താൾ:39A8599.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 തലശ്ശേരി രേഖകൾ

നമ്പ്യാരെ വകമൽ പണം പിരിക്കുംന്ന മെനവൻ കുഞ്ഞിപ്പൊക്കര മെൽപറഞ്ഞ വെങ്കിട
കൃഷ്ണയ്യ്യന്റെ കൈയ്യിൽകൊടുത്തെ പണത്തിൽ നാനൂറ ഉറുപ്പ്യയുടെ തകരാറ
കല്ലായിപ്രവൃർത്തിയിൽ വില്ലിപ്പാലൽ കൊമപ്പൻ കൊടുത്തെ ഉറുപ്പ്യയിൽ നൂറ്റനാല്പത
ഉറുപ്പ്യക്കും തകരാർ വരികകൊണ്ട സായ്പി അവർകൾ വിസ്തരിച്ചാറെ വെങ്കിട
കൃഷ്ണയ്യ്യൻ കൈയ്യിൽ കുറ്റം കാണുകകൊണ്ട സായ്പി അവർകൾ കല്പിച്ചത.
കുഞ്ഞിപ്പൊക്കരും വില്ലിപ്പാലൽ കൊമപ്പനും സത്യം ചെയ്താൽ അവര രണ്ട ആൾക്കും
ഉറുപ്പ്യ വെങ്കിടകൃഷ്ണയ്യൻ കൊടുക്കെണമെന്ന നിശ്ചയിച്ചു തലച്ചെരിക്ക അയച്ച
അദാലത്ത കച്ചെരിയിൽ സത്യംചെയ്യ്യിച്ച അവർക്ക ഉറുപ്പ്യ 540-ം മൊളക വകയിൽ
ഉറുപ്പ്യ 90-ം ഇതകൂടാതെ താൻ പിരിച്ച പണത്തിൽ വെങ്കിട കൃഷ്ണയ്യൻ തന്റെ
കണക്കുപ്രകാരം സമ്മദിച്ച ഉറുപ്പ്യ 530 1/2 രെസ്സ 28 വക മുന്നിൽ കൂടി ഉറുപ്പ്യ 1130 1/2 റെ
സ്സ28.ഈ ഉറുപ്പ്യക്കവെങ്കിട കൃഷ്ണയ്യ്യനെ പാറാവിൽ വെച്ചിരിന്നു. എന്നതിന്റെശെഷം
260 ഉറുപ്പ്യയും 5 റെസ്സും സറക്കാർക്ക വന്നിട്ടും ഉണ്ട. എന്നാൽ കൊല്ലം 972 ആമത
കർക്കിടകമാസം 25 നു എഴുതിയത.

