താൾ:39A8599.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 തലശ്ശേരി രേഖകൾ

കുമ്പഞ്ഞി ആളുകൾ അവിടഇല്ലായ്കകൊണ്ട ഞാങ്ങക്കും ഞാങ്ങളെ കുഞ്ഞിക്കുട്ടിക്കും
വളരക്കണ്ടുള്ള സങ്കടംതന്നെ ആകുന്നു എന്ന എത്തിച്ചു. ഇപ്രകാരം സായ്പവർകളുടെ
സന്നിധാനത്തിങ്കൽ അറിവിക്ക അത്രെ ആയത. കൊല്ലം 972 ആമത കുംഭമാസം 19 നു
എഴുതിയ അർജി. കുമ്പം 20 നു പിപ്രവരി 28 നു വന്നത.

253 F & G

437 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പവർകൾക്ക കടത്തനാട്ട പൊർള്ളാതിരി കൊതവർമ്മരാജാവ അവർകൾ
സല്ലാം. സാഹെബ അവർകളെ കൃപ ഉണ്ടായിട്ട അയച്ച വയിദ്യക്കാര ഇവിടെ വന്ന
നമ്മുടെ ശരീരത്തിന്റെ രൊഗശാന്തികൾ ഒക്കയും കാണുകയും ചെയ്തു. ഗുണ
ദൊഷങ്ങളൊക്കയും വൈയിദ്യക്കാര പറയുമ്പൊൾ സാഹെബ അവർകൾക്ക
ബൊധിക്കയും ചെയ്യ്യുമെല്ലൊ. നമ്മുടെ ശരീരത്തിൽ ഉള്ള വ്യാധീടെ അവസ്ഥക്ക
ദാക്ടർ പിലിസ്സൻ സാഹെബ അവർകളെ ക്കൊണ്ട ചികിലിസ്സ ചെയിച്ചാൽ വ്യാധിക്ക
ശാന്തം വരുമെന്ന നമ്മുടെ മനസ്സിൽ നിശ്ചയിച്ച സാഹെബ അവർകൾക്ക എഴുതുന്നു.
സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട ദാക്ടർ പിലിസ്സൻ സാഹെബ അവർകൾ
കൊറഞ്ഞൊരദിവസം നമ്മുടെ സമീപത്ത തന്നെ പാർത്തചികിത്സ ചെയ‌്യാൻ തക്കവണ്ണം
പക്ഷെ വെറെ എജമാനന്മാർക്ക എഴുതി അയക്കെണ്ടത ഉണ്ടെങ്കിൽ അവിടെ നല്ലവണ്ണം
എഴുതി അയച്ചിട്ട എങ്കിലും കൽപന ആക്കി ദാക്ടർ സാഹെബ അവർകൾ ഇവിടെ
പാർത്ത ചികിലിസ്സ ചെയ്ത നമ്മുടെ ശരീരസൗഖ്യം വരെണ്ടുന്നതിന്ന സാഹെബ
അവർകളെ തന്നെ നാം വിശ്വസിച്ചിരിക്കുന്നു. വിശെഷിച്ച ഇച്ചെയ‌്യുന്ന ഉപകാരം
പ്രദ്യൊഗം എന്ന നാം എല്ലാപ്പൊഴും വിജാരിക്കയും ചെയ്യ്യും എന്നാൽ കൊല്ലം 972 ആമത
കുംഭമാസം 19 നു എഴുതിയകത്ത. കുംമ്പം 23 നു മാർച്ചിമാസം 3നു വന്നത. ബൊധിപ്പിച്ചു.

254 F & G

438 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സാഹെബ അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദെയവർമ്മരാജാവ
അവർകൾ സല്ലാം. കൊല്ലം 972 ആമത കുംഭമാസം 21നു അസ്തമിച്ച25നാഴികയാകുമ്പൊൾ
നമ്മുടെ ജെഷ്ടൻ എഴുന്നെള്ളിയടത്തെ ചൊപ്പല്ലായി വർദ്ധിച്ച ലൊകാന്തരം
പ്രാപിക്കയും ചെയ്തു. ഈ വർത്തമാനം എഴുതുവാനും സാഹെബമാർക്ക ബൊധി
പ്പിപ്പാനും നമുക്ക സങ്ങതി വരികയും ചെയ്തു. നമുക്കും നമ്മുടെ സ്താനമാനങ്ങൾക്കും
രക്ഷയായിട്ട വിശെഷിച്ചും ബഹുമാനപ്പെട്ട കുമ്പഞ്ഞി ആശ്രയമെല്ലൊ നാം വിശ്വസിച്ച
ഇരിക്കുന്നത. എല്ലാക്കാർയ‌്യത്തിനും കുമ്പനി രക്ഷ വഴിപൊലെ ഉണ്ടായി വരുവാൻ
സാഹെബ അവർകളെ കടാക്ഷം നല്ലവണ്ണം ഉണ്ടാകയും വെണം. ഈ ക്കത്തിൽ നമ്മുടെ
കയ‌്യൊപ്പയിടാത്തതപൊല സംമ്മന്തം ഉള്ളപ്പൊൾ നടപ്പയില്ലായ്കകൊണ്ട
എഴുന്നെള്ളിയടത്തെ മുദ്രയിട്ടിരിക്കുന്നു. ഇപ്പഴത്തെ സമയത്ത നമ്മുടെ കണക്കകാരും
പ്രവൃർത്തിക്കാരരും നമ്മുടെ രാജ്യത്ത ഉള്ള ആളുകൾ എല്ലാവരും നമ്മുടെ
സമീപത്തതന്നെ പാർക്കുകയും ചെയ‌്യും. അത 12 ദിവസത്തൊളം വെണ്ടിവരും.
അപ്രകാരം സാഹെബ അവർകളെ കൽപന ഉണ്ടായിരിക്കയും വെണം. ഇപ്രകാരം
ഉണ്ടാകുന്ന സമയങ്ങളിൽ പല മർയ‌്യാദകളും നടപ്പ ഉള്ളത വിശെഷിച്ചും കുമ്പഞ്ഞി
ആശയം വിശ്വസിച്ച ശരീരമാകകൊണ്ട അവിടുത്തെക്ക വെണ്ടുന്നപ്രകാരം ഒക്കയും
നടപ്പാനും നടത്തിച്ച തരുവാനും സാഹെബ അവർകളെ കടാക്ഷം ഉണ്ടായിരിക്കയും
വെണം. നാം എല്ലാക്കാരിയത്തിനും സാഹെബ അവർകളെ വിശ്വസിച്ച എഴുതുന്നു.
എന്നാൽ കൊല്ലം 972 ആമത കുംപമാസം 23 നു കുംഭം 23 നു മാർച്ചിമാസം 3 നു വന്നത.
മാർച്ചി 5 നു പെർപ്പാക്കി അയച്ചത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/178&oldid=200570" എന്ന താളിൽനിന്ന് ശേഖരിച്ചത്