താൾ:39A8599.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 തലശ്ശേരി രേഖകൾ

ക്കും എന്ന എത്രയും പരമാർത്ഥമായിട്ടും നിശ്ചയമായിട്ടും ഒത്തിരിക്കയും ചെയ്തു.
കുടിയാന്മാര നിന്ന മുതൽകൾ വാങ്ങിയൊ വാങ്ങിട്ടില്ലയൊ എന്ന ഇത്രത്തൊളം തങ്ങൾ
ഒത്തിരിക്കുന്നപ്രകാരം സംശയം ആകുവാൻ നമുക്ക സങ്ങതി വന്നില്ല. അതുകൊണ്ട
പ്രത്യെഗമായിട്ട എത്രെയും പരമാർത്ഥംപൊലെ ഒത്തിരുന്നതിന്റെശെഷം ഇപ്പൊൾ
ഈ മുതൽ ഒക്കയും തെയ‌്യാറായിരിക്കുന്നു എന്ന നാം വിശ്വസിച്ചിരിക്കുന്നു.
അതുകൊണ്ട ഇവിടെ എത്തിയ മുതൽകൾ ചെറുതായിട്ടുള്ള വഹ തലച്ചെരിക്ക
അയപ്പാൻ പൊരായ്കകൊണ്ട ആ മുതൽ 10,000 ഉറുപ്പ്യ തലച്ചെരിക്ക കൊണ്ടുപൊവാൻ
തക്കവണ്ണം താമസിക്കുന്ന ശിപ്പായിമാരൊടകൂട കൊടുത്തയക്കയും വെണം. വിശെഷിച്ച
തങ്ങളുടെ സൌഖ്യത്തിന്ന നമുക്ക അറിയിക്കയും വെണം. ശെഷം ഈ അവസ്ഥയിൽ
മറ്റും ഉള്ള അവസ്ഥകളിലും ഒക്കയും നാം തങ്ങളെ വിശ്വാസക്കാരനെപ്പൊലെ
കഴിയുന്നെടത്തൊളം സഹായിക്കും എന്ന വിശാരിക്കയും വെണം. എന്നാൽ കൊല്ലം
972 ആമത മകരമാസം 27 നു ഇങ്ക്ലീശകൊല്ലം 1796 ആമത പിപ്രവരിമാസം 6നു കുറ്റിപ്പുറത്ത
നിന്നും എഴുതിയത.

159 F&G

349 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീലി സായ്പു അവർകൾ വടകര പാറവത്യക്കാരൻ അപ്പാവയ്യന എഴുതി അനുപ്പിന
കാർയ്യ്യം. ഇവിടെക്ക എഴുതി അയെച്ച കത്തും എത്തി. 5000 ഉറുപ്പ്യ എങ്കിലും 6000
ഉറുപ്യ എങ്കിലും കൂടാതെകണ്ട കൊറെച്ച ഉറുപ്പ്യ പിരിഞ്ഞവന്നു എന്ന നമുക്ക എഴുതി
അയക്കുന്നല്ലൊ. ആയത പിരിച്ചടപ്പാൻ താൻ പ്രെത്നം ചെയ്താൽ വെഗം പിരിഞ്ഞവരികയും
ചെയ്യും. കുടിയാന്മാരനിന്ന വരുവാനുള്ള ഉറുപ്പ്യ കൊടുക്കും എന്നതുകൊണ്ട ഇവിടെക്ക
എഴുതി അയച്ച ഒഴിവകൾ ചെർച്ചവണ്ണം അല്ല. ആ ഒഴിവകൾ താൻ തന്നെ ഉണ്ടാക്കി
യതത്രെ ആകുന്നു. ആയതകൊണ്ട എതാൻ ചെല 1000 ഉറുപ്പ്യ പിരിച്ചടക്കി എന്ന
നമുക്ക കെൾക്കയും വെണം. ഈ വർത്തമാനം നാളത്തന്നെ വരും എന്ന നാം
വിശ്വസിച്ചീരിക്കുന്നു. നമ്മെക്കൊണ്ട 25 ആളുകളെ കണക്കുകൾ തെയ്യാറാക്കുവാൻ
രാജശ്രീ രാജാവർകൾ തനിക്ക കൽപിക്കയും ചെയ്തു. ആയത 971 ലെയും 972 ലെയും
മുമ്പായിട്ട 25 മുഖ്യസ്ഥന്മാരുടെ കണക്കുകൾ എഴുതി. ആയതിൽ നികിതി ആയിട്ടുള്ള
ചരക്കുകൾ ഒരൊരുപ്രകാരം വിവരമായിട്ട വരുവാനുള്ള നികിതി ഇത്ര ആകുന്നു എന്ന
നിശ്ചയിച്ച എഴുതി അയക്കയും വെണം. ശെഷം മെൽപറഞ്ഞ 25 ആളുകളെ
കണക്കുകൾ 971 മതിലെക്ക ഒന്നും 972 ആമതിലെക്ക ഒന്നും വിവരമായിട്ട എഴുതി
അയെക്കയും വെണം. എന്നാൽ കൊല്ലം 972 മത മകരമാസം 27 നു ഇങ്ക്ലീശ കൊല്ലം 1797
ആമത പിപ്രവരിമാസം 6നു കുറ്റിപ്പുറത്ത നിന്നും എഴുതിയത.

160 F&G

350 ആമത രാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തപ്പർ പീലി സാഹെബ
അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി കൊദവർമ്മരാജാവ അവർകൾ സല്ലാം.
സാഹെബ അവർകൾ നമുക്ക കൊടുത്തയച്ച കത്ത വായിച്ച മനസ്സിൽ ആകയും ചെയ്തു.
ഈ ദിവസം 10,000 ഉറുപ്പിക തരുവാൻ കരാറ ചെയ്തുവെല്ലൊ എന്നല്ലൊ എഴുതി അയച്ചത.
25നു ശനിയാഴിച്ച ദിവസം സാഹെബ അവർകൾ ഇവിടവന്ന നമ്മൊട പറഞ്ഞപ്പൊൾ
കുടിയാന്മാരെ അവസ്ഥ ഒക്കയും നാം ബൊധിപ്പിക്കയും ചെയ്തു. കയ‌്യെറ്റ നിശ്ചയി
ച്ചപൊയ കുടിയാന്മാര കളിന്ന ഉറുപ്പിക തീർന്നവന്ന 27 നു കൊടുത്ത കഴികയില്ല.
കൽപ്പന ഉണ്ടായാൽ ഹൊബള പാറവത്യക്കാരന്മാരെ പറ്റിൽ പിരിഞ്ഞ വന്ന
മൊതലുംകൂടി വരുത്തി 10,000 ഉറുപ്പിക ബൊധിപ്പിക്കാമെന്ന നാം അന്തീതകുട്ടി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/144&oldid=200519" എന്ന താളിൽനിന്ന് ശേഖരിച്ചത്