താൾ:39A8599.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 തലശ്ശേരി രേഖകൾ

ഇപ്പൊളത്തക്ക ശിരസ്തെദാരസ്ഥാനം പരിപാലിപ്പാൻ തക്കവണ്ണം ഇക്കത്ത കൊണ്ടു
വരുന്ന അനുമന്തരായർ എന്ന പറയുന്നവനെ അങ്ങൊട്ട കൽപ്പിച്ചയക്കയും ചെയ്തു.
അതുകൊണ്ട ശിരസ്തെദാര സ്ഥാനകാർയ്യം മെൽപറഞ്ഞ അനുമന്തരായരെക്കൊണ്ട
നടപ്പിക്കയും വെണം. ശെഷം നമ്മുടെ കച്ചെരി ഒരിത്തിയിൽ ആകുമ്പൊൾ മർയ്യാദി
ആയി സത്യം ചെയ്കയും മുച്ചുലിക്ക ഒപ്പിടുകയും ചെയ്യും. എന്നാൽ കൊല്ലം 972 ആമത
കുംബമാസം 6 നു ഇങ്ക്ലീശകൊല്ലം 1797 ആമത പിപ്രവരിമാസം 14 നു എടച്ചെരി നിന്നും
എഴുതിയത.

202 F & G

390 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവർകൾ
സല്ലാം. സാഹെബ അവർകൾ കൊടുത്തയച്ച കത്ത വായിച്ച വർത്തമാനം മനസ്സിൽ
ആകയും ചെയ്തു. തൊട്ടത്തിൽ നമ്പ്യാരെ കാരിയം മുമ്പെ 1500 ഉറുപ്പികക്ക മൂനാമന്റെ
എഴുത്ത വന്നിരിക്കുന്നു. രണ്ടാമത ഇപ്പൊൾ വന്ന എഴുത്തിന്റെ സംഖ്യ സാഹെബ
അവർകൾക്ക മനസ്സിൽ ഉണ്ടല്ലൊ. നമ്പ്യാരെ കയിന്ന വെറെ ഒര മുതലും വന്നിട്ടും ഇല്ല.
71 മത ഒരു കാലത്തെ നികിതി എകദെശം 6100 ഉറുപ്പിക അധികം ഉണ്ട. ഇപ്രകാരം
രണ്ടുകാലത്തെക്ക 12,000 മെൽ ഉറുപ്പ്യ അധികം ഉള്ളതിൽ മൂനാമന്റെ എഴുത്ത കഴിച്ച
ശെഷം മൊതല നമ്പ്യാരെ കയിന്ന വരണം. നമ്പ്യാർക്ക കൊടുപ്പാൻ എഴുതിയ
പ്രതികണക്ക ഹൊബളി പാറവത്യക്കാരന്റെ പക്കൽ ഉണ്ട. അത വാങ്ങി നമ്പ്യാർക്ക
കൊടുക്കണം. ഒര പ്രതി നമ്മുടെ കച്ചെരിയിൽ സൂക്ഷിക്കെണ്ട കണക്ക സായ്പവർകളെ
യാത്രയിന്റെകൂട വന്നിട്ട ഉള്ളത ഇവിടെ വരുമാറാക്കുകയും വെണം. ശെഷം സാഹെബ
അവർകളെ സുഖസന്തൊഷാതിശയങ്ങൾക്ക എഴുതി വരികയും വെണം. എന്നാൽ
കൊല്ലം 972 ആമത കുംഭമാസം 6നു പിപ്രവരി 14 നു വന്നത. പിപ്രവരി 15 നു പെർപ്പാക്കി
കൊടുത്തത.

203 F & G

391 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പു അവർകളുടെ മെൽ
കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട ദൊറൊഗ മാണെയാട്ട
വീരാൻകുട്ടി എഴുതിയ അർജി. കാമ്പ്രത്ത നമ്പ്യാരെ ആള രാത്രി വന്ന കുടിയാന്മാരുടെ
കൊടി പറിക്കയും കൊല കൊത്തുകയും കുടിയാന്മാരെ ഭയപ്പെടുപ്പിക്കയും ചെയ്യുന്നു.
ശെഷം കുംഭമാസം 2 നൂ അസ്തമിച്ചാറെ നാരങ്ങൊളി നമ്പ്യാര കൊട്ടയത്തക്കാര
നായന്മാരെയും കൂട്ടിക്കൊണ്ടുവന്ന കൊളവല്ലൂര നിക്കകൊണ്ടും പണ്ടാര നികിതി
എങ്ങുന്നും കിട്ടുന്നതുമില്ലാ. അതുകൊണ്ട പണ്ടാരത്തിലെ കൽപന തന്നെ
ഉണ്ടായിവന്നുവെങ്കിലെ കുടിയാന്മാര കുടികൾനിന്ന പണ്ടാരനികിതി തന്നു കഴിയും.
ഇപ്രകാരം കുന്നുമ്മൽ നമ്പ്യാരും കെഴക്കെടത്ത നമ്പ്യാരും ചന്ത്രൊത്ത നമ്പ്യാരും
എത്തിച്ചു. ശെഷം നാരങ്ങൊളി നമ്പ്യാരും കാമ്പ്രത്ത നമ്പ്യാരും കൊതൊങ്ങളൊൻ
കുങ്കനും ഇവരെ ആളുകളും ശെഷം ഇവര പൊറാട്ടരെ ഉള്ള ആളെയും കൂട്ടി ബല
ത്താലെ പൊയിലൂരും കൊളവല്ലൂരും നിക്കുന്നു. ആയതുകൊണ്ട നല്ല ഉരുസൽ തന്നെ
ആകുന്നു. ശെഷം മാലിമ്മി അമ്മതിനെ ഒന്നിച്ച ഉള്ള ആളുകൾ അയിമ്പതിൽ
ഇരിപത്തഞ്ച ആൾക്കെ തൊക്ക ഉള്ളൂ എന്നും അതിൽ ഇരിപത്തഞ്ചാൾക്ക തൊക്ക
വെണമെന്നും ഇതിന്റെ സാമാനങ്ങൾ ഒക്കയും വെണമെന്നും മാലിമ്മി അമ്മത
ഇരിവെനാട്ട അദാലത്ത കച്ചെരിയിൽ വന്ന പറഞ്ഞു. ഇപ്രകാരം ഒക്കയും സായ്പ
വർകളെ സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. എന്നാൽ കൊല്ലം 972 ആമത

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/160&oldid=200544" എന്ന താളിൽനിന്ന് ശേഖരിച്ചത്