താൾ:39A8599.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 203

സന്നിധാനത്തിങ്കലെക്ക കൊടുത്തയച്ചിട്ടും ഉണ്ട. കർക്കിടകം25നു ചിങ്ങം ഒന്നാംന്തിയ്യതി
അഗൊസ്തു പതിന്നാലാംന്തിയ്യതി വന്നത. ഉടനെ പെർപ്പ ആക്കി ക്കൊടുത്തു.

456 H

632 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലി സായ്പി അവർകളെ കല്പനക്ക
ദിവാൻ ബാളാജിരായര വിസ്താരിച്ചു റെപ്പൊർത്ത മെക്കുംന്നത്തെ അമ്മയുടെ
അന്ന്യായക്കാരിയത്തിന്ന തിരുവങ്ങാട്ട മെക്കുംന്നത്ത അമ്മയും വടക്കെ കണ്ടി
ക്കുട്ടിആലിയുമായിട്ടുള്ള അരങ്ങില്ലത്തെയും മനെയത്തെയും പറമ്പിന്റെ വിവാദത്തിന
വടക്കെകണ്ടിയിൽ കുട്ടിയാലിനെ കച്ചെരിയിൽ വരുത്തി ചൊദിച്ചാറെ അവൻ പറഞ്ഞത
എന്റെ കാരണൊൻ നാരങ്ങാപ്പുറത്ത നായർക്ക അതിന പിടിപ്പത കാണംകൊടുത്ത
ആ പറമ്പുകൾ വാങ്ങിയിരിക്കുംന്നു എന്നും ആ പറമ്പ കൊടുത്തെ നായരെയും
സാക്ഷിക്കാരൻ കുഞ്ഞുണ്ണിനെയും കരുണം എഴുതിയ മുരിക്കൊളി കുങ്കുവിനെയും
വരുത്തി വിസ്തരിച്ചാൽ അറിയാമെല്ലൊ എന്നും പറഞ്ഞ കരണം കാണിക്കക്കൊണ്ട
അവര മുന്ന ആളെയും വരുത്തിവിസ്തരിച്ചാറെ നാരങ്ങാപ്പുറത്ത നായര ഞാൻ കൊടുത്തു
എന്നും കുഞ്ഞുണ്ണി ഞാൻ സാക്ഷിയായിട്ട കൊടുപ്പിച്ചത ഉള്ളത തന്നെ എന്നും
മുരിക്കൊളി കുങ്കു ഞാൻ തന്നെ കരുണം എഴുതി ആ പറമ്പുകൾ നിര കൊടുപ്പിച്ചു
എന്നും പറകയും ചെയ്തു. അതിന്റെശെഷം ആ പറമ്പുകൾ നാരങ്ങാപ്പുറത്ത നായർക്ക
നിരകൊടുപ്പാൻ അവകാശം ഉണ്ടൊ എന്ന വിസ്തരിച്ചാറെ മുരിക്കൊളി കുങ്കു പറഞ്ഞത.
മുൻമ്പെ കൊട്ടയിൽ മുപ്പൻനായർക്കുള്ള ജെമ്മപ്പറമ്പുകൾ ചാർത്തിക്കൊടുക്കെണമെന്ന
പറഞ്ഞാറെ ഈ വിറ്റ പറമ്പുകൾ നാരങ്ങാപ്പുറത്ത നായരെ ജെമ്മമായിട്ടതന്നെ
ചാർത്തിക്കൊടുത്തിട്ടും ഉണ്ട. ആ ചാർത്തുംന്നതിന്റെ മുൻമ്പെ ഈ നാരങ്ങാപ്പുറത്ത
നായരുടെ കാരണവൻ കുഴിക്കാണത്തിന എഴുതിക്കൊടുത്തെ കരുണങ്ങളും ഉണ്ട.
പണ്ടാരക്കണക്കിൽ നാരങ്ങാപ്പുറത്ത നായരുടെ പെരിൽതന്നെ നികുതി പിരിച്ച
വരുംന്നതും ഉണ്ട. ഇപ്രകാരംതന്നെ ചില കണ്ടങ്ങളും പറമ്പുകളും നിരകൊടുത്തിട്ടും
ഉണ്ട. ആയതുകൊണ്ട ഈ പറമ്പുകൾക്ക നാരങ്ങാപ്പുറത്ത നായർക്ക അവകാശ
മെന്നും മെക്കുംന്നത്തെ അമ്മക്ക അവകാശമില്ല എന്നും പറകയും ചെയ്തു. അപ്പൊൾ
മെക്കുംന്നത്ത അമ്മയിടെ ആള ആയെടത്തിൽ നമ്പുതിരി ചെറക്കൽ രാജാവിന്റെ
തരക കൊണ്ടുവന്ന കാണിച്ച പറഞ്ഞു. ഈ തരക കൊട്ടമുപ്പന എഴുതിയത. ഈ
പറമ്പിന്റെ വിസ്താരത്തിന ആയിട്ട മുൻമ്പെ ഒരു തരക എഴുതി അയച്ചിട്ട അക്കാരിയം
തിർത്ത കൊടുത്തിട്ടും ഇല്ലല്ലൊ. അതുകൊണ്ട ഇപ്പൊൾ എങ്കിലും അക്കാരിയം തിർത്ത
കൊടുക്കെണമെന്ന എഴുതിട്ടും ഉണ്ട. ആത്തരകപ്രകാരംതന്നെ എന്നു വരികിൽ
ആത്തരക കൊട്ടമുപ്പന്റെ പക്കൽകൊടുത്ത ദെസ്രയിൽ എഴുതിച്ച അപ്രകാരം ആ
പറമ്പുകൾ മെക്കുന്നത്ത അമ്മ അനുഭവിച്ച കൊണ്ടു പൊരികയും വെണമെല്ലൊ. അത
അല്ലാതെ ആത്തരക മെക്കുന്നത്തെമ്മയുടെ കൈയ്യിൽ കാണുകകൊണ്ടും ആ
പറമ്പുകളുടെ അനുഭം ഇല്ലായ്കകൊണ്ടും ആ വിസ്താരം നെര അല്ലന്നത്രെ
ബൊധിച്ചതുകൊണ്ടത്രെ ചെറക്കലെ ത്തരക കൊട്ടമുപ്പൻ വാങ്ങാഞ്ഞത എന്ന
കാണുംന്നു. അതുകൊണ്ട ഈ വിസ്താരത്തിൻമെൽ ആ പറമ്പകളുടെ അവകാശം
നാരങ്ങാപ്പുറത്ത നായർക്ക തന്നെ എന്ന കാണുംന്നു. ഇനി ഒക്കയും സായ്പി അവർകൾ
കല്പിക്കുംമ്പൊലെ. എന്നാൽ കൊല്ലം 972 ആമത.

457 H

633 ആമത ഇരിവെയിനാട്ട കാനംങ്കൊവി ഗുമാസ്ത വെങ്കിട കൃഷ്ണയ്യന്റെ വിസ്താരം.
എഴരകുന്നുംമ്മിൽ നിന്ന ആണ്ടിലി സായ്പി അവർകൾ വിസ്തരിച്ചത. നാരങ്ങൊളി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/263&oldid=200767" എന്ന താളിൽനിന്ന് ശേഖരിച്ചത്