താൾ:39A8599.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 തലശ്ശേരി രേഖകൾ

അങ്ങുന്ന കൊടുത്ത അയച്ച ഓല വായിച്ച വർത്തമാനവും അറിഞ്ഞു. എന്നാൽ മുളകും
നെല്ലും എനക്ക തരുവാൻ പറഞ്ഞത ഞാൻ കൈയ്യ്യറ്റിയിരിക്കുംന്നെല്ലൊ. മെടമാസ
ത്തിലെ ഗെഡുവിന്റെ ഉറുപ്പ്യ പണ്ടാരത്തിൽ കൊടുത്ത രെശിതി വാങ്ങെണമെന്ന
എഴുതി അയച്ചപ്രകാരം ഉറുപ്പ്യ കൊടുത്ത രെശിതി വാങ്ങിക്കൊടുത്തുടാം. ഇപ്പൊഴത്തെ
ഗെഡുവിന ബൊധിപ്പിക്കെണ്ട ഉറുപ്പ്യ ഇത്രയെന്ന എഴുതി അയക്കണം. എന്നാൽ മുളക
എറ്റുവാൻ മഞ്ചി ഒന്ന അങ്ങൊട്ട കൊടുത്തയച്ചിട്ടും ഉണ്ട. ശെഷം മഞ്ചി എത്തിയ ഉടനെ
അങ്ങൊട്ട അയക്കുംന്നും ഉണ്ട. ശെഷം എന്നെക്കൊണ്ട വെണ്ട വെലക്കാരിയത്തിന്ന
എഴുതി അയക്കയും വെണം. എന്നാൽ മെടമാസം 2 നു നാൽ ഈ മുന്നും ചെറക്കൽനിന്ന
എടവം 5 നു മെയിമാസം 15 നു വന്നത. വർത്തമാനം ബൊധിപ്പിച്ചത.

342 G&H

519 ആമത മഹാരാജശ്രീ വടക്കെ അധികാരി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകളെ സന്നിധാനത്തിങ്കലെക്ക കുറുമ്പ്രനാട്ടും പൊഴവായെയും ദൊറെ
ക ചന്ദ്ര യ്യൻ എഴുതിക്കൊണ്ട ഹർജി. മെടമാസം 27 നു രാക്കൂറ്റിൽ എറനാട്ടുകരക്കാര
ചെത്രവാടിത്തറയിൽ ഇരിക്കും പാണക്കാടൻ കുട്ടിയത്തിനും എതാനും മാപ്പിളമാരും
നാലുതറയിൽനിന്ന കിളിയനാടൻ മുച്ചിക്കൽ ഉണ്ണിമുയ്തിയും ചിലംങ്കാട്ട അവതലമാനും
മറ്റും ചില മാപ്പളമാരും കൂടി പൊഴുവായെ നാട്ടിൽ ചൂലനൂര ഹൊബളിയിൽ കുഴിത്തറെ
യിൽ കടന്ന വട്ടെക്കാട്ട രാരുവിനെ വെടിവെച്ചു കൊന്ന വസ്തുമുതൽ കവർന്ന
കൊണ്ടുപൊകുംമ്പൊൾ കലശല കെട്ട തൊകാനുരക്കണ്ടപ്പനും ചാത്തുവും ഉക്കപ്പനും
മണ്ടിചെന്നാറെ അവരെ മുവ്വരെയും വെട്ടി മുറിച്ചിട്ട വസ്തു മൊതൽ കവർന്ന
കൊണ്ടുപൊകയും ചെയ്തു. എറനാട്ടുകരെക്കാര മാപ്പിളമാര ഇങ്ങിനെ എറക്കുറവായിട്ട
ചെയ്യുംന്നതിന സന്നിധാനത്തിങ്കൽ നിന്ന കല്പിച്ച മാറ്റിവെച്ച കൊടുത്താൽ
നന്നായിരുംന്നു. സന്നിധാനത്തിങ്കൽ നിന്ന കല്പിച്ച വരുന്നതുപൊലെ നടക്കുന്നതും
ഉണ്ട. കൊല്ലം 972 ആമത യെടവമാസം 2 നു എഴുതിയത. യെടവം 5 നു മെയിമാസം 15
നു വന്നത. യെടവം 7 നു മെയിമാസം 17 നു പെർപ്പാക്കി അയച്ചത. 18

343 G&H

521 ആമത കാന്തിലാട്ടെ കുട്ടിയാലിയും അങ്ങെപീടികയിൽ കുഞ്ഞിപ്പക്കിയും
ആയിട്ടുള്ളെ കാന്തിലാട്ടെ വീട്ടിന്റെ വിവാദം കൊണ്ട കുട്ടിയാലികൊണ്ടുവന്നെ
എഴുത്തും കുഞ്ഞിപ്പക്കി കൊണ്ടുവന്നെ എഴുത്തും ഇവര രണ്ട ആളും കൂടിക്കൊണ്ടു
വന്ന എഴുത്തുകൾ ഒക്കയും വടകരെ കച്ചെരിയിൽനിന്ന വടകരെ കച്ചൊടക്കാര
മണപ്രത്ത കുഞ്ഞിക്കാതിരിയും പെരിങ്ങാടി ഇവറാനും അരയാക്കുൽ വലിയ തറുവയും
താഴെപ്പിടിയക്കൽ കുട്ടിയെയും പാറക്കടവത്ത പട്ടെരിപർക്ക്രനും ആയാകി പൊക്കുറുവും
മാറാട്ടിലെ കുഞ്ഞിഅമ്മതും ഈച്ചിലി കുട്ടിയാലിയും ഇവര എട്ട ആളും വിസ്തരിച്ചെടത്ത
കാന്തിലാട്ടെ പുരയിൽ കുട്ടിയാലിക്ക ഇരിപ്പാൻ സങ്ങതി ഉള്ളു എന്നത്രെ കണ്ടത.
വകയിന്റെ അവസ്ഥക്ക തുമ്പ മുറി എഴുതിയ അവന്റെ കൈയ്യൊപ്പമായിട്ട രണ്ടു
പ്രമാണംങ്ങളും കൂടി നൊക്കിട്ട ഈ കർക്കിടകമാസം 2 നു ഇവര എല്ലാവരും എത്തി
പറയാമെന്നവെച്ചിരിക്കുംന്നു. ഇപ്രകാരം വടക്കെപ്പകുതിയിൽ മെസ്ത്രർ ബാടൽ സായ്പി
അവർകൾ മുമ്പാകെ 971 ആമത മിഥുനമാസം 20 നു വടകരെ കച്ചെരിയിൽ നിന്ന
എഴുതി വെച്ചിരിക്കുന്നു. 972 ആമത എടവമാസം 6 നു ഇങ്കിരെസ കൊല്ലം 1797 ആമത
മെയിമാസം പതിനാറാംന്തിയ്യ്യതി വന്നത. മെയിമാസം പതിനെഴാംന്തിയ്യതി പെർപ്പാക്കി
അയച്ചിരിക്കുംന്നു.

18. അടുത്ത കത്ത് പ.രേ.ക 211

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/214&oldid=200619" എന്ന താളിൽനിന്ന് ശേഖരിച്ചത്