താൾ:39A8599.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 67

ഒക്കയും സമ്മതിക്കെണ്ടതിന്ന തങ്ങളുടെ ഗുണമായിട്ടുള്ള ബുദ്ധി ആയതിൽ ഉള്ള
ആവിശ്യം കാണിപ്പിക്കുമെന്ന നാം നിശ്ചയിച്ചിരിക്കുന്നു. എറ താമസിയാതെ കണ്ട നാം
ചൊതിച്ചത ഒക്കയും തങ്ങൾ ഒഴിച്ചുകൊടുക്കും എന്നുള്ളപ്രകാരം ബഹുമാനപ്പെട്ട
സാർക്കാരിലെക്ക ബൊധിപ്പിപ്പാൻ തങ്ങൾ നമുക്ക സമ്മതം കൊടുക്കയും ചെയ‌്യും.
എന്നാൽ കൊല്ലം 972 ആമത കന്നിമാസം 4 നു ഇക്ലിരസ്സകൊല്ലം 1796 ആമത സപടബ്ര
മാസം 17 നു എഴുതിയത.

130 C & E

139 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ കച്ചെരി മുസ്സട്ടി വാളപ്പരായൻ എഴുതിയ അർജി.
എന്നാൽ ഞാൻ സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ നിന്ന കല്പന വാങ്ങി
അണിയാരത്തക്ക എത്തിയാറെ ഇന്നെവരെക്ക കുടികളിന്ന 230 ഉറുപ്പ്യ എടുക്കയും
ചെയ്തു. മറ്റുള്ള കുടിയാമ്മാരെ വിളിപ്പാൻ കൊൽക്കാരെ അയച്ചിരിക്കുന്നു. വന്ന
കുടിയാമ്മാരൊടു പണം വെഗം പിരിക്കുന്നതും ഉണ്ട. വാരാതെയിരിക്കുന്ന കുടിയാമ്മാരെ
വീടു ചപ്പം ഇടുന്നൂ. ചെലെ കുടിയാമ്മാരൊട കുഞ്ഞിപൊക്കര കൊഴി ആയിട്ടും
വാഴക്കുലയായിട്ടും ഒലമടൽ ആയിട്ടും പൊരപുല്ല ആയിട്ടും ഇത ഒക്കയും
കൊണ്ടുപൊകയുംചെയ്തു എന്നതു കുടിയാമ്മാര പറകയും ചെയ്തു. അതിന്റെ കുടി
വിവരമായിട്ട എഴുതി ഇരിക്കുന്നതും ഉണ്ട. ഇനി ചെലെ കുടിയാമ്മാര കുഞ്ഞിപൊക്കരെ
കൊണ്ട ആവലാദി പറയാൻ വരുന്ന ആൾകൾ ഉണ്ട. അവര കുഞ്ഞിപൊക്കരെക്കൊണ്ട
പെടിക്കുന്നു. ശെഷം 10 നുക്ക 200 ഉറുപ്പ്യ കൊണ്ടുവരുവാൻ തക്കവണ്ണം ചെലെ
കുടിയാമ്മാര കുറിവെച്ചിരിക്കുന്നു. ആ വക ഉറുപ്പികയുംകൂടി മടിച്ചിലകൊണ്ടു വരികയും
ആാം. എന്നാൽ 972 ആമത കന്നിമാസം 4 നു സപടബർ മാസം 18 നു എഴുതിയ അർജി.
കന്നിമാസം 6 നു സപടബ്രർ മാസം 19 നു വന്നത.

131 C & E

140 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. ചൊഴലി
നബ്യാരുടെ വീടുകളിൽ ആള നിപ്പിച്ചിട്ട ഉണ്ടെങ്കിൽ ഇങ്ങൊട്ട വിളിച്ചു കൊള്ളണമെന്ന
സായ്പു അവർകൾ മുബെ നമുക്ക എഴുതി അയച്ചതിന്റെ ശെഷം നബ്യാരെ വിടുകളിൽ
ആള നിപ്പിച്ചിട്ടില്ല എന്ന സായ്പു അവർകളുക്ക നാം എഴുതി അയച്ചുവെല്ലൊ. കുമ്പഞ്ഞി
പട്ടാളം പൊറപ്പെടുബൊൾ മരിസായ്പ അവർകളെ കൽപ്പനക്ക പട്ടാളത്തിന്റെകൂട
നാം കൂടി എതാൻ ആളുകളെ അയച്ച ചെലെടത്ത ഒക്കയും നിപ്പിച്ചിരിക്കുന്നു. അവിടെ
ഇപ്പൊൾ ഒരു ശിപ്പായി വന്ന ഇറങ്ങി പൊകണമെന്ന പറയുന്ന. അങ്ങനെ ശിപ്പായി വന്ന
പറഞ്ഞതുകൊണ്ട പൊരയെല്ലൊ. നമുക്ക ഒരു കൽപ്പന വെണമെല്ലൊ. അതുകൊണ്ട
ഇക്കാരിയത്തിന്ന എതുപ്രകാരം വെണമെന്ന സായ്പുഅവർകൾ കൽപ്പന കൊടുത്ത
യച്ചാൽ സായ്പു അവർകൾ കൽപ്പനപ്രകാരം നടന്നകൊൾകയും ചെയ‌്യാം. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 5 നു എഴുതിയ കത്ത കന്നിമാസം 6 നു സപടബർമാസം
19 നു വന്നത.

132 C & E

141 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കലെക്ക ദിവാൻ ബാളിജിരായൻ എഴുതിയ അർജി. എന്നാൽ സായ്പു
അവർകളുടെ കൽപ്പനപ്രകാരം ഞാൻ കല്ലായി ഹൊബിളിയൽ വന്ന എത്തുകയും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/127&oldid=200493" എന്ന താളിൽനിന്ന് ശേഖരിച്ചത്