താൾ:39A8599.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 തലശ്ശേരി രേഖകൾ

ഇന്നെവരെക്ക ഹസ്താന്തരത്തിൽ 100 ഉറുപ്പിക മാത്രം കൂടിയിരിക്കുന്നു. നാളെത്തിൽ
കൂടുന്ന ഉറുപ്പികകൂട കൊടുത്തയക്കുന്നതും ഉണ്ട. സായ്പവർകൾക്ക അർജി
എഴുതുവാൻ 5 കടലാസ്സ ഈ ശിപ്പായിന്റെ കയിൽ കൊടുക്കാന്തക്കവണ്ണം കൽപ്പന
ആകയും വെണം. എന്നാൽ കൊല്ലം 972 ആമത കുഭമാസം 6നു എഴുതിയ അർജി 7 നു
വന്നത. പിപ്രവരി 15 നു വന്നത. വർത്തമാനം പറഞ്ഞത.

207 F & G

395 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലിസായ്പു അവർകളുടെ
സന്നിധാനത്തിങ്കലക്ക ദിവാൻ കച്ചെരിയിൽ മുസ്സദ്ദിബാളപ്പൻ എഴുതിയ അർജി. എന്നാൽ
പളയത്തെ ഹൊബളിയിൽനിന്നു ഇന്നെവരെക്ക കച്ചെരിയിൽ മടിശ്ശീല കൊടുത്തയച്ച
ഉറുപ്പിക 1329 3/4 രെസ്സ 12. ഇപ്പൊൾ ഇവിടെ 300 ഉറുപ്പ്യ കൂടിയിരിക്കുന്നു. വരുവാനുള്ള
ഉറുപ്പിക വെഗം പിരിക്കാന്തക്കവണ്ണം പറഞ്ഞ ഇന്ന പാറക്കടവ ഹൊബളിക്ക വന്ന പണം
വെഗം പിരിക്കാന്തക്കവണ്ണം മുട്ടിച്ച പണം വെഗം പിരിക്കുന്ന പ്രയത്നം ചെയ്യുന്നതുമുണ്ട.
എന്നാൽ കൊല്ലം 972 ആമത കുംഭമാസം 7 നു എഴുതിയ അർജി. കുമ്പം 7 നു പിപ്ര 15
നു വന്നത.

208 F & G

396 ആമത എന്റെ പീൽ സായ്പിന്റെ പ്രഭു കണ്ടു. എന്റെ സായ്പിന
കെൾപ്പിക്കെണ്ടും വർത്തമാനം എനക്ക ഒരു കത്ത എഴുതിയത കിട്ടി. അതിന്റെ മുമ്പെ
കവാഡ സായ്പു എന്നൊടു പറഞ്ഞ നാഴികക്ക ആളയച്ചു. എന്നിട്ട അവൻ
കുറ്റിപ്പുറത്തിന്ന വന്ന അന്നെ അസാരം ഒര ചടപ്പായിപ്പൊയി. എന്നിട്ട ആകുന്നു അവൻ
രണ്ടുനാൾ പാർത്തു പൊയത. ഇന്ന ശിപ്പായി വരുംമുമ്പെ ഞാൻ അയച്ച ആള ഇങ്ങ
സായ്പിന്റെ അരിയത്ത പൊയി എന്ന എന്റെ ആള വന്ന പറഞ്ഞു. അതുകൊണ്ട
അവൻ അവിടവന്നാൽ സായ്പ എന്തു പറയുന്നു, അതുകെട്ട നടക്കും. എന്നാൽ എനി
സായ്പിന്റെ കൃപ എന്നൊടു ഉണ്ടാകയും വെണം. എന്നാൽ എനി ഒക്ക വഴിയെ
എഴുതുന്നതും ഉണ്ട. കുമ്പം 7നു പിപ്രവരി 15നു വന്നത. ഉടനെ പെർപ്പാക്കി കൊടുത്തു.

209 F & G

2 ആമത ഒല. എന്റെ പീൽ സായ്പിന്റെ പ്രഭു കണ്ട മൂസ്സ എഴുത്ത. ഞാൻ സായ്പിന
തൊട്ടത്തിൽ നമ്പ്യാരെ പെർക്ക ഉറുപ്പികക്ക എഴുതീട്ടും ഇല്ല. തമ്പുരാൻ നമ്പ്യാരെ വക
അവന അനുവതിച്ച തന്നാൽ തമ്പുരാന രണ്ടവകയിൽ മൂവായിരം ഉറുപ്പിക ഞാൻ
കൊടുക്കാം. എഴുതിയത നെര. അത അനുവതിച്ച കൊടുത്തില്ല. ചാർത്തും കൊടുത്തില്ല
എന്ന വരികിൽ ഞാൻ കൊടുക്കയില്ല എന്ന ഓല എതീട്ടും ഉണ്ട. അത തമ്പുരാൻ പീൽ
സായ്പുന നികിതി ഞാൻ തന്ന വകയിൽ ആകുന്നു ഞാൻ എഴുതിയത. അത തമ്പുരാൻ
പിടിച്ചില്ല. ചാർത്ത കൊടുത്തില്ല. അതുകൊണ്ട സായ്പുന ഞാൻ ഇപ്പൊൾ തരുവാൻ
എനക്ക കൂടുകയില്ല. എനക്ക കൊട്ടെത്തെത മതി. എന്നാൽ മറ്റും നമ്പിയാരെ ഉറുപ്പിക
എന്റെ കയിൽ ഇല്ല. അത ഞാൻ തമ്പുരാനെ എഴുതിയ മുറിതന്നെ ഉണ്ട. എന്നാൽ
എന്റെ ആളിന നികിതി വെലക്കുക ഇല്ല. അതകൂടാതെ അവൻ പറഞ്ഞിട്ട ഉണ്ടെങ്കിൽ
പടച്ചൊന വിശാരിച്ച മാപ്പ ആക്കയും വെണം. എന്നക്കൊണ്ട ഉള്ള കൂറും പിരിയവും
കൊണ്ട കൊണം ചെയ്യണം. എന്നാൽ ഇനിഒക്ക സായ്പിന്റെ കൃപ. എന്നാൽ കുംഭം 7
നു വന്നത. ഉടനെ പെർപ്പാക്കി കൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/162&oldid=200547" എന്ന താളിൽനിന്ന് ശേഖരിച്ചത്