താൾ:39A8599.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 തലശ്ശേരി രേഖകൾ

ഇപ്പൊൾത്തരണം എന്നും സായ്പ പറഞ്ഞപ്പൊൾ 66 ആമാണ്ട മൊതൽ 70 ആമാണ്ട
വരക്കും ഉള്ള മൊതൽ നാം എടുത്ത തമ്പുരാനു ബൊധിപ്പിച്ചിരിക്കുന്നു എന്നും
ആയതല്ലങ്കിൽ നാം വാങ്ങിയതിന്റെയും കൊടുത്തതിന്റെയും കണക്ക നമ്മുടെ പക്കൽ
ഉണ്ടെന്ന നാം പറഞ്ഞപ്പൊൾ ആക്കണക്ക എഴുതിത്തരണം എന്ന സായ്പ പറകകൊണ്ട
അക്കണക്കകൾ ഒക്കയും വിവരമായി എഴുതികൊടുത്തപ്പൊൾ ഇക്കണക്കകൾ
തലച്ചെരിക്ക കൊണ്ടചെന്ന അണ്ടലിസായ്പുമായി കണ്ട വിസ്തരിച്ചയെഴുതി
അയക്കാമെന്ന പറഞ്ഞുപൊകയുംചെയ്തു. ആയതിന്റെ ശെഷം അക്കണക്കകൾ
മുഖതാവിൽത്തന്നെ കെൾക്കെണമെന്നവെച്ച അണ്ടലിസായ്പു അവർകൾ എഴുത്ത
വരികകൊണ്ട കണക്കകാരന്റെ പക്കൽ കണക്ക കൊടുത്തയച്ച എഴാരകച്ചെരിയിലും
എഴുതി കൊടുക്കയും ചെയ്തു. എന്നടത്ത ഇക്കണക്കകൾ കൊഴികൊട്ട കച്ചെരിയിൽ
കൊടുത്തയക്കാമെന്നും രാജാവിന്റെ കണക്കകളും അവിട എത്തിട്ട ഉണ്ടെന്നു ആയത
വിസ്തരിച്ച എഴുതി വന്നാൽ അപ്രകാരത്തിന അങ്ങൊട്ട എഴുതി അയക്കാമെന്നും പറ
ഞ്ഞ കണക്കകാരന്ന യിങ്ങ പറഞ്ഞയക്കയും ചെയ്തു. ആയതിന്റെ ശെഷം മെജർ
മരിസായ്പ ചിരയ‌്യണ്ടപുരത്ത വന്ന നാം ആയിക്കണ്ടപ്പൊൾ 28,000 ഉറുപ്പ്യ കീഴക്കുറ്റി
ഉണ്ടെന്നു അയ ഉറുപ്പ്യ ഇപ്പൊൾത്തരണം എന്നു ആയത അല്ലങ്കിൽ എന്റെ കുട രാജാ
ഉള്ളടത്ത വരണം എന്നും പറഞ്ഞപ്പൊൾ കീഴ്ക്കുറ്റി ഉറുപ്പ്യ നാം കൊടുക്കെണ്ടതില്ലന്നും
നമ്മുടെ പക്കൽ എടുത്തതിന്റെയും കൊടുത്തതിന്റെയും കണക്കുണ്ടെന്നു അക്കണക്ക
ഇവിടന്ന വിസ്തരിച്ച എന്റെ പക്കൽ ഉറുപ്പ്യ നിപ്പുണ്ടെങ്കിൽ ആ ഉറുപ്പ്യ ബൊധിപ്പിച്ച
തരാമെന്നു ആയതല്ലങ്കിൽ കൊഴിക്കൊട്ടെങ്കിലും തലച്ചെരി എങ്കിലും കണ്ണുലെങ്കിലും
വരാമെന്ന പറഞ്ഞപ്പൊൾ വളപട്ടണത്ത തന്നെ വന്ന രാജാവ മുഖാന്തരം വെച്ച തന്നെ
പറയണമെന്ന പറഞ്ഞപ്പൊൾ കണക്കകാരനെയും നമ്മുടെ അനുജനെയും സായ്പു
ന്റെ കുട വളപട്ടണത്തെ അയച്ചി കണക്ക ബൊധിപ്പിച്ചു തരാമെന്ന പറഞ്ഞപ്പൊൾ
നമ്പ്യാരതന്നെ വരണം എന്ന താൽപ്പര്യമായി പറകകൊണ്ട നമ്മുടെ ഭയംകൊണ്ട നാം
അവിട പൊയതും ഇല്ലാ. ഭയപ്പെടുവാനുള്ള സംഗതി മുൻപെ തബുരാൻ 63 ആമണ്ട
ഢീപ്പുന എഴുതി അയച്ച സൈതകവാറ പാളിയക്കാരന വരുത്തി ചൊഴലി പാളിയംവെച്ച
നമ്മുടെ കാരണ്ണവര പിടിച്ച അപായം വരുത്തിയ അവസ്തകൊണ്ടു എറിയ കുഞ്ഞ
കുട്ടികള പിടിച്ച കൊടുത്തയക്ക ആവസ്ത കൊണ്ടു ഇപ്പഴും ഇല്ലാത്ത ഉറുപ്പ്യ
എഴുതികൂട്ടുകകൊണ്ടും അത്ത്രെ വളപട്ടത്ത പൊവാൻ വിശ്വാസം വരാഞ്ഞത.
കൊഴിക്കൊട്ട വരുവാറായി പൊറപ്പെട്ടപ്പെൾ നമ്മുടെ അമ്മ മരിച്ച പരാധിനമാക
കൊണ്ടത്ത്രെ വരുവാൻ താമസിച്ചപൊയത. അയതിന്റെശെഷം മരിസയ്പും പട്ടാള
വും തബുരാന്റെ ആളും വന്ന നാം അന്യഷിക്കുന്ന ദിക്കിൽ ഒക്കയും പരാധിനമായ
പ്പൊൾ നമ്മുടെ കുഞ്ഞികുട്ടികളും ഞാനും വാങ്ങിച്ച നിൽക്കയും ചെയ‌്യുന്നു. ഇപ്രകാരം
നമ്മൊടു വെപ്പാൻ തക്കവണ്ണം കുമ്മഞ്ഞിക്ക വിപരീതമായി ഇത്ത്രപ്പഴും നടന്നതു
മില്ലാ. ഈ അവസ്തക്ക എനി എങ്കിലും കാര്യപ്രകാരംപൊലെ വിസ്തരിച്ച നമുക്കും
കുഞ്ഞിക്കുട്ടികൾക്കും നാട്ടിൽ ഇരിതിപൊറുതി ആക്കിതന്നുവെങ്കിൽ നന്നായിരുന്നു.
ആയതിന്ന നമ്മുടെമെൽ പ്രിതി ഉണ്ടായിരിക്കണം. കൊലസ്വരുപവും ചൊഴ
ലിസ്വരുപവും ആയി നടന്നവന്ന പുരാണം കുമ്മഞ്ഞി സംസ്ഥാനത്ത സായ്പെമ്മാരെ
അവർകൾ ഗ്രഹിക്കുബൊൾ നമുക്ക ഉള്ള രാജ്യത്തൊടും അവിട ഉള്ള സമ്പദ്ധം
സായ്പെന്മാര അവർകൾക്ക വഴിപൊരുംവണ്ണം ബൊധിക്കാറാകയും ചെയ്യും. കുമ്മഞ്ഞി
സംസ്ഥാനത്ത ഇല്ലാതെ കണക്കകള ബൊധിപ്പിച്ച എന്നയും എന്റെ കുഞ്ഞികുട്ടികളയും
രാജ്യത്ത ഉള്ള പ്രജകളയും സങ്കടം വരുത്തി കാട്ടിൽ കെടന്ന നശിക്കുന്ന. കുമ്മഞ്ഞി
നികിതി എടുത്ത വരണ്ടത കണ്ടത്തമ്മന്നും പറമ്പത്തനും എല്ലൊ ആകുന്നത. നികിതി
കണക്കിൽ തപ്പുണ്ടായാൽ കുമ്മഞ്ഞി എജമാനൻന്മാര വിചാരിച്ചാൽ പാട്ടം കെട്ടുന്നതിൽ
നലാള അയച്ചനൊക്കിയാൽ തിരുമെല്ലെ. ഇങ്ങിനെ ഉള്ള കാര്യങ്ങൾ സായ്പന്മാര

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/98&oldid=200420" എന്ന താളിൽനിന്ന് ശേഖരിച്ചത്