താൾ:39A8599.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 153

വിട്ടു വീടുകയും ചെയ്തു. എന്നാൽ കൊല്ലം 972 ആമത യെടവമാസം 5 നു ഇങ്കിരെശ
കൊല്ലം 1797 ആമത മെയിമാസം 15 നു തലശ്ശെരി നിന്നും എഴുതിയത.
കണ്ണുര ദൊറൊഗക്കൊണ്ട.

338 G&H

517 ആമത രാജശ്രീ വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക ജെ കുബഗൊപാൾജി കണ്ണുര ദൊറൊ
ഗവിനെക്കൊണ്ട എഴുതിയത. എന്നാൽ വണ്ടിൽക്കാരൻ സുബാൻജി എന്ന
പറയുന്നവൻ 208 3/4 ഉറുപ്പിക ഇനിക്ക കടം വായ്പി കൊടുപ്പാൻ ആകുന്നതുകൊണ്ട
കണ്ണൂര ദൊറൊക മുൻമ്പാകെ അന്ന്യായംവെച്ചാറെ മെൽപറഞ്ഞെ വക്കൊണ്ട ദൊറൊ
ഗ സുബാൻജി പിടിച്ച കൊണ്ടവരികയും ചെയ്തു. അതിന്റെശെഷം മരിയാതി
ആയിട്ടുള്ളെ പ്രകാരംമ്പൊലെ 22 ഉറുപ്പ്യയും 30 റെസ്സും ഇതിനൊടകൂടെ ആറ ഉറുപ്പ്യ
വത്തെയും കൊടുത്തതിന്റെ ശെഷം എന്റെ പണം കൊടുപ്പിക്കുംന്നതിൻ മുൻമ്പെ
എന്റെ സമ്മതവും കൂടാതെ മെൽ പറഞ്ഞെ സുബാൻജിനെ വിട്ടുടുകയും ചെയ്തു.
എന്നാൽ കൊല്ലം 972 ആമത എടവമാസം 5നു ഇങ്കിരെശകൊല്ലം 1797 ആമത മെയി
മാസം 15 നു തലശ്ശെരി നിന്നും എഴുതിയത.

339 G&H

518 ആമത വടക്കെ അധികാരി തലശ്ശെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കൊടുത്തയച്ചെ കത്ത വായിച്ച കെട്ട അവസ്ഥയും അറിഞ്ഞു. മെടമാസം ഗെഡു വക
ഉറുപ്പ്യ ബൊധിപ്പിക്കെണ്ടതിന്ന ചൊവ്വക്കാരൻ മുസ്സ ഇങ്ങൊട്ട എഴുതി അയച്ചതിന്റെ
പെർപ്പും ഇത്ര ഉറുപ്പ്യഅവിടെ ബൊധിപ്പിക്കെണമെന്ന മുസ്സക്കയിവിടെനിന്ന അങ്ങൊട്ട
എഴുതി അയച്ചതിന്റെ പെർപ്പും ഇപ്പൊൾ അങ്ങൊട്ട കൊടുത്തയച്ചിരിക്കുംന്നു. ആയത
വായിച്ച കാണുംമ്പൊൾ സായ്പി അവർകൾക്ക അറിയാമെല്ലൊ. ഉറുപ്പ്യതാമസിയാതെ
ബൊധിപ്പിപ്പാൻ മുസ്സക്ക ഇവിടെനിന്ന എഴുതി അയച്ചിരിക്കുംന്നു. ഉറുപ്പ്യതാമസിയാതെ
അവിടെ വാങ്ങിക്കൊൾകയും വെണം. എന്നാൽ കൊല്ലം 972 ആമത യെടവമാസം 5 നു
എഴുതിയത. ബൊധിപ്പിച്ചിരിക്കുംന്നു.

340 G&H

രണ്ടാമത അച്ചുക്കണക്കപ്പിള്ള എഴുത്ത ചൊവ്വക്കാരൻ മുസ്സ മാപ്പള്ള കണ്ടു. കാരിയ
മെന്നാൽ കൊടുത്തയച്ച ഓല വായിച്ച വർത്തമാനവും അറിഞ്ഞു. മെടമാസത്തിലെ
ഗെഡുവിന എത്രെ ഉറുപ്പ്യബൊധിപ്പിക്കെണമെന്ന എഴുതിവന്നാൽ ആയത ബൊധിപ്പിച്ച
രശിതി വാങ്ങിക്കൊടുത്തയക്കാമെന്നും മറ്റും അല്ലൊ എഴുതി അയച്ചത. ഈ ഗെഡുവിന
38330 1/4 ഉറുപ്പ്യയും 33 റെസ്സും 3 ത്രെസ്സും ബൊധിപ്പിക്കെണം. ഈ ഉറുപ്പ്യ 38333 1/4
ഉറുപ്പ്യയും 33 റെസ്സും മുന്ന ത്രെസ്സും ബൊധിപ്പിച്ച തെശിതി കൊടുത്തയക്കയും വെണം.
മഞ്ചി ഇവിടെ എത്തിയാൽ മുളകും നെല്ലും കയറ്റി അയപ്പാൻ താമസിക്കയുമില്ലാ.
എന്നാൽ കൊല്ലം 972 ആമത മെടമാസം 16 നു എഴുത്ത.

341 G&H

മൂന്നാമത എനക്ക പലകാരിയത്തിന്നും ഉപകാരമായിട്ടുള്ളെ എന്റെ അച്ചുക്കണ
ക്കപ്പിള്ളച്ചൻ വായിച്ചു അറിയെണ്ടും അവസ്ഥ ചൊവ്വക്കാരൻ മുസ്സ എഴുത്ത. ഇപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/213&oldid=200618" എന്ന താളിൽനിന്ന് ശേഖരിച്ചത്