458 H

634 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലി സായ്പി അവർകളെ സന്നി
ധാനത്തിങ്കലെക്ക തലച്ചെരി കച്ചെരിയിൽ ദിവാൻ ബാളാജിരായര വടകരെ അങ്ങെ
പിടികയിലെ കുഞ്ഞിപ്പക്കിയും കാന്തിലാട്ടെ കുട്ടിയാലിയും ആയിട്ടുള്ളെ കാന്തിലാട്ടെ
പറമ്പിന്റെ വിവാദംകൊണ്ട വിസ്തരിച്ച റെപ്പൊടത്തു ഈ മെൽപ്പറഞ്ഞ പറമ്പിന്റെ
വിവാദംകൊണ്ട വിസ്തരിക്കെണ്ടതിന കല്പനപ്രകാരം തലച്ചെരി കച്ചൊടക്കാര
വാണിയമ്പലത്ത കൊയാമ്മതിനെയും വാലിക്കണ്ടിയിൽ മക്കിനെയും ചൊവ്വക്കാരൻ
മക്കിനെയും തച്ചറക്കലെ കലന്തനെയും വരുത്തി ചൊദിച്ചെടുത്ത അവര നാല ആളും
കൂടി പറഞ്ഞത അറുവതഴുവത സംമ്മത്സരത്തൊളം അങ്ങെപ്പിടികയിലെ കുഞ്ഞിപ്പക്കി
അടക്കിപൊന്ന പറമ്പിന്റെ അവസ്ഥ ഇന്നപ്രകാരമെന്ന ഞാങ്ങൾ പറയെണമെങ്കിൽ
മുമ്പെ വടകരെനിന്ന ആ നാട്ടുകാര വിസ്തരിച്ച കുഞ്ഞിപ്പക്കിക്ക അവകാശമെന്ന
എഴുതിയതുകൊണ്ട അവരകൂടി വന്ന പറഞ്ഞു കെട്ടിട്ട വെണമെന്ന പറകകൊണ്ട
അവര എല്ലാവരും വരുവാൻന്തക്കവണ്ണം രണ്ടു സാമാനം എഴുതി അയച്ചിട്ട വരാ
ത്തതിന്റെശെഷം സായ്പി അവർകൾതന്നെ വടകരെക്ക പൊയതിൽപിന്നെ മുമ്പ
വാടൽ സായ്പുവിന്റെ കല്പനക്ക വിസ്ഥരിച്ച ആളുകൾ മണപ്പുറത്തെ കുഞ്ഞി
ക്കാതിരിയെയും പെരിങ്ങാടി ഇവറാനെയും അരയാക്കുൽ വലിയ തറുവിയെയും
താഴെ പിടികയിൽ കുഞ്ഞായൻ കുട്ടിയെയും പാറക്കടവത്ത പട്ടെരി പർക്കൃനെയും
ആയങ്കി പൊക്കരെയും മാറാട്ടിലെ കുഞ്ഞി അമ്മതിനെയും ഈച്ചിലിക്കുട്ടിയാലിനെയും
വടകരെ ദൊറൊഗ കച്ചെരിയിൽ വരുത്തി വിസ്തരിച്ചെടത്ത കാന്തിലാട്ടെ പൊരയിൽ
കുട്ടിയാലിക്ക ഇരിപ്പാനെ സങ്ങതി ഉള്ളു എന്നും വഹയിന്റെ അവസ്ഥക്ക തുമ്പമുറി
എഴുതിയവന്റെ കൊയ്യൊപ്പുമായിട്ട രണ്ടുപ്രമാണംങ്ങളുംകൂടി നൊക്കിട്ട ഈ
കർക്കിടകമാസം 2 നു അവര എല്ലാവരുംകൂടി പറയാമെന്നും 971 ആമത മിഥുനമാസം 20
നു എഴുതിക്കൊടുത്തിരിക്കുന്നു എന്ന അവര എട്ട ആളും പറകകൊണ്ടും ഇതിനമുമ്പെ
സായ്പി അവർകളെ കല്പനക്ക വടകരെ ദൊറൊഗ കച്ചെരിയിൽനിന്ന പുല്ലുര
നമ്പുരിയും ചെല്ലട്ടാൻ കുങ്കൊപ്പും യാവാരി ചാത്തുനായരും ചാത്തിയെലൽ രായി
രുകുറുപ്പും കച്ചൊടക്കാര മണപ്പുറത്തെ കുഞ്ഞിക്കാതിരിയും പെരിങ്ങാടി ഇവറാനും
പെരിങ്ങാടി പപ്പനും ഇവര എല്ലാവരുംകൂടി വിസ്ഥരിച്ചെടത്ത 911 ആമതിൽ 405 പണം
പാട്ടം കൊടുത്ത കൊണ്ടുവന്ന മുറി കണ്ടതിന്റെശെഷം കുഞ്ഞിപ്പക്കിന്റെ കാരണൊ
നൊട തുമ്പ അറുത്ത എടുത്ത പ്രമാണംകൂടി കുട്ടിയാലി കൊണ്ടുവന്നുവെങ്കിലെ
കുട്ടിയാലിക്ക വകമെൽ ചെന്നുകൂടു എന്നും ആ മുറി കാണായ്കകൊണ്ട കുട്ടിയാലിക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/264&oldid=200769" എന്ന താളിൽനിന്ന് ശേഖരിച്ചത്