താൾ:39A8599.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 75

ആയ‌്യാരകത്ത സൂപ്പിക്ക എഴുതി അനുപ്പിന കാരിയം. ഇക്കത്തെ എത്തിയ ഉടനെ
ചെരാപുരത്ത ഹൊബിളിക്ക മതിയായിട്ട കൊൽക്കാരെ അയക്കുകയുംവെണം. അവിടെ
രാജാ അവർകളെ പാർപ്പത്ത്യക്കാരനുടെ സഹായത്തൊടുകൂടെ മെമ്മെത്തെ
കുഞ്ഞികുട്ടിയുടെ നായമ്മാര രണ്ടും നിന്റെ ആളുകൾക്ക കാണിപ്പിക്കുന്നവരെ
പിടിക്കയും വെണം. ഈ നായമ്മാര പൊക്കണിയത്ത കുഞ്ഞിമമ്മി മാപ്പിള്ളയെ
കൊലപാതം പറഞ്ഞ ചെയ്തുകൊണ്ട ശെഷം രാജാവ അവർകൾക്ക സഹായം കൊടു
പ്പാൻ നിന്നാൽ കഴിയിന്നടത്തൊളം എല്ലാപ്പൊളും കൊടുക്കയും വെണം. ആയതു
കൊണ്ട വടകരയും അതുകൂടാതെ മറ്റും കടത്തനാട്ട താലൂക്കിൽ ഉള്ള ദെശങ്ങളിൽ
ഒക്കയും നിന്റെ സൂക്ഷംകൊണ്ട നടക്കയും വെണം. കൊല്ലം 972 ആമത കന്നിമാസം 15
നു 1796 ആമത സപടബർമാസം 28 നു എഴുതിയത.

146 C & E

156 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾക്ക കടത്തനാട്ട പൊറർള്ളാതിരി കൊതവർമ്മരാജാ അവർ
കൾ സല്ലാം. സർക്കാരിൽ 71 ആമത മൂന്നാം ഗഡുവിന്റെ ഉറുപ്പ്യക ബൊധിപ്പിപ്പാൻ
താമസം വരികകൊണ്ട ആയവസ്ഥക്ക സാഹെബ അവർകൾ കൽപ്പിച്ച വർത്തമാനം
നമ്മുടെ ശെഷയ‌്യൻ എഴുതി അയച്ചെ നമുക്ക ബൊധിക്കയും ചെയ്തു. ഇതിനെവെണ്ടി
വല്ല പ്രകാരത്തിലും പ്രെത്നം ചെയ്ത പത്തുനാള എടയിൽ മൊതൽ ബൊധിപ്പിക്കയും
ചെയ‌്യാം. ശെഷം സർക്കാരിൽ കരാറ ചെയ്ത കുബനിയിൽ കണക്ക കൊടുത്ത
ഇരിക്കുംപ്രകാരമെ ഉള്ള മൊതലെടുപ്പ നാം 70 ആമതിലെ വഹക്ക എടുപ്പിച്ചിട്ട ഉണ്ടെന്ന
സാഹെബ അവർകൾ നിശ്ചയിക്കയും വെണം. ആയതിന്ന സംശയം ഉണ്ടായിട്ട
യാതൊരു കുടിയാൻ എങ്കിലും അവിടെ വന്ന സാഹെബ അർകളെ കെൾപ്പിച്ചാൽ
സാഹെബ അവർകളെ കൽപ്പനക്ക വെണ്ടുപൊലെ ഉള്ള വാജിബി ജബാബ നാം
കൊടുക്കയും ചെയ‌്യാം. ഇക്കാര്യത്തിന്ന സാഹെബ അവർകൾ വഴിപൊലെ
കടാക്ഷിക്കുമെന്ന നാം വിശ്വസിച്ചിരിക്കുന്നു. 71 ആമതിലെ നികിതി ഇത്രനെരവും
കുടിയാന്മാര തരാതെ ചെലര ഒക്കയും തലച്ചെരിയിൽ വന്ന പാർക്കുന്നതുകൊണ്ട
വിസ്താരത്തിൽ ഈ എടുക്കുന്നത വാജിബി പ്രകാരംതന്നെ എന്ന വന്നുവെങ്കിൽ ഈ
കുടിയാന്മാരെ കയ‌്യിന്ന ഒരു പ്രാവിശ്യമായിതന്നെ മൊതല വരുവാൻ തക്കവണ്ണം
സാഹെബ അവർകൾ നല്ലവണ്ണം കൽപ്പിക്കുമെന്ന നാം കൽപ്പിച്ചിരിക്കുന്നു. എന്നാൽ
കൊല്ലം 972 ആമത കന്നിമാസം 13 നു എഴുതിയ കത്ത കന്നിമാസം 15 നു സപടബർമാസം
28 നു വന്നത.

147 C & E

157 ആമത വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ
പീലിസായ്പു അവർകൾക്ക ചെറക്കൽ രവിവർമ്മ രാജാ അവർകൾ സല്ലാം. 8 നു
സായ്പു അവർ കൾ എഴുതി അയെച്ച കത്ത 12 നു ഉച്ചയാകുമ്പൊൾ ഇവിടെ എത്തി.
വായിച്ചു കെട്ടവസ്ഥയും അറിഞ്ഞൂ. തങ്ങളുടെ ആളുകള ചൊഴലിനാട്ടിലെ നിന്ന
എടുക്കായ്ക കൊണ്ട നമുക്ക വളര സങ്കടമായിരിക്കുന്നെന്നല്ലൊ എഴുതി അയച്ചത.
നബ്യാരെ കുഞ്ഞികുട്ടികൾക്ക ഇരിപ്പാൻ ചൊഴലി എങ്കിലും വെള്ളൊറ എങ്കിലും
എവിടയാകുന്നു വെണ്ടതെന്ന സായ്പു അവർകൾ തിരിച്ച എഴുതി അയച്ചാൽ അവിട
ഒഴിച്ചുകൊടു ക്കാം. നബ്യാരെ കുഞ്ഞികുട്ടി അവിടെ വന്നിരിക്കട്ടെ. നമ്മുടെ കാരിയം
നെരും ഞായവുംപൊലെ സായ്പ അവർകൾ തിർത്തുതന്നാൽ ശെഷം ആളുകളയും
ഇങ്ങൊട്ട വിളിച്ചുകൊള്ളാം. അവിട നിക്കുന്ന ആളുകൾക്ക നാം ചെറക്കന്ന

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/135&oldid=200508" എന്ന താളിൽനിന്ന് ശേഖരിച്ചത്