താൾ:39A8599.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 തലശ്ശേരി രേഖകൾ

ഇപ്പൊൾ കുടിയാന്മാര ചുരുക്കമായിട്ടും കാണാനില്ലാ. അതുകൊണ്ട ചെലെ
കുടിയാന്മാരെ വീടുകൾക്ക ചപ്പം ഇട്ടിട്ടും ഉണ്ട. അതിന എതുപ്രകാരം കല്പന വരുന്നു
അപ്രകാരം നടക്കുന്നതും ഉണ്ട. എന്നാൽ 972 ആമത കുംമ്പമാസം 13 നു എഴുതിയ
അർജി. 13 നു പിപ്രവരി 21 നു വന്നത. ഉടനെ വർത്തമാനം ബൊധിപ്പിച്ചത.

238 F&G

423 ആമത മഹാരാജശ്രീ വടക്കെ അധികാരി സൂപ്രഡെണ്ടൻ കൃസ്തപ്പർ പീൽ
സായ്പു അവർകളെ സന്നിധാനത്തിങ്കലെക്ക കടത്തനാട്ട കാനകൊവി വെങ്കിടകുപ്പയ്യൻ
എഴുതിയ അർജി സ്വാമി. അരമനക്ക കൽപ്പനപ്രകാരംപൊലെ ഉറുപ്പ്യ പിരിപ്പാൻ എന്നെ
കൽപ്പിച്ചയച്ചതിന്റെശെഷം കൊൽക്കാരെ അയച്ചിട്ട അവരെ കാണാതെ കുടിയാന്മാരെ
അരിയത്ത ഞാനും പാറവത്യക്കാരനുംകൂടി പൊയി സന്നിധാനത്തിങ്കലെക്ക അന്ന്യായം
കൂടാതെകണ്ട അരമനക്ക വരെണ്ടും ഉറുപ്പിക പല വഴിക്കും അത്രെ പിരിച്ച അയ
ച്ചൊണ്ടിരുന്നത. ഇപ്പൊൾ എഴുതിവന്ന കത്തിൽ 14 നു മുമ്പെ എഴുതി വന്ന കത്തിൽ
കണ്ടപ്രകാരം ഉറുപ്പിക കൊടുത്തയപ്പാൻ കഴിയുമൊ ഇല്ലയൊ എന്ന തിരിച്ച എഴുതി
അയക്കണമെന്നല്ലൊ എഴുതിവന്നതാകുന്നത. ആയതുകൊണ്ട ഞാനും പാറവത്യ
ക്കാരനുംകൂടി കുടികളിൽ ചെന്ന രാപ്പകലായിട്ട പ്രയത്നം ചെയ്ത പിരിഞ്ഞടത്തൊളം
ഉറുപ്പ്യ 14 നു തന്നെ കച്ചെരിയിലെക്ക കൊടുത്തയക്കയും ചെയ്യാം. കൊല്ലം 972 ആമത
കുംഭമാസം 12 നു എഴുതിയ അർജി സ്വാമി.

239 F&G

മഹാരാജശ്രീ വടക്കെ അധികാരി സുപ്രഡെണ്ടൻ കൃസ്തപ്പർ പീൽ സായ്പു അവർകൾ
സന്നിധാനത്തിങ്കലെക്ക കടുത്തനാട്ട കാനകൊവി വെങ്കിടകുപ്പയ്യൻ എഴുതിയ അർജി
സ്വാമി. കുംഭമാസം 12 നുയിൽ രാജാ അവർകൾ പാറവത്ത്യക്കാര ചങ്ങൊത്ത ചാപ്പു
ന്നായർക്ക എഴുതി അയച്ച വിവരം. കൂടിയിരിക്കുന്ന രൂപായി താമസം കൂടാതെകൊണ്ട
ഇന്നതന്നെ അയക്കെണമെന്ന കൽപ്പന വന്നതുകൊണ്ട കൂടിയിരുന്ന രൂപായി 300
അടിയൊടി രാരപ്പൻ പക്കൽ കൊടുത്ത അയച്ചിട്ടും ഉണ്ട സ്വാമി. എന്നാൽ കൊല്ലം 972
ആമത കുംഭമാസം 12 നു എഴുതിയ അർജി സ്വാമി. ഇക്കത്തെ 2-ം കുമ്പം 13 നു പിപ്രവരി
21 നു വന്നത.

240 F&G

424 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽ സായ്പു അവർകൾ വടകര ദറൊഗ അയ‌്യാരകത്ത സൂപ്പിക്ക എഴുതി അനുപ്പിന
കാർയ്യം. എന്നാൽ ചില ദിവസത്തിൽ അകത്ത നാം വടകരക്ക വരുന്നതുകൊണ്ട ആ
സമയത്ത രാമനെ വരിത്തിക്കയും ഇങ്ങൊട്ട എഴുതി അയച്ച വർത്തമാനത്തിന
വിസ്തരിക്കയും ചെയ്യും. മെൽപറഞ്ഞ രാമൻ ഇരിക്കുന്നടത്തിന്റെ സമീപം നമ്മുടെ
ദിവാൻ ബളാജിരായര ഉണ്ട. എന്നാൽ വിരൊധത്തിന്റെ വർത്തമാനംകൊണ്ട ദിവാൻ
ഇവിടെക്ക എഴുതി അയക്കുന്നില്ലല്ലൊ. എന്നാൽ കൊല്ലം 972 ആമത കുംഭമാസം 13 നു
ഇങ്ക്ലിശ്ശകൊല്ലം 1797 ആമത പിപ്രവരി മാസം 21 നു കുറ്റിപ്പുറത്തനിന്നും എഴുതിയത.

241 F & G

425 ആമത രാജശ്രീവടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ കൃസ്തപ്പർ
പീൽസായ്പു അവർകൾ ദിവാൻ ബാളാജി രായർക്ക എഴുതിയത. എന്നാൽ ഒന്നാം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/172&oldid=200561" എന്ന താളിൽനിന്ന് ശേഖരിച്ചത്