താൾ:39A8599.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 തലശ്ശേരി രേഖകൾ

കെട്ടികൊടുത്തയച്ചിട്ടാകുന്നു ചിലവിടുന്നത. ആയാളുകളെക്കൊണ്ട ആ നാട്ടിലും
നബ്യാരെ ആൾകളുക്കും ഒരു അരംയ‌്യത ഇല്ലാ. നാബ്യാരെ നാടുന്ന സായ്പു അവർകൾ
എഴുതിക്കണ്ടുവെല്ലൊ. നബ്യാർക്ക പ്രത്ത്യെകം ഒരു നാട ഉണ്ടെന്ന നാം കെട്ടിട്ടല്ല.
നമ്മുടെ കാരണവമ്മാര കാലത്തും കെട്ടിട്ടില്ല. ഇതുപൊലെയുള്ള നബ്യാന്മാർക്കും
നായിമ്മാർക്കും പലക്കും നാം പ്രവൃർത്തി കൊടുത്തിരിക്കുന്നു. അതുപൊലെ ഈ
നബ്യാർക്കും നാം ഒരു പ്രവൃർത്തി കൊടുത്തത ആകുന്നു. ആ നാട ഈ നബ്യാർക്ക
ആയി വരുബൊൾ നാം പ്രവൃർത്തികൊടുത്ത വിചാരിച്ചു വരുന്ന നാട ഒക്കയും അതത
നബ്യാന്മാർക്കും നായിമ്മാർക്കും തന്നെ ആയി വരുമെല്ലൊ. നെരും ഞായവുംപൊലെ
വിസ്തരിക്കാതെ കണ്ടാകുന്നു സായ്പു അവർകൾ പറയുന്നെങ്കിൽ നാം വിചാരിച്ചാൽ
നിർവാഹം ഇല്ലല്ലൊ. മുബെ ജനരാൽ സായ്പു അവർകൾ ഇവിടെവന്ന പല
കാരിയങ്ങൾകൊണ്ടു പറഞ്ഞെടത്തും വിസ്തരിച്ചടത്തും ഢിപു സുലുത്താന്റെ നാളിൽ
നടന്നപ്രകാരം എന്നാകുന്നു പറഞ്ഞിരിക്കുന്നത. പൊനം ചാർത്തണ്ടതിന സായ്പു
അവർകൾ എഴുതി അയച്ച പ്രകാരം തന്നെ ആള അയച്ചിരിക്കുന്നു. അതത
പ്രൗവൃർത്തിയിൽ ഉള്ള കുടിയാമ്മാര മറ്റുള്ള പ്രവൃർത്തികളിലും കടന്ന പൊനം
കൊത്തും. എന്നാൽ അവിടയവിട ഉള്ള പ്രവൃർത്തിക്കാരന കണ്ട നെല്ല മൂരുവാൻ
സമ്മതിച്ച കൊടുത്ത നികിതി കൊടുക്കണ്ടത.അവിടകൊടുത്ത വരുവാറാകുന്നു
മർയ‌്യാദ. ഇപ്പൊൾ ചൊഴലി പ്രവൃത്തിയിൽ ഉള്ള കുടിയാമ്മാര പൂമങ്ങലം പ്രവൃത്തിയിൽ
കൊത്തിയിരിക്കുന്ന പൊനം അപ്രവൃർത്തിക്കാരന കാണാതെകണ്ട മൂരുംബൊൾ
നമ്മളക്കണ്ട നെല്ല മൂരുവാൻ സമ്മതിച്ചൊണ്ട പൊകാതെ കണ്ട മൂരുവാൻ സങ്ങതി
എന്തെന്നവെച്ച പ്രവൃർത്തിക്കാരൻ വിരൊധിച്ചാറെ ആ വിരൊധം കൂട്ടാക്കാതെ കണ്ട
ഒരു ശിപ്പായിനയും കൊണ്ടുവന്ന നെല്ല മുരുന്നു. നബ്യാർക്കവെണ്ടി എന്താല്ലാം
കാരിയങ്ങൾ ചെയ്കാനായിക്കൊണ്ടാകുന്നു സായ്പു അവർകൾ ശിപ്പായികള
കൊടുത്തിരിക്കുന്നതെന്ന നാം കുടി അറിഞ്ഞുവെങ്കിൽ നന്നായിരുന്നു. ഇപ്പൊൾ 10000
ഉറുപ്പ്യ അവിട തരുവാൻ തക്കവണ്ണം നമ്മുടെ സുബ്ബൻ കുട്ടിയൊട പറഞ്ഞയച്ചിരിക്കുന്നു.
മുബെ രാമനാരായണൻ അവിട തന്ന ഉറുപ്പ്യ 10000 ഇപ്പൊൾ തരുന്ന ഉറുപ്പ്യ 10000വും
വക 2ക്ക ഉറുപ്പിക 20000 രവും മൂന്നാത്തെ ഗഡുവകക്ക വരവുവെച്ച രശീതി കൊടുത്ത
യക്കുകയും വെണം. എന്നാൽ 972 ആമത കന്നിമാസം 14 നു 15 നു വന്നത. സപടബ്രർ
മാസം 28 നു വന്നത.

148 C & E

158 ആമത മലയാംപ്രവൃർത്തിയിൽ വടക്കെ പഴുതിയിൽ അധികാരി രാജശ്രീ
പീലിസായ്പ അവർകളുടെ സന്നിധാനത്തിങ്കൽ ഗ്രെഹിപ്പിപ്പാൻ രണ്ടുതറയിൽ
ചാലയിൽ മതിലകത്ത സമ്മദ്ധപ്പെട്ടിരിക്കുന്ന വെള്ളുവ ഇല്ലത്ത ഉള്ള ആൾകൾ
എല്ലാവരുംകൂടി എഴുതിയ അർജി.രണ്ടുതറയിൽ പൊയെനാട്ട കാരണൂര എന്നുവെച്ചാൽ
കടാങ്കൊടനും മായിലയും വെള്ളുവയും മനിതിയൊടനും ഇങ്ങനെ നാല ഇല്ലത്ത നാല
കാരൊണൊമ്മാര ചാലയിലെ ക്ഷെത്രകാരിയത്തിനും രണ്ടുതറയിലെ നാട്ടുകാരി
യത്തിനും ഒരു ഒപ്പിനും അവിട നടക്കണ്ട കാരിയങ്ങൾക്ക ഒക്കക്കും വെള്ളുവ ഇല്ലത്തന്ന
കൂടി നടപ്പാനത്രെ ആകുന്നു. 968 ആമത മെടമാസത്തിൽ ബഹുമാനപ്പെട്ടിരിക്കുന്ന
ജനരാള സായ്പ അവർകളൊട ഞങ്ങളെ കാരണൊമ്മാരെ ഇങ്കിരിയസ്സ കുബഞ്ഞി
യിൽ വിശ്വസിച്ച അവസ്ഥയും ഞങ്ങളെ സങ്കടങ്ങൾ ഒക്കയും ചെന്ന ഞാങ്ങൾ
ഗ്രെഹിപ്പിച്ചതിന്റെശെഷം കാരിയങ്ങൾ ഒക്കയും വിസ്ഥരിച്ച മുബെ ഞാങ്ങളെ
കാരണൊമ്മാര കുമ്മഞ്ഞിലെക്ക എഴുതികൊടുത്ത പ്രകാരങ്ങൾപൊലെ തന്നാൽ മതി.
നിങ്ങളെ വസ്തുവകമ്മൽ നിന്ന പറബുകളിന്ന പത്തിന രണ്ടുപണവും കണ്ടത്തിമ്മന്ന
പത്തിന ഒന്നര നെല്ലും ഞാങ്ങളെ പറബത്തന്ന പൊരപ്പണം വെണ്ടാ എന്നും കൽപ്പിച്ച

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/136&oldid=200509" എന്ന താളിൽനിന്ന് ശേഖരിച്ചത്