താൾ:39A8599.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 77

തലച്ചെരിയക്ക കത്ത തരികയും ചെയ്തു. അതിൽ ഞാങ്ങൾ വെള്ളുവ ഇല്ലത്ത ഉള്ള
ആൾക്ക ആക്കൽപ്പനപൊലെ സമ്മതിച്ച തരുന്നില്ലാ. ഇക്കാർയ‌്യങ്ങൾ മുബെ സമ്മതിച്ച
തന്നപൊലെതന്നെ വിസ്തരിച്ച അനുഭവിപ്പാറാക്കി തരണം എന്നുള്ള സങ്കടം ഞാങ്ങൾ
അണ്ടലി സായ്പ അവർകളുടെ സന്നിധാനത്തിങ്കൽ അർജി എഴുതികൊടുത്തു.
എന്നാറെ അക്കരിയം വിസ്തരിപ്പാൻ തക്കവണ്ണം ദിവാനുജിയൊട കൽപ്പിക്കയും ചെയ്തു.
കൊഴിക്കൊട്ടന്ന കൽപ്പന വന്ന സായ്പു അവർകൾ കൊഴിക്കൊട്ടക്ക പൊകയും ചെയ്തു.
അതിന്റെശെഷം അരജിമാ സായ്പു ഇക്കാരിയംകൊണ്ട വിസ്തരിച്ച ഇക്കാരിയത്തിന്ന
എറവക്കൊറവ ഉണ്ടൊ എന്ന ഞാങ്ങളൊട ചൊദിച്ചാറെ ഞാങ്ങൾ എഴുതികൊടുത്ത
കാരിയത്തിന്ന എറക്കൊറവ ഉണ്ടായി വന്നുവെങ്കിൽ ഞാങ്ങളെ വസ്തുവും വകയും
സ്ഥാനവും തറവാടും കുബഞ്ഞിലക്ക എന്ന ഞങ്ങൾ എഴുതിക്കൊടുക്കയും ചെയ്തു.
കാരിയം വിസ്തരിച്ച നെർപൊലെ ആക്കിതരാമെന്ന സായ്പു ഞങ്ങെളൊട പറെകയും
ചെയ്തു. ഇക്കാർയ‌്യം സായ്പു അവർകളുടെ കൃപ ഉണ്ടായിട്ട വിസ്തരിച്ച നെരുപൊലെ
അനുഭവിപ്പാറാക്കി തരികയും വെണം. 972 ആമത കന്നിമാസം 9 നു എഴുതി 16 നു
വന്നത.

149 C & E

159 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പീലി
സായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മരാജാ അവർകൾ സല്ലാം. കൊടുത്തയച്ച
കത്ത വായിച്ചകെട്ടവസ്ഥയും അറഞ്ഞൂ. 69 ആമാണ്ട നമ്മുടെ പറ്റിൽ നിലുവ ഇല്ലെന്ന
സായ്പ അവർകൾക്ക പലപ്പഴും നാം എഴുതി അയച്ചിരിക്കുന്നെല്ലൊ. 70 ആമാണ്ടവര
ചൊഴലി നബ്യാരെ പറ്റിൽ നിലുവ ഉള്ളതിന്റെ കണക്ക ജനരാള സായ്പു അവർകള
കാണിച്ചാറെ നബ്യാരെ പറ്റിൽ നിലുവ ഉള്ളത നിക്കി ശെഷം നിങ്ങൾ കൊടുക്കെ
വെണ്ടു എന്ന ജനരാൾ സായ്പു അവർകൾ എഴുതി അയച്ച കത്ത സായ്പു അവർകള
കാണിച്ചിരിക്കുന്നെല്ലൊ. 70 ആമാണ്ടും നബ്യാരെ പറ്റിൽ നിന്നും വരണ്ട ഉറുപ്പ്യ
അല്ലാതെകണ്ട നമ്മുടെ പറ്റിൽ വിശെഷിച്ച ഒരു നിലുവ കാണുമെന്ന തൊന്നിന്നില്ലാ.
നമ്മുടെ പ്രവാത്തിക്കാരനായിരിക്കുന്നവൻ മുതൽ തരാതെകണ്ട നമ്മൊട ബലം
കാട്ടിനിന്നാൽ മെൽകൊയ്മി ആയിരിക്കുന്ന ആളുകളൊട പറഞ്ഞാൽ ആയത നെരും
ഞായവും പൊലെ വിസ്തരിച്ച തിർത്തുതരികയും വെണമല്ലൊ. നാം രണ്ടുനെരം
ഭക്ഷിക്കണ്ടത ഒരു നെരം ഭക്ഷിച്ചിട്ടും കുബത്തിക്ക കൊടുക്കെണ്ട മുതൽ ഒരു
വീശംപൊലും നാം നിപ്പിച്ചുകൊൾകയും ഇല്ല. ശെഷം സായ്പു അവർകൾ എഴുതി
അയച്ചെ വാചകങ്ങൾ യിങ്കിരിയസ്സ എഴുത്തിൽ എഴുതി മാലയാളത്തിൽ ചെർക്കുംബൊൾ
ഉള്ള വിത്യാസംകൊണ്ടൊ ചില വാചകങ്ങൾ ഒന്നും നമുക്ക അർത്ഥം ആകുന്നില്ലാ.
10,000 ഉറുപ്പ്യ ഇപ്പൊൾ അവിട തരുവാൻ തക്കവണ്ണം സുബ്ബൻകുട്ടീന പറഞ്ഞയച്ച
വർത്തമാനം ഇപ്പൊൾ സായ്പു അവർകൾ അറിഞ്ഞിരിക്കുമെല്ലൊ. എന്നാൽ 972
ആമാണ്ട കന്നിമാസം 15 നു എഴുതിയത. കന്നിമാസം 17 നു സപടബർമാസം 30 നു
വന്നത.

150 C & E

160 ആമത15 രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്പ്രടെണ്ടൻ കൃസ്തപ്പർ
പിലി സായ്പു അവർകൾക്ക കൊട്ടെത്ത കുറുബ്രനാട്ട വിരവർമ്മരാജാ അവർകൾ
സല്ലാം. വയനാട രാജ്യത്തെ നികിതി നാം എടുത്ത അനുഭവിച്ചിരിക്കുന്നെന്നും
കുബഞ്ഞിയിൽ നികിതി തന്നിട്ടില്ലായ്കകൊണ്ട 970 ആതാമതിലെയും 71 ആമതിലെയും

15. ഈ നമ്പരിൽ രണ്ടു കത്തുകൾ കാണുന്നു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/137&oldid=200511" എന്ന താളിൽനിന്ന് ശേഖരിച്ചത്