താൾ:39A8599.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 51

ഈ താലൂക്കിലെ കുടിയാമ്മാരെ ബഹൂമാനപ്പെട്ട കുംബഞ്ഞീലക്ക കൊടുക്കെണ്ട
നികിതിപണം ബൊധിപ്പിക്കാതെ ഇരിപ്പാൻ സങ്ങതി എന്തെന്ന അറിയിക്കയും
വെണമെന്നല്ലൊ. കൽപ്പിച്ചിരിക്കുന്നത. ആയതുകൊണ്ട നാം ഇവിടെ എത്തിയ മുതൽ
ഇന്നെവരെക്കും കച്ചൊടക്കാര മുഖ്യസ്തൻമ്മാര കുടിയാമാർക്കും എല്ലാവർക്കും കൂടി
നികിതിപണം കൊടുത്ത ബൊധിപ്പിക്കുവാൻ തക്കവണ്ണം വരണം എന്ന കൊൽക്കാരെ
അയച്ച വിളിച്ച. വന്നവരൊടെ ചൊദിച്ചാറെ അവർ പറഞ്ഞ വിവരം വീരരായൻ പണം
കൊടുക്കുവാൻ ആതാരം ഇല്ല എന്നും വെള്ളിപണംപ്രകാരം എഴുതിയ ഫലം
ഉഭയങ്ങൾക്ക തെങ്ങ രണ്ടന്ന പണം 1, കഴുങ്ങ 4 ന്ന പണം 1, പിലാ 1 ന്ന പണം 2,
മൊളകവള്ളി 1 ന്ന പണം 27-ം ഇപ്രകാരം നികിതി തരണം എന്ന കല്പിച്ചാൽ ആയത
തന്ന ബൊധിപ്പിക്കാമെന്നും ആയതിന്ന കൊറെ താമസം കൊടുക്കണം എന്ന
പറയുന്നതുംമുണ്ട ശെഷം നെല്ലിന മുമ്പെ കല്പിച്ചപ്രകാരം തരുന്നതും ഉണ്ട എന്ന
എല്ലാവരുംകൂടി പറയുന്നതല്ലാതെ പണം കൊണ്ടുവന്ന കൊടുത്ത ബൊധിപ്പി
ക്കായ്കകൊണ്ട ഇവിടെ തടുത്ത നിപ്പിച്ചിരിക്കുന്നു. ശെഷം ഈ താലൂക്കിലെ
നികിതിപണം ഇന്നപ്രകാരം തരാമെന്നു ഇവര എല്ലാവെരും എഴുതിതന്ന അർജി.
ഇതിനൊടുകുട സന്നിധാനത്തിങ്ങലെക്ക കൊടുത്ത അയച്ചിരിക്കുന്നു. അയത പെർത്ത
വായിച്ചു നൊക്കുബൊൾ വിവരങ്ങൾ ഒക്കയും മനസ്സിൽ ആകയും ചെയ‌്യുമെല്ലൊ.
ശെഷം നെല്ല വെളഞ്ഞിരിക്കുന്നത സായ്പു അവർകളുടെ കല്പനപ്രകാരം മൂർന്ന
അമനമായി സൂക്ഷിപ്പാൻ അനുവാതം സമ്മതിച്ചിരിക്കുന്നു. ശെഷം ഇത്താലുക്കിലെ
പൈമാശി കണക്ക കുടിവിവരമായിട്ട എങ്കിലും പറമ്പു വിവരമായിട്ട എങ്കിലും
നിശ്ചയമായിട്ട ഒരു കണക്ക ഇവിടെയില്ലായ്കകൊണ്ട കുടിയാമ്മാര ഇപ്പൊൾ എറി
യത കറാറ പറയുന്നതും ഉണ്ട. ആയതുകൊണ്ട ഈ നികിതിപിരിപ്പാൻ എറിയ പ്രയത്നം
ചെണ്ടി ഇരിക്കുന്നു. ആയതുകൊണ്ട നമ്മക്കൊണ്ടു കൂടുന്ന പ്രയത്നം ചൈയ്ത നികിതി
പണം പിരിക്കുന്നതും ഉണ്ട. ശെഷം എല്ലാക്കാരിയത്തിനും നാം കൽപ്പന പ്രകാരം
നടക്കുന്നവരായ്വരികകൊണ്ട നമ്മൊടു വളര കടാക്ഷം ഉണ്ടായിരിക്കയും വെണം.
എന്നാൽ കൊല്ലം 971 ആമത ചിങ്ങമാസം 18 നു ഇർങ്ക്ലിരസ്സകൊല്ലം 1796 ആമത
അഗസ്തുമാസം 31 നു എഴുതി. ഉടനെ വന്നത.

102 C & D

111 ആമത മഹാരാജശ്രീ മലയാംപ്രവിശ്യെയിൽ വടക്കെ അധികാരി കൃസ്തപ്പർ പീലി
സായ്പു അവർകളുടെ സന്ന്യധാനത്തിങ്കലെക്ക ബൊധിപ്പിപ്പാൻ കുറുങ്ങൊട്ട കല്ലായിൽ
താലൂക്കലെ മുഖ്യസ്ഥൻമാര കച്ചൊടക്കാരും തറവാട്ടുകാരും കുടിയാമ്മാരും എല്ലാ
വരും കൂടി എഴുതിയ അർജി. എന്നാൽ ചിങ്ങമാസം 6 നു എഴുതിയ കല്പന ബാള
പ്പരായരും കൈയിത്താൻ കൊവെലിയും കൊണ്ടുവന്ന വായിച്ച കെട്ട അവസ്ഥ ഒക്ക
യും എല്ലാവെരും അറികെയും ചെയ്തു. ഇത്താലൂക്കിൽ കുബഞ്ഞി സരക്കാരിലെക്ക
കൊടുക്കെണ്ടിയ നികിതി കാനഗൊവി ഗുമാസ്ത വെങ്കിട കൃഷ്ണയ‌്യൻ ചാർത്ത എഴു
തിയ കണക്ക തലച്ചെരി ദിവാൻ കച്ചെരിയിൽ നിശ്ചെയിച്ചിരിക്കുന്ന വിരാരായൻ
നികിതി പ്രകാരം 970 ആമതിലെ നിലുവ പണവും 71 ആമതിലെ നികിതി പണവും
കൊടുത്ത ബൊധിപ്പിക്കണമെന്നല്ലൊ എഴുതി വന്ന കൽപ്പന ആകുന്നത. ആയതു
കൊണ്ട ഇപ്പൊൾ ഫലം എഴുതിയിരിക്കുന്ന തെങ്ങു ഒന്നിന്ന വിരാരായൻ പണം 5 യും
കഴുങ്ങ ആറന്ന പണം ഒന്ന പിലാ ഒന്നിന്ന പണം 1 ഫലം വള്ളി ഒന്നിന്ന പണം മൂന്ന
ഇപ്പണം ഒക്കയും വിരരായൻ പണത്തിന്റെ കണക്ക കണ്ട 970 ആമത മുതൽ 71 വരെ
ക്കും ഇപ്പ്രകാരം നികിതി വകക്ക തന്ന ബൊധിപ്പിച്ചത കഴിച്ച ശെഷം 70 ആമതെലെ
പണവും 71 ആമതിലെ നികിതിപണവും തന്ന ബൊധിപ്പിക്കയും വെണമെന്ന ഇപ്പൊൾ
സായ്പു അവർകളുടെ കല്പനക്ക വന്നിരിക്കുന്ന ബാളപ്പരായരും കൈയിത്താൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/111&oldid=200453" എന്ന താളിൽനിന്ന് ശേഖരിച്ചത്