താൾ:39A8599.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 143

വീരാൻകുട്ടി എഴുതിയെ അർജി. കമീശനർ സായ്പുമാരെ കല്പന ഉത്തരം കൊല്ലം 972
ആമത മീനമാസം 1 നു വന്നു. ആയത വഴി വെട്ടിക്കുവാനായി വെണ്ടുന്നെ കൂലി ആളെ
അണ്ടത്തൊടൻ കലന്തൻ മുപ്പൻ ചൊദിച്ചാൽ കൊടുക്കയും വെണമെന്ന ആയതപ്രകാരം
ചെയ്യാമെന്ന കലന്തൻ മുപ്പനൊട പറകയും ചെയ്തു. ആക്കല്പനപ്രകാരം യിരിവെനാട്ട
അദാലത്ത കച്ചെരിയിൽ വന്ന അന്ന്യെഷിച്ച വാങ്ങാതെകണ്ട ഇരിവെനാട്ട ദിക്കുകളിൽ
ഉള്ള കുടിയാൻമ്മാര കലന്തൻ മുപ്പന്റെ ആളുകൾ കിഞ്ഞ അസഖ്യം ആക്കി പിടിക്ക
കൊണ്ട കുടിയാൻമ്മാര അന്ന്യായം വെച്ചു. കലന്തൻ മുപ്പന്റെ ആളുകൾ വന്ന പണ്ടാര
നികുതി കൊടുത്തൊണ്ടിരിക്കുന്ന കുടിയാൻമ്മാരെ അവിടെചെന്നു അവരെ ചവിട്ടും
അടിയും കൊടുത്തു. അവരെ പറമ്പത്ത ഉള്ളെ വസ്തു കൊണ്ടുപൊകയും വീട്ട അകത്ത
നിന്നും കണ്ടത്തിലും പറമ്പത്തും വാരിമാറ്റക്കൊണ്ടയിരിക്കുന്നെ സാമാനങ്ങൾ
കൊണ്ടുപൊകയും രാത്രി പീടികയിൽ കയറിചെന്ന വാതിൽക്ക കുത്തുകയും ശെഷം
കൈയികണക്കു കൊടുപ്പാൻ ഉള്ള ആളെ പിടിക വളഞ്ഞ പിടിച്ച അടിച്ചകൊണ്ടുപൊയി
കാവലിൽ തടുത്ത വെച്ചു. ഇപ്രകാരം കുടിയാൻമ്മാര അന്ന്യായം വെച്ചതിന്റെശെഷം
ഈ അവസ്ഥ കലന്തൻ മുപ്പന മീനമാസം 10 നു ഇരിവെനാട്ട അദാലത്ത കച്ചെരിന്നു
എഴുതി എത്തിച്ചു. അതിന ഉത്തരം എഴുതി അയക്കുക എങ്കിലും തടുത്ത ആളെകൂട്ടി
അയയ്ക്കുക എങ്കിലും ചെയ്തിതന്നതും ഇല്ലാ. എന്നതിന്റെശെഷം ഇരിവെനാട്ടനാട്ടകത്ത
കണ്ടത്തിൽ യിടുന്നെ വിത്തമൊടുക്കുകയും വെച്ച കാലി തട്ടിക്കയിച്ച ആളെ പിടിച്ച
കൊണ്ടു പൊകയും ആയത കൂടാതെകണ്ട വീട്ടകത്തും പീടികയിലും പൊരക്കകത്തും
കയറികൂലിക്കാരെ പിടിച്ചൊണ്ടുപൊകയും കൂലിക്കാരെ കാണാത്തെടത്തുംന്ന അവിടെ
ഉള്ളെ പെണ്ണും പിള്ളൈനെമരിയാതി കെടുക്കയും ശെഷം മെനപ്പുറത്ത തെരുവത്തുംന്നും
കമ്മാടത്ത തെരുവത്തനിന്നും അഞ്ച വീട ചാലിയര ഒഴിച്ചുപൊകയും ചെയ്തു. പുക്കൊ
ത്തിന്നും ഒരു വിട ഒഴിച്ച പാണിയൻ പൊകയും ചെയ്തു. പുളിയനമ്പറത്ത യിരിക്കും കലം
ഉണ്ടാക്കുന്ന ആന്തിയൻമ്മാര അവരെ സൊരം എടുക്കാതെ മൊടങ്ങി അവരും പെടിച്ച
അവരും നിക്കയും ഇപ്രകാരം ഒക്കയും ഇരിവെനാട്ട ദിക്കുകളിൽ നിന്ന പണ്ടാര നികുതി
കൊടുത്തൊണ്ട പൊരുന്ന പറമ്പത്ത നിന്ന തെങ്ങയും എളന്നീരും പറിച്ചകൊണ്ടു
പൊകയും കണ്ടത്തിലിടുംന്ന വിത്ത മൊടക്കി കാലിതട്ടിക്കയിപ്പിച്ചു വകതിരി
കൂടാതെകണ്ട പലജാതി ആളുകളെയും കൂട്ടിക്കൊണ്ടു പൊകയും കൈയി കണക്ക
കൊടുക്കെണ്ട ആളെ പൊര വളഞ്ഞ പിടിച്ചു അടിച്ചു കാവലിൽ തടുത്തുവെക്കയും
പെണ്ണും പിള്ളൈനെ മരിയാതി കെടുക്കയും ഇത ഒക്കയും കലന്തൻ മുപ്പൻന്റെ
ആയിതക്കാര ചെയ്തതുകൊണ്ട നികിതി കൊടുത്തൊണ്ട പൊരുന്നെ സൊരം
മൊടങ്ങിയിരിക്കുന്നു. കുടിയാൻമ്മാർക്ക വളരെ സങ്കടമാകുന്നു. അതും ആ യുതക്കാര
ആകകൊണ്ട അവരെ ബെലത്താലെ വിളിപ്പാൻ അയച്ചതും ഇല്ലാ. ആയത മഹാരാജശ്രീ
സായ്പി കല്പന ഉത്തരം വരുംപ്രകാരം നടക്കയും ചെയ്യാം. കൊല്ലം 972 ചെന്ന മെടമാസം
8 നു എഴുതിയ അരിജി മെടം 9 നു എപ്രെൽ 18 നു വന്നത.

314 G&H

494 ആമത മഹാരാജശ്രീവടക്കെ അധികാരി പീലിസായ്പ അവർകളെ മെൽക്കച്ചെരി
സന്നിധാനത്തിങ്കൽ ബൊധിക്കുവാൻ ഇരിവെനാട്ട ദൊറൊക മാണിയാട്ട വീരാൻ കുട്ടി
എഴുതിയ അരിജി. ഇരിവെനാട്ട മൊന്താൽ അദാലത്ത കച്ചെരി നന്നാക്കുവാനും
ഓലകൊണ്ടകെട്ടുവാനും മഹാരാജശ്രീസായ്പി അവർകളുടെ കല്പനവരുന്നെപ്രകാരം
നടക്കയും ചെയ്യാം. കൊല്ലം 1796 ആമത മായിമാസം 16 നു തുടങ്ങി ജുൻ മാസം 28 നു
വരക്കും മൊന്താൽ അദാലത്തകച്ചെരിയും അവിടെ ഉള്ളെ കുതിഞ്ഞിയും
കുതിരച്ചാവടിയും കക്കുസ്സും നന്നാക്കിക്കെട്ടുവാൻ മഴുക്കാരും ആശാരിയും കൂലിക്കാരും
ആകെക്കൂടി ചെലവു ചെന്നെ ഉറുപ്പ്യ എഴുവെത്തെട്ടും മഹാരാജശ്രീ സായ്പി
അവർകളുടെ കല്പന ഇല്ലായ്കകൊണ്ട കിട്ടിയതും ഇല്ലാ. കൊല്ലം 972 ആമത മെടമാസം
9 നു എഴുതിയെ അരിജി മെടമാസം 11 നു എപ്രെൽ മാസം 20 നു വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/203&oldid=200604" എന്ന താളിൽനിന്ന് ശേഖരിച്ചത്