താൾ:39A8599.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 87

165 F&G

354 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രന്തെണ്ടെൻ പീലിസായ്പി
അവർകളെ സന്നിധാനത്തിങ്കൽക്ക കുറുമ്പറനാട്ട അദാലത്ത ദൊറൊഖ ചന്ദ്രഅയ്യൻ
എഴുതിക്കൊണ്ട അർജി. താമരച്ചെരിക്കാരൻ വാളവരെ സെയ്തി എറനാട്ടകരെ കടന്ന
പൊയി പാർത്ത കൂട്ടായ്മയും കൂട്ടി താമരച്ചെരി കടന്ന വെളെയാട്ടെരി പണിക്കരെ
പുരയും കളരിയും തിയ്യവെച്ച ചുട്ടകളെകയും ചെയ്തു. ഇതിന്റെശെഷമായിട്ട ഇനിയും
ചില വസ്തു ചെയ്യെണ്ട എന്ന വിളിച്ച പറെഞ്ഞ അഞ്ച വെടിയും വെച്ച അവൻ പൊകയും
ചെയ്തു. ഞാനും അവനെ പിടിപ്പാൻ പല വഴിക്കും ശ്രമിച്ചനൊക്കുന്നതും ഉണ്ട. എന്നാൽ
നടക്കെണ്ടും കാർയ്യത്തിന്ന സന്നിധാനത്തിങ്കന്ന കൽപ്പന വരും പ്രകാരം നടക്കുന്നതും
ഉണ്ട. ഇങ്ക്ലീശ കൊല്ലം 1797 മത പിപ്രവരി മാസം 6നു കൊല്ലം 972 ആമത മകരമാസം 27നു
എഴുതിയത. 28 നു പിപ്രവരി 7നു വന്നത. പിപ്രവരി 8നു പെർപ്പാക്കി കൊടുത്തുട്ടത.

166 F&G

355 ആമത മഹാരാജശ്രീ വടക്കെ അധികാരി കൃസ്തപ്പർ പീലി സായ്പു അവർകളുടെ
സന്നിധാനത്തക്ക പെഷ്കാര രാമരായർ എഴുതിയ അർജി. കൽപ്പനപ്രകാരം പാലയാട്ട
ഹൊബളിയിൽ വന്ന പാറവത്യക്കാരയും മെനൊനയും വരുത്തി കൽപ്പനപൊലെ പണം
വരുത്തുവാനായിട്ടും കുടികളെ വരുത്തുവാനായിട്ടും പറഞ്ഞ നല്ലവണം മുട്ടിച്ചിരിക്കുന്നു.
ചുരുക്കം കുടിയാന്മാര വന്നിട്ടുണ്ട. പണം കാൾ പിരിക്കുന്നതുമുണ്ട. 27 നു വരക്ക
പിരിഞ്ഞ വന്ന ഉറുപ്പ്യ 375-ം സ്ഥലസ്താള രാവാരികുങ്കൻ കയിൽ കൊടുത്ത കച്ചെരിയിൽ
ശീപ്പായും രാജാവിന്റെ ആളയും കൂട്ടി സന്നിധാനത്തക്ക അയച്ചിട്ടും ഉണ്ട. തൊടനൂരെ
ഉറുപ്പികക്ക പാറവത്യക്കാരന്റെയും മെനൊന്റെയും ഉറുപ്പ്യ കൊണ്ടുവരുവാൻ ആളെ
അയച്ചിട്ടും ഉണ്ട. പണം കാശ എടുത്തു വരുവാൻതക്ക പ്രയത്നം താമസിയാതെ ചെയ്യു
ന്നതുമുണ്ട. പിരിഞ്ഞ വരുന്ന ഉറുപ്പിക പാറവത്യക്കാരൻ മുഖാന്തരമായിട്ട വരുത്തിച്ച
സന്നിധാനത്തക്ക അയക്കുന്നതുമുണ്ട. എന്നാൽ മകരമാസം 27 നു എഴുതിയത മകരം
28നു പിപ്രവരി 7നു വന്നത. 8നു പെർപ്പാക്കി കൊടുത്തത.

167 F&G

356 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി കൊതവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലിസായ്പു അവർകൾ
സല്ലാം. ഈ ഹൊബളിയിലെ നികിതി ഉടനെ ബൊധിപ്പിക്കാതെയിരുന്നാൽ തങ്ങൾക്ക
എതാൻ ബഹുമാനക്കെട ഉണ്ടാകും. ആയത കാമാൻ നമുക്കു വളര സങ്ങടം തന്നെ
ആയിരിക്കും എന്നുള്ള പരമാർത്ഥം എഴുതി അറിയിക്കുവാൻ ആവശ്യം വന്നതുകൊണ്ട
വളരയും പ്രസാദക്കെടൊടുകൂട തന്നെ ആകുന്നു. വിശെഷിച്ച നാം തങ്ങൾക്ക
നെരായിട്ടുള്ള അവകാശങ്ങളിൽ ഒക്കയും സഹായം കൊടുപ്പാൻ എത്രയും അപെ
ക്ഷിച്ചിരിക്കുന്നു. അതുകൊണ്ട നാം ഇപ്പൊൾ തങ്ങളെക്കൊണ്ട ഇരിക്കുന്ന പ്രകാര
ത്തിൽ മെൽപറഞ്ഞ അവസ്ഥ വന്നാൽ നമുക്ക വളര സങ്കടമായി വരികയും ചെയ്യും.
എന്നാൽ തങ്ങൾ ഇപ്പൊൾ ദീനമായിരിക്കുന്ന സമയത്തിങ്കൽ തങ്ങളെ പ്രവൃത്തി
ക്കാരന്മാർ ഈവണ്ണം പിഴ ആയിട്ട നടക്കുന്നത സമ്മതിപ്പാൻ കഴികയും ഇല്ലല്ലൊ.
ആയതകൊണ്ട കപ്പം ഒട്ടും താമസിയാതെകണ്ട നിശ്ചയിക്കെണ്ടതിന്ന കൽപ്പന
കൊടുപ്പാൻ എന്ന തങ്ങളെ സമ്മതത്തൊടുകൂട നാം ബുദ്ധി ചൊല്ലട്ടെ. ശെഷം
ഈയവസ്ഥയിൽ നികിതി കൊടുപ്പാൻ ഉള്ളവരെ അറിയിക്കെണ്ടതിന തങ്ങളെ
ആളുകളിൽ നികിതി കാർയ്യത്തിൽ നല്ല പരിജയമായിട്ടൊരുത്തൻ ഇവിടെ പാർപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/147&oldid=200524" എന്ന താളിൽനിന്ന് ശേഖരിച്ചത്