത അവരെ
വിളിപ്പാൻ കൊൽക്കാരെ പറഞ്ഞയച്ചിട്ട അവരെ കുടികളിൽ കാമാനില്ല എന്ന
കൊൽക്കാര വന്നു പറയുന്നതല്ലാതെ ഒരു കൊൽക്കാര ഒരു കുടിയാനെ എങ്കിലും
കൂട്ടിക്കൊണ്ടുവരാഞ്ഞാൽ എന്റെ പ്രയത്നം ഒട്ടും സാധിക്കയും ഇല്ലല്ലൊ. ആയത
കൊണ്ട ഇവിടെ നടന്ന അവസ്ഥ അറിയിച്ചിരിക്കുന്നു. ഇനി ഒക്കയും ഞാൻ എത്രപ്രകാരം
നടക്കണം എന്ന കൽപ്പന എഴുതിവന്നാൽ അപ്രകാരം നടക്കുന്നതുമുണ്ട. ശെഷം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/161&oldid=200545" എന്ന താളിൽനിന്ന് ശേഖരിച്ചത്