താൾ:39A8599.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 തലശ്ശേരി രേഖകൾ

കുഞ്ഞിങ്ങൾ കുട്ടികളെ വരുത്തിഎപ്പൊൾ എന്നെ ഇപ്രകാരം ചെയ്ത. 11 മാസമായിട്ട
എനിക്ക ഒരുത്തര പറയുന്നവര ഇല്ലാഞ്ഞാൽ എഴുതികൊടുത്ത അർജി കുട്ടീ
സായ്പുമാരെ കെൾപ്പിച്ചിട്ടും ഇല്ലാ. നെരുല്ലാത്ത പ്രകാരം വിസ്തരക്കുന്നവര ഇല്ലാ
യ്കകൊണ്ട ഞാൻ ഇവിടെ തിമ്മാനില്ലാതെ സങ്കടപ്പെട്ടിരിക്കുന്നു. എന്ന ഇപ്പ്രകാരം
ചെയ്വാനായിട്ട ദിവാൻജി എഴുതിയ ശീട്ടുകൾ രാജശ്രീ അജീസ്സൻ സായ്പു അവർകൾ
കയ്യിൽ കൊടുത്തിരിക്കുന്നു. ആ ശീട്ടുകൾ സായ്പ അവർകൾ വിസ്തരിക്കുബൊൾ
മനസ്സിൽ ആകയും ചെയ‌്യും. കുബഞ്ഞിയിൽ വലിയ മാസപ്പടി തിന്നുംകൊണ്ട വലിയ
സ്ഥാനത്തിൽ യിരുക്കുന്നവര എന്നെപൊലെ തൊയമായിട്ടുള്ള ആളുകളെ യിപ്പ്രകാരം
ചെയ്താൽ തൊയമായിരിക്കുന്നവര എതുപ്രകാരം കാലം കഴിക്കണം. എന്നാൽ കൊല്ലം
971 ആമത കർക്കിടകമാസം 25 നു ഇങ്കിരസ്സ കൊല്ലം 1796 ആമത അഗസ്തുമാസം 6 നു
വന്നത.9

64 C& D

72 ആമത മലയാം പ്രവിശ്യയിൽ സകലകാരിയത്തിന്നും മുമ്പ പ്രമാണംമായിരിക്കുന്ന
എത്രയും ബഹുമാനപ്പെട്ട വടക്കെ അധികാരി മഹാരാജശ്രി പിലി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ കുമ്പളെ അമ്മ രാജാവ എഴുതി അറിച്ച കത്ത. കൊല്ലം 941 ആമത
നമ്മുടെ അണ്ണെൻന്മാര കുംമ്പഞ്ഞിയെ വിശ്വസിച്ച കല്പനപ്പടിക്ക ടിപ്പുവിനൊട
മല്സരിച്ച ശെതംനാശാതികൾ വന്ന സർവ്വവും ഉപെക്ഷിച്ച കുമ്പഞ്ഞിന്റെ
കൊടിങ്കിയിൽ കുമ്പഞ്ഞിയിന്ന കല്പിച്ചി തരുന്ന ചെലവും വാങ്ങി കുടുബ്ബത്തൊട
കഴിഞ്ഞികൊണ്ട പൊരുന്ന മദ്ധ്യ 970 താമത മിഥുനമാസത്തിൽ കുമ്പഞ്ഞിയിന്ന
കല്പിച്ച തരുന്ന മാസപ്പടി കാർയ്യത്തിനായികൊണ്ടും നമ്മുടെ അനുജൻ കൊഴിക്കൊട്ട
പൊയതിന്റെ ശെഷം ഇവിടന്ന ഒക്ക എത്തിച്ച വർത്തമാനം മഹാരാജശ്രി ഡെങ്കിൽ
സായ്പു അവർകൾ ഇവിടെ എത്തി ഇല്ല. അതുകൊണ്ട ഞാൻ വങ്കാളത്തൊളം
പൊയികണ്ട ഉണ്ടായ കല്പന നിങ്ങൾക്ക എത്തിക്കുന്നപ്രകാരം വിജാരിക്കുന്നുണ്ട
എന്ന അവൻ വങ്കാളത്തെക്ക പൊയതിന്റെശെഷം 971 ആമത ഇടവമാസം അവൻ
വങ്കാളത്തന്ന എഴുതി എത്തിച്ച വർത്തമാനം കൊഴിക്കൊട്ടും തലച്ചെരിയിൽ കുട
നിക്കുന്ന മഹാരാജശ്രി സായ്പു അവർകൾ വിജാരിച്ചാൽ നിങ്ങൾക്ക ഉള്ള സങ്കടംപൊലെ
സായ്പുമാരുടെ സന്നിധാനത്തിങ്കൽ അറിയിച്ചാൽ കല്പന ഉണ്ടായി വരും. ശെഷം
ഞാൻ തമസിക്കാതെ അങ്ങ എത്തുന്നതുണ്ട എന്ന മെൽപറഞ്ഞ വർത്തമാനംപൊലെ
സറാപ്പു വന്ന നമ്മളെ അന്യെഷിച്ചി പൊകുമ്പൊൾ സായ്പു അവർകളെ കല്പനപ്പടിക്ക
എന്ന അവൻ പറക ഉണ്ടായി. അതുകൊണ്ട ഇനി ഇതിൽ വിശെഷിച്ചി സങ്കടം വെറെ
ഉണ്ടാകയും ഇല്ലെല്ലൊ. ശെഷം അന്നതൊട്ട ഇന്നെവരക്കും വല്ലവരൊട കടം
വാങ്ങികഴിഞ്ഞ പൊരുകയും ചെയ്ത. ഇനി സായ്പു അവർകളെ കൃപകടാക്ഷം ഉണ്ടായിട്ട
നമ്മുടെ സങ്കടം സായ്പു അവർകൾ കയ‌്യെറ്റ കുമ്പഞ്ഞിന്ന കല്പിച്ച തരുന്ന ചെലവ
കൊടുത്തുവരുന്നപ്രകാരം കല്പന ഉണ്ടായിവരികയും വെണം എന്ന നാം സായ്പു
അവർകളൊടു വളെരവളര അപെക്ഷിച്ചിരിക്കുന്നു. എന്നാൽ കൊല്ലം 971 ആമത
കർക്കടകമാസം 27 നു എഴുതിയ കത്ത 28 നു ഇങ്കരിസ്സ കൊല്ലം 1796 ആമത അഗസ്തുമാസം
9 നു വന്നത.

65 C& D

73 ആമത മഹാരാജശ്രി വടക്കെ അധികാരി പിലി സായ്പു അവർകൾക്ക ബൊധിപ്പി
പ്പാൻ ദിവാൻ കച്ചെരിയിൽ ഒന്നാമത ഗുമസ്ത കയിത്താൻ കുവെലി എഴുതിയ അർജി.

9. അടുത്ത കത്ത് പ.രേ.ക. 9

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/92&oldid=200408" എന്ന താളിൽനിന്ന് ശേഖരിച്ചത്