താൾ:39A8599.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 25

സായ്പു അവർകൾ നമുക്ക മെലധികാരി ആയിട്ട വന്നനാൾ മുതൽക്ക നാം
വിചാരിച്ചുകൊണ്ടരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത കർക്കടകമാസം 15 നു
എഴുതിയത കർക്കടകമാസം 16 നു ഇങ്കസ്സുകൊല്ലം 1796 ആമത ജൂലായിമാസം 28 നു
എഴുതിവന്നത.

55 C& D

61 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീല സാഹെമ്പു അവർകൾക്ക കടത്തനാട്ട പൊറള്ളാതിരി കൊതവർമ്മരാജാ അവർകൾ
സല്ലാം. വർത്തമാനംങ്ങൾ ഒക്കയും മുംമ്പെ സാഹെബ അവർകൾക്ക നാം
എഴുതിയിരിക്കുന്നതുകൊണ്ട അന്തഃകരണത്തിൽ ബൊധിച്ചിരിക്കുകയും ചെയ്യും. മെസ്തർ
ബാഡൽ സാഹെബു അവർകൾ ഒന്നിച്ച നാം കൂടി ചെരപുരത്തിൽ വന്നതിന്റെശെഷം
13 നു മുതൽക്ക ചെലെ കുടിയാമ്മാര വന്ന കണക്കനൊക്കി പണം 20 നു എക്ക
ഗെഡുവെച്ച പൊയിരിക്കുന്നു. വിശെഷിച്ച ചെരാപുരത്ത ഹൊബിളിലും തൊടന്നൂര
ഹൊബിളിലും പറമ്പിൽ ഹൊബിളിലും ഉള്ള മുഖ്യസ്ഥമാര ചെലര ഒക്കയം
കുറ്റിയാടിയിൽ പൊയി പാർക്കുന്നു. സാഹെബ അവർകൾ വന്ന ഒന്നരമാസമായിട്ട ഈ
വഹ ജനങ്ങൾക്ക മൂനനാല പ്രാവിശ്യം എഴുതി അയച്ചു. ഒര കത്ത തങ്ങളു
കൊടുത്തയച്ചുവല്ലൊ. ആയതിനപ്രതി ജവാബു കൂടി എത്തിച്ചിതും ഇല്ലാ. ഇവരെ പെര
ഓറക്കാട്ടെരി കണ്ണമ്പത്ത നമ്പ്യാര പൊനത്തിലെ നമ്പ്യാര ചെറിയ പാതിരിക്കൊട്ട
നമ്പ്യാര വലിയ പാതിരിക്കൊട്ട നമ്പ്യാര ഒദയത്ത നമ്പ്യാര പുളിയക്കാണരൻ
കണ്ണമ്പലത്തനായര പറമ്പിൽ ഹൊബിളിയിൽ കടുക്കാങ്കി നമ്പരും ഏളകൂരൻ കുങ്കൻ
കരിഞ്ഞാലൊടൻ പക്കി ഇവര പത്ത ആളെ ദുജാജന വാക്കുകെട്ട ശെഷം ഉള്ള ചെലെ
മുഖ്യസ്ഥമാരും ചെലെ കുടിയാമ്മാരും ഇതവരെയിലും ഇവിട വന്ന കണക്ക
കണ്ടതുംമില്ലാ. ഇവരെ നികിതി 969 ആമതിലും 70 ആമതിലും വളെര തരുവാനും ഉണ്ട.
71 ആമത നികിതി ഒട്ടുംതന്നെ തന്നിട്ടും ഇല്ലാ. ഈ വഹ ദുജാജനങ്ങൾ എല്ലാവരും കൂടി
നമ്മക്കൊണ്ട ഇല്ലാത്ത വാക്കുകൾ ഒക്കയും സംസ്ഥാനത്തിങ്കലെക്കി എഴുതി അയക്കയും
ആയത വിസ്തരിപ്പാൻ കൽപ്പന ആയിട്ടു കുമ്പനി എജമാനൻമാര വരികയും
ചെയിതപ്പൊൾ അവരമർത്തര എങ്കിലും വരാതെയും നെര പറയാതെയും നികിതി
ഉറുപ്പ്യക താരാതെ വെറെ സ്ഥലത്തിൽ പൊയി പാർക്കുകയും ആയാൽ നാം
സരക്കാരിലെക്കി ബൊധിപ്പിക്കെണ്ടും ദ്രവ്യത്തിന വെറെ മൊതലും ഇല്ലയെല്ലൊ. ഈ
ജനങ്ങൾ പൊറമെ നൽക്കുന്നതു കുറുമ്പ്രനാട്ടുരാജാ അവർകളെ വാക്കുകെട്ട അതു
ഹെതുവായിട്ട എന്നത്ത്രെ പരസ്സ്യമായി കെൾക്കുന്നത. സരക്കാര നികിതി
കൊടുക്കെണ്ടും കുടിയാമ്മാർക്കും ഈ വഹ ബുദ്ധി തൊനെണ്ടുന്നതിനെ ശെഷം ഉള്ള
രാജാക്കമ്മാരെ സഹായം ഇപ്രകാരം ചെയ്ക മഹാസംകടമായിട്ടുള്ളതല്ലൊ ആകുന്നു.
ബഹുമാനപ്പെട്ട കുമ്പനി ആശ്രെയം സർവ്വെജനങ്ങളും വിശ്വസിച്ച ഇരിക്കുന്നതുകൊണ്ട
പരമാർത്ഥമായിട്ടുള്ള കായ്യത്തിന കുമ്പനി കടാക്ഷത്താൽ ഇപ്പൊൽ ഈ രാജ്യത്തെ
വിസ്താരത്തിന കല്പന ആയിട്ടു വന്നതും രജ്യത്തെ മൊതലടുപ്പു നിലുവ ഉള്ളതും 71
ആമതിയെ നികിതി ഒട്ടുതന്നെ കുടിയാമ്മാര തന്നിട്ടും ഇല്ലാ എന്നുള്ളതും വഴിപൊലെ
കുമ്പനി എജമാനൻമാർക്ക ബൊധിപ്പിപ്പാൻ ഈശ്വരൻ വഴി ഉണ്ടാക്കിയത സരകാരിൽ
വിലാസം ആകുന്നു എന്ന നാം നിശ്ചയിച്ചയരിക്കുന്നു. നികിതി തരെണ്ടും കുടിയാമ്മാര
കുറ്റിയാടീയും കുറുമ്പ്രനാട്ടിയും പാർപ്പിയാതെ അയക്ക തക്കവണ്ണം അതത തുക്കടി
രാജാക്കന്മാർക്ക സാഹെബ അവർകളെ കല്പന വഴിപൊലെ ഉണ്ടാകയും വെണം.
മെൽ എഴുതിയ മൂന്ന ഹൊബിളിയും കൂടി 69 ആമതിലെക്കും 70 ആതിലെക്കും നിലുവ
വരെണ്ടുന്നത ഉറുപ്പിക മുപ്പാതിനായിരത്തി ചില്ലാനത്തൊളം ഉണ്ടാകും. ഈ ഉറുപ്പ്യ
ഇത്രനാളും പിരിയാതെ താമസിച്ചത മെൽ എഴുതി ഇരിക്കുന്ന ദുജാജനങ്ങളെ ഹെതു

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/85&oldid=200392" എന്ന താളിൽനിന്ന് ശേഖരിച്ചത്