താൾ:39A8599.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 തലശ്ശേരി രേഖകൾ

എടങ്ങഴി 16. മണ്ണക്കണ്ടിലെ കുറുപ്പ മണക്കൊളങ്ങര കുഞ്ഞിയൊട വാങ്ങിയ അരി
എടങ്ങഴി 16. വലിയ പാതിരിക്കൊട്ടെ നമ്പ്യാര കുഞ്ഞിയൊട വാങ്ങിയ അരി എടങ്ങഴി
8. കുറുങ്ങത്ത അടിയൊടി കുഞ്ഞിയൊട വാങ്ങിയ അരി എടങ്ങഴി 16. പുതിയവീട്ടിലെ
കുറുപ്പ ചെരുവള്ളി തുപ്പിയൊട വാങ്ങിയ അരി എടങ്ങഴി 16. മണ്ണക്കണ്ടിലെ കുറുപ്പ
തുപ്പിയൊട വാങ്ങിയ അരി എടങ്ങഴി 21. ചെറിയ പാതിരിക്കൊട്ടെ നമ്പ്യാരരൂ ഓലമമ്മി
യൊട വാങ്ങിയ അരി എടങ്ങഴി 16. വലിയ പാതിരിക്കൊട്ട നമ്പ്യാരരൂ ഓലമമ്മിയൊട
വാങ്ങിയ അരി എടങ്ങഴി223/4. ഒതൊയൊത്തെ നമ്പ്യാര ഒത്താൻ ആയ‌്യാരൊട വാങ്ങിയ
അരി എടങ്ങിഴി 5. ഇപ്രകാരം ഒക്കയും ആത്ത്രെ ഞാങ്ങളൊട വാങ്ങിയിരിക്കുന്നത.
കൊല്ലം 971 ആമത കർക്കിടകമാസം 13 നു ഇങ്കിരസ്സ കൊല്ലം 1796 ആമത ജൂലായി
മാസം 25 നു വന്നത.

53 C& D

59 ആമത മഹാരാജശ്രി പിലി സായ്പു അവർകളെ സന്നിധാനത്തിങ്കൽ വിട്ടലത്ത
രാജാവ എഴുതി അറിച്ച കത്ത. കുംമ്പെളെ രാമന്തറിക്ക ടിപ്പു ആളു സമ്മതിച്ച തറ
ആറിന്റെ പെരകന്നക്ക മയ്യയും ദെവമ്പാടി ഊമ്മൊട്ട മെഗറ പടുമലെ വാനമ്മെ ഇങ്ങനെ
കുടതറ ആറ സമ്മതിച്ചത ഈന്നാളൊളം നടന്ന വരുന്നതുംമുണ്ട. അവിട അന്യഷിപ്പാൻ
തക്കവണ്ണം അവന്റെ അനന്ത്രൊവൻ ആകുന്ന വന്ന നിപ്പിച്ചി അവൻ ബംഗാളത്ത
പൊയി ഇരിക്കുന്ന എന്ന. ഇത ഒക്കെ സൂക്ഷംമായി കെളുപ്പാനുമുണ്ട. ശെഷം ടെലെ
സായ്പു അവർകൾ വിളിക്കുവാം തക്കവണ്ണം കത്തും ശിപ്പായികുട അയച്ചതിന്റെ
ശെഷം അവിടന്ന അവൻ വരായ്കകൊണ്ട മഹാരാജശ്രി ജനരാൾ ടെങ്കിൽ സായ്പു
അവർകള കാമൻ സങ്ങതി കുടിട്ടല്ലാ. അന്ന അവന്റെ അനന്തിരവൻ ആഗുന്ന
കൊഴിക്കൊട്ട മഹാരാജശ്രി ജനരാൾ സായ്പു അവർകള കമാൻ പൊയത. ശെഷം
പണ്ടാരത്തൊക്കന വെണ്ടറ്റ ടെലെ സായ്പു അവർകൾ മാസപ്പടി വെലിക്കിട്ടും ഇല്ലാ.
മാസപ്പടി കൊടുത്തിരിക്കുന്നു. ശെഷം സായ്പു അവർകൾ വിസ്തരിച്ചാൽ അറിയാം.
എന്നാൽ കൊല്ലം 971 ആമത കർക്കടകമാസം 11 നു എഴുത്ത. കർക്കടകമാസം 15 നു
ഇങ്കസ്സ കൊല്ലം 1796 ആമത ജൂലായിമാസം 27 നു വന്നത.

54 C& D

60 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പിലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ച കെട്ട നമുക്ക വളര സന്തൊഷമാകയും ചെയ്തു. സുപ്രവൈജർ ഇഷ്ടവിൻ
സായ്പു അവർകളൊട ആക്കിവെച്ചിട്ടുള്ള കരാർന്നാമത്തിൽ ബഹുമാനപ്പെട്ട
കുമ്പണിയിലെ തങ്ങളുടെ കണക്ക ഒക്കയും തിർപ്പിച്ചതിന്റെശെഷം തങ്ങൾനിന്ന
വരുവാൻ ഉള്ള ഉറുപ്പ്യ 4000 ഉണ്ടായിരുന്നു എന്നും അക്കണക്കും 70 ആമതിലെ കണക്കും
കൊടുത്തക്കണംമെന്നെമെല്ലൊ എഴുതി അയച്ചത. 69 താമതിൽ കൊമ്പഞ്ഞിയിന്ന
തകശിലദാരായിട്ട നമ്മുടെ ആളു കുടിനിന്ന മുതൽ എടുത്ത കൊമ്പഞ്ഞിയിൽ
ബൊധിപ്പിച്ചിരിക്കുന്നു. എതപ്രകാരമാകുന്നു 4000 ഉറുപ്പ്യ നിൽവ വന്നതന്നു സായ്പു
അവർകൾ തന്നെ വിചാരിച്ച അക്കണക്ക കൊടുത്തയപ്പാൻ നാം വളര അപെക്ഷിക്കുന്നു.
70 താമതിലെ നിലവ ഉള്ളത കെളപ്പൻനമ്പ്യാരെ പറ്റിൽ ആകുന്നു. അക്കണക്ക
കൊഴിക്കൊട്ട എഴുതികൊടുത്തിരിക്കുന്നു. പൊരാത്തത സായ്പു അവർകളെ
കെൾപ്പിക്കാൻ തക്കവണ്ണം കണക്ക കൊടുത്തയക്കുകയും ചെയ‌്യാം. 69 ആമതിൽ
ഇഷ്ടവിൻ സായ്പു അവർകളുമായിട്ട കരാർന്നാമം എഴുതിട്ടില്ലാ. ശെഷം നമ്മുടെ
കാർയ്യത്തിന സായ്പു അവർകൾ ആകുന്നു പ്രത്നം ഒക്കയും ചെയ്ത സഹായിച്ചു തരുമെന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/84&oldid=200390" എന്ന താളിൽനിന്ന് ശേഖരിച്ചത്