താൾ:39A8599.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 37

വിശാരിച്ചിരിക്കുന്നു. നമ്മുടെ ശൊദ്യം നെരാകുന്നതുകൊണ്ട നാം വിശ്വസിച്ചിരിക്കുന്നത.
വിശ്വാസക്കെടു വരുമെന്നു നമുക്ക തൊന്നുന്നതുംമില്ല. എന്നാൽ കൊല്ലം 971 ആമത
കർക്കിടകമാസം 32 നു ഇർകിരസ്സകൊല്ലം 1796 ആമത അഗസ്തുമാസം 13 നു തലച്ചെരി
നിന്നും എഴുതിയത.

75 C& D

83 ആമത രാജശ്രീ കുറുമ്പനാട്ട വിരവർമ്മരാജാ അവർകൾക്ക വടക്കെ അധികാരി
തലച്ചെരി തുക്കടി സുപ്രടെണ്ടൻ കൃസ്തപ്പർ പിലിസായ്പ അവർകൾ സെലാം. തങ്ങൾ
നിന്നും കർക്കിടകമാസം 30 നു ഇവിടെക്ക എത്തിച്ച കത്ത രണ്ടാമത പ്രാവിശ്യം
വായിച്ചാറെ കൈതെരി എമ്മനെ തലച്ചെരിക്ക അയച്ചിട്ടും ഉണ്ട എന്നുള്ള കത്തിൽ
കാണുകയുംചെയ്യുന്നു. ഈ ആളെ നമ്മുടെ മുൻപാക വന്നിട്ടും ഇല്ലാ. വന്നുവെങ്കിൽ
വല്ലതും പിഴ ഉണ്ടായിരിക്കും എന്നതുകൊണ്ട നമുക്ക സങ്കടമായിരിക്കുന്നു. അതുകൊണ്ട
തങ്ങൾക്ക വെണ്ടുംവണ്ണം ഉള്ളത ഒക്കയും ചെയ‌്യാൻ നാം ആഗ്രഹിച്ചിരിക്കുന്നു.
ആയതുകൊണ്ട നമുക്ക അറിയിപ്പിക്കുമെന്നു നാം വളര അപെക്ഷിച്ചിരിക്കുന്നു. ശെഷം
പിഴ ഉണ്ടായിട്ട ഉണ്ടെങ്കിൽ ഈ കാരിയങ്ങൾ ഒക്കയും താമസിയാതെകണ്ട തിർപ്പി
ക്കെണ്ടതിന്ന ആ ആളെ യിങ്ങൊട്ട അയക്കുകയും വെണം. മറ്റും തങ്ങളുടെ
സുഖസന്തൊഷത്തിന എഴുതി അയക്കയും വെണം. എന്നാൽ 971 ആമത ചിങ്ങമാസം
2 നു അഗസ്തുമാസം 15 നു എഴുതി.

76 C& D

84 ആമത ബഹുമാനപ്പെട്ട കുമ്പഞ്ഞിയിടെ മലയാപ്രവിശ്യയിൽ വടക്കെ പകുതിൽ
അധികാര്യമായിരിക്കും പിലിസായ്പു അവർകളുടെ സന്നിധാനത്തിങ്കൽ ഗ്രെഹിപ്പിപ്പാൽ
ചൊയലി കെളപ്പ നബ്യാർ എഴുതിയത. 64 ആമാണ്ട ഢീപുവിന്റെ പാളിയും വന്ന
രാജ്യത്തുള്ള പ്രജകൾ ഒക്കയും കാടുകയരി പൊയതിന്റെ ശെഷം വങ്കാളത്ത
വലിയ‌്യജന്നരാൾ സായ്പ അവർകൾ ശ്രീരംഗപട്ടണത്തൊളം പാളിയ‌്യവും കൊണ്ടു
പൊയി ഢിപുവിന അമർത്ത ജനരാൾ സായ്പു അവർകൾ കണ്ണൂർക്ക വന്നതിന്റെ
ശെഷം നമ്മുടെ അനുജന കണ്ണൂൽ ഒളം അയച്ച ചൊയലി എടവകരെ കാര്യം കൊണ്ട
സായ്പു അവർകള ഗ്രഹിപ്പിച്ചതിന്റെശെഷം പാറമെൽ സായ്പുവൊടു കാര്യ
പ്രകാരങ്ങളൊക്കയും വെണ്ടുവണ്ണം ആക്കിതരുംമെന്നു പറഞ്ഞ പൊകയും ചെയ്തു.
എന്നതിന്റെശെഷം തലച്ചെരിക്കചെന്ന പറമെൽ സായ്പുമായി പറഞ്ഞപ്പൊൾ രാജ്യം
ഒക്കയും തംബുരാന തക്കവണ്ണം സമ്മതിച്ചപൊയി എന്ന പറഞ്ഞ പിരികയും ചെയ്തു.
ആയതിന്റെശെഷം തമ്പുരാൻ എന്നുള്ളടത്ത ആള അയച്ച നാം ചെറക്കൽ ചെന്ന
കണ്ടപ്പൾ രാജ്യം ഒക്കയും കുമ്മഞ്ഞിന്ന ഇങ്ങ സമ്മതിച്ചിരിക്കുന്നു എന്നും കുമ്മ
ഞ്ഞിലെക്കി എറിയദ്രവ്യം കൊടുപ്പാൻ പറഞ്ഞിരിക്കുന്നു എന്നും കല്പിച്ചതിന്റെശെഷം
കുമ്മഞ്ഞിലല്ലൊ മുതൽ ബൊധിക്കണ്ടു എന്നവെച്ച എടവകയിൽ കൊറഞ്ഞൊരു ദെശം
അന്യഷിച്ച 66 ആമാണ്ടു മൊതൽ 70 ആമാണ്ട വരക്കും വളപട്ടണത്തിൽ നിന്നു അച്ചു
കണക്കപ്പിള്ള കത്തെഴുതി തന്ന വരിയ‌്യൊലപടിക്കുള്ള മൊതൽ എടുപ്പിച്ച കൊടുക്കയും
ചെയ്തു. ആയതിന്റെശെഷം 71 ആമാണ്ട നബ്യാര അന്യഷിക്കുന്ന ദിക്കു ഇങ്ങു ഒഴിഞ്ഞ
തരണമെന്നും ഇങ്ങുന്ന ആള ആക്കി മൊതൽ എടുപ്പിച്ചൊളാമെന്നും കല്പിച്ചപ്പൊൾ
ഇങ്ങന്ന സമ്മതിക്കായ്കകൊണ്ട എറിയ ഉറുപ്പിയ നില്പുണ്ടെന്നു വെച്ച കുമ്മഞ്ഞീ
എജമാനൻമ്മാരെ പക്കൽ കണക്ക എഴുതികൊടുക്കകൊണ്ട അരിശൻസായ്പ
ശിരിയ‌്യണ്ടപുരത്ത വന്ന നാം ആയിക്കണ്ടപ്പൊൾ 28,000 ഉ(റു)പ്പ്യ നമ്പ്യാരെ പക്കൽ
കിഴ്ക്കുറ്റി ഉണ്ടെന്നവെച്ച രാജാവ എഴുതി തന്നിരിക്കുന്നു എന്നും ആയ ഉറുപ്പ്യ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/97&oldid=200418" എന്ന താളിൽനിന്ന് ശേഖരിച്ചത്