താൾ:39A8599.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 43

അവസ്ഥെക്ക ഇന്നതന്നെ ചന്തുന പറഞ്ഞ അയക്ക എന്നും നിരുപിച്ച ചന്തുന അങ്ങൊട്ട
അയച്ചിട്ടും ഉണ്ട. 13 നു ചെയ‌്യണ്ടു ക്രിയ ചെയ്ത വരികയും ചെയ‌്യും. കൊല്ലം 971 ആമത
ചിങ്ങമാസം 11 നു എഴുതിയ കത്ത 13 നു അഗസ്തുമാസം 25 നു വന്നത.

87 C & D

96 ആമത മലയാം പ്രാവിശ്യയിൽ വടക്കെ അധികാരി കൃസ്തപ്പർ പിലി സായ്പ
അവർകൾക്ക കണ്ണൂൽ ആദിരാജാബിബീ സല്ലാം. യിന്നെക്ക നാല അഞ്ച ദിവസം
ആയി നമ്മളെ ദിവിന്നു ചെറിയൊരി ഓടിയിൽ നമ്മുടെ പൊരപ്പണിക്ക ചുരിക്കം
കുമ്മായവും ചെലവിനായിട്ടു അവിടന്നു ഉണ്ടാക്കുന്നതിൽ പണ്ടവും കൊണ്ടുവന്നതു
മറ്റു ഒരു ചരക്കായിട്ടു അതിൽ എതും ഇല്ലാ. അതു ഇത്ത്ര നെരവും ഇവിടുത്തെ
ചുങ്കക്കാരൻ കിക്കുവാൻ സമ്മതിക്കുന്നതും ഇല്ലാ. മുബിൽ കിക്കുംപ്രകാരം നമ്മുടെ
അറന്റെ മുബിൽ കിച്ചിനി നല്ലെപ്രകാരം നൊക്കി ചുങ്കത്തിനു തക്കെ വസ്തു എതാൻ
ഉണ്ടെങ്കിൽ ചുങ്കം എഴുതി കണക്കാക്കിക്കൊ എന്നും എറിയൊന്ന അവനൊട പറഞ്ഞിട്ടും
അവൻ സമ്മതിക്കുന്നതും ഇല്ല. അതു ഒക്കയും കച്ചെരിയിൽ കിച്ചനൊക്കിട്ട വെണം
കൊണ്ടുപൊവാൻ എന്നു അവൻ പറയിന്നു. യിഞ്ഞിനെ കണ്ടെ എളുതായിട്ടു ഉള്ളെ
വസ്തുവുംകൂടി കച്ചെരിയിൽ കിച്ചിട്ടുവെണം കൊണ്ടുപൊവാൻ എന്നുവെച്ചാൽ എനി
രണ്ടു ദിവസം കഴിയുംബം നമ്മുടെ ഉരുക്കൾ വന്നാൽ അതിൽ ഉള്ള ചരക്കകൾ ഒക്കയും
അവിട കീച്ചിട്ടുവെണം നമ്മുടെ അറക്കൽ കൊണ്ടുവരുവാൻ. എന്നവെച്ചാൽ അങ്ങ ഒരു
അനുഭം യില്ലാതെകണ്ട നമുക്ക എറിയെകൂലിയും ചെലവും അതിനു ചെല്ലുകയും
ചെയ്യും എല്ലൊ. ബഹുമാനപ്പെട്ട കമ്പഞ്ഞിലെ ആളു ഇവിടനിന്നു ചുങ്കം
എടുക്കുന്നടംതൊട്ടു ഇന്നുവരക്കും ഇതുപ്രകാരം ഒന്ന നമ്മൊടു പറഞ്ഞിട്ടും ഇല്ല. മുമ്പി
നമ്മൽ കിക്കുംപ്രകാരം നമ്മുടെ അറയിന്റെ മബിൽ കിച്ചാൽ ഏതുപ്രകാരം ചുങ്കക്കാരൻ
നൊക്കി ശൊധനതിർക്കണം എന്നുവെച്ചാൽ അതുനൊക്കുംതിന്നു നമുക്ക ഒരു
സമ്മതക്കെടും ഇല്ല. അതു അല്ലാതെ കണ്ടു കീക്കുന്നതും. കെറ്റുന്നതും ചരക്കകൾ
ഒക്കയും കച്ചെരിയിൽ കടത്തികൊണ്ടുപൊയി കയറ്റണം എന്നു കിക്കുന്ന ചരക്ക
യിങ്ങൊട്ട അവിടന്നു കടത്തി ഇങ്ങൊട്ട കൊണ്ടവരണം എന്നുവെച്ചാൽ കച്ചൊടം ചെയ്ത
കഴിയിന്നത വലിയെ വിഷമം തന്നെ എല്ലൊ ആകുന്നത. ആയതുകൊണ്ട
ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയിൽ അടങ്ങണ്ടിയെ ചുങ്കത്തിൽ ഒരി എറകുറവ
വരുവാനുംയില്ല. നമുക്ക ആതിയിൽ പെരിത്തു. എടങ്ങെറും ലൊകരെ എടയിൽ പെരുത്തു
അമ്പു(ബു)റുക്കെടും ഉണ്ട. ആയ്തുകൊണ്ടു നിങ്ങളൈ ക്രപ ഉണ്ടായിട്ട നമുക്ക
കിക്കണ്ടെയും കയറ്റെണ്ടെയും ചരക്കുകൾ മുബിനാൽ കിക്കുംപ്രകാരം കീക്കുവാനും
കയറ്റുവാനും നല്ലെപ്രകാരം നൊക്കി കൊൾവാനും ഇവിട നിക്കുന്ന ചുങ്കക്കാരനു
ഒന്ന നല്ലപ്രകാരം എഴുതി കുടുത്തീടുവാൻ ക്ക്രപ ഉണ്ടായിരിക്കയും വെണം. ഈ ഒടി
യിൽ വന്നെ തണ്ടെലയും കെലാസിനയും അയക്കെണം. എന്നല്ലൊ എഴുതി അയച്ചതു.
അവര അങ്ങൊട്ട അയച്ചിട്ടും ഉണ്ട. ഇതിന്റെ ഉത്തരം നമുക്ക ഒരി എടങ്ങെറ യില്ലാതെ
വഴിക്കെ കടുമയിൽ കൊടുത്ത അയക്കുവാൻ കൃപ ഉണ്ടായിരിക്കയും വെണം. കൊല്ലം
971 ആമത ചിങ്ങമാസം 11 നു എഴുതിയത ചിങ്ങം 12 വന്നത. ഇർങ്ക്ലിരസ്സ കൊല്ലം 1796
ആമത അഗസ്തുമാസം 25 നു വന്നത.

88 C & D

97 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ
കൃസ്തപ്പർ പിലി സായ്പ അവർകളുക്ക കുറുബ്രനാട്ട വീരവർമ്മരാജാ അവർകൾ സല്ലാം.
ഇപ്പൊൾ സായ്പ അവർകൾ കൊടുത്തയച്ച കത്തും ബബായിന്ന വന്ന കത്തും ഇവിടെ
കൊണ്ടെതന്ന വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ബബായ്ക്കി എഴുതി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/103&oldid=200431" എന്ന താളിൽനിന്ന് ശേഖരിച്ചത്