താൾ:39A8599.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 191

422 H

598 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടിയിൽ മജിസ്രാദ കൃസ്തപ്രർ
പീലിസായ്പി അവർകൾ ദൊറൊഗ വൈയ്യ്യപ്പുറത്തെ കുഞ്ഞിപ്പക്കിക്ക എഴുതിയ
കല്പനക്കത്ത. എന്നാൽ ബാണജെണ്ടു എന്ന പറയുന്നവൻ കലന്തൻ മുപ്പന്റെ പിടിക
പൊളിച്ച അകത്തകടന്ന അവിടുന്ന പലചരക്കു കട്ടതുകൊണ്ട ആയതകൂടാതെ
അവന്റെ മെലിൽ കിട്ടിയതുണി ചെലതകിട്ടിയതുകൊണ്ട ഒരു മാസമായി അമ്മത
മാപ്പിളനിന്നും അഴിക്കാരൻമാപ്പിളനിന്നും കട്ടതുകൊണ്ടും അവനെ വിസ്തരിക്കയും
വെണം. എന്നാൽ കൊല്ലം 972 ആമത കർക്കിടകമാസം 5നു ഇങ്കിരെശകൊല്ലം 1797
ആമത ജൂലായിമാസം 17 നു തലച്ചെരിനിന്നും എഴുതിയത.

423 H

599 ആമത രാജശ്രീ വടക്കെ അധികാരിതലച്ചെരിതുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ
പീലിസായ്പ അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം.
കർക്കിടകമാസം 4നു എഴുതിയകത്ത ഇവിടെ വന്ന വായിച്ചു കെട്ട അവസ്ഥയും
അറിഞ്ഞു. രണ്ടു തറയിൽ ഇരിക്കുന്ന ആളുകൾ ചെറക്കൽ താലുക്കിൽ
കടന്നുപൊയിരിക്കുംന്നു എന്ന വർത്തമാനം സായ്പി അവർകൾ കെട്ടു എന്നും അവര
രണ്ടുതറയിൽ അവരുടെ വിട്ടുകളിൽ ഇരിക്കതക്കവണ്ണം പറഞ്ഞ അയക്കെണമെന്നും
നമ്മുടെ സൌവുഖ്യവർത്തമാനം എറിയനാളായിട്ട കെൾക്കായ്കകൊണ്ട ആയത
കെട്ടാൽ വളര സന്തൊഷം ഉണ്ടെന്നും മറ്റും അല്ലൊ എഴുതിവന്നെ കത്തിൽ ആകുന്നത.
അതുകൊണ്ട നമുക്ക വളരെ സന്തൊഷമാകയും ചെയ്തു. രണ്ടുതറയിൽനിന്നും ആളുകൾ
കടന്ന ഈ ദിക്കുകളിൽ ഇരിക്കുംന്നെ വർത്തമാനം ഇത്രദിവസമായിട്ടും നാം അറി
ഞ്ഞിട്ടും ഇല്ലാ. കത്തകണ്ട നാഴികക്കതന്നെ അവര രണ്ടുതറയിൽ അവരവരുടെ
വിട്ടുകളിൽ ഇരിക്കെണ്ടതിന്ന നമ്മുടെ പ്രവൃർത്തിക്കാരൻമ്മാർക്ക കല്പന
കൊടുത്തയക്കയും ചെയ്തു. ഇനിയും വഴിപൊലെ വിചാരിച്ച രണ്ടു തറയിൽ ഉള്ള
ആളുകളെ രണ്ടുതറക്കതന്നെ പറഞ്ഞ അയക്കയും ചെയ്യ്യും. ശരിരസൌഖ്യം വഴിപൊലെ
വന്നില്ലാ. എറിയാചികിൽത്സകൾ തുടങ്ങിയിരിക്കുംന്നു. ദിവസംപ്രതി ഭെദം വരുന്നെ
വർത്തമാനത്തിന്ന എഴുതി അയക്കയും ചെയ്യ്യാം. എന്നാൽ കൊല്ലം 972 ആമാണ്ട
കർക്കിടകമാസം 5നു എഴുതിയത കർക്കിടകമാസം 7നു ജുലായിമാസം 19 നു വന്നത
കർക്കിടകം 8നു ജുലായി 20 നു പെർപ്പാക്കിക്കൊടുത്തത.

424 H

600 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞി മലയാം പ്രവെശ്യയിൽ വടക്കെ
അധികാരി മഹാരാജശ്രീ പീലിസായ്പി അവർകളുടെ സന്നിധാനത്തിങ്കലെക്ക
കടുത്തനാട്ട രാജ്യത്ത ഉള്ള മുവ്വായിരം നായരും നാല കൊവിലകത്ത ഉള്ള നായൻമ്മാരും
നാല നകരത്തിലുള്ള കച്ചൊടക്കാരും തറവാട്ടുകാരും കുടിയാൻമ്മാരു എല്ലാവരും കൂടി
എഴുതിയ അർജി. ഞാങ്ങടെ സങ്കടപ്രകാരങ്ങൾ ഒക്കക്കും 3നു അർജി എഴുതി
കൊടുത്തിട്ടും ഉണ്ടല്ലൊ. കരാർ നാമപ്രകാരം കുബഞ്ഞിയിൽ മുതല ബൊധിപ്പി
ക്കെണ്ടതിന്ന 970 ആമത തുടങ്ങി 72 ആമത രണ്ടു ഗെഡുവൊളവും കണ്ടവും പറമ്പും
അടക്കി ഉള്ളെടത്തൊളവും മുതല ബൊധിപ്പിച്ചിട്ടും നികുതിചാർത്തിയ പ്രകാരം തെകച്ച
മുതൽ ബൊധിപ്പിപ്പാൻ ഞാങ്ങൾക്ക ആധാരമില്ലയ്കകൊണ്ട ഞാങ്ങൾ
കുടിയാൻമ്മാരുടെ സങ്കടങ്ങൾ ബെഹുമാനപ്പെട്ട കുബഞ്ഞിയിൽ ബൊധിപ്പിക്കുംന്നു.
മെൽല്പട്ട ഞെങ്ങളുടെ സങ്കടം തിർത്ത തരെണ്ടുന്നതിന്ന കുബഞ്ഞിയിന്ന കല്പിച്ച

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/251&oldid=200702" എന്ന താളിൽനിന്ന് ശേഖരിച്ചത